ടിക്ക് ടോക്ക് ഇല്ലെങ്കില്‍ മറ്റൊന്ന്! നിരോധനത്തിന് പിന്നാലെ ഫുക്രുവും സൗഭാഗ്യയും പറഞ്ഞത് കാണാം

By Prashant V R

ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതരായ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും ഫുക്രുവും. രണ്ട് പേരുടെയും വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ടിക്ക് ടോക്കില്‍ മില്യണ്‍ കണക്കിന് ഫോളോവേഴ്‌സാണ് ഫുക്രുവിനും സൗഭാഗ്യയ്ക്കും ഉണ്ടായിരുന്നത്. ടിക്ക് ടോക്ക് നിരോധിച്ചെങ്കിലും ഇന്‍സ്റ്റഗ്രാം. യൂടുബ് എന്നിവയിലൂടെ ഇരുവരും എത്താറുണ്ട്.

sowbhagya-fukru

ടിക്ക് ടോക്ക് നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോഴുളള ഇരുവരുടെയും പ്രതികരണം ശ്രദ്ധേയമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഫുക്രുവും സൗഭാഗ്യയും സംസാരിച്ചത്. ടിക്ക് ടോക്കിനെ മിസ് ചെയ്യുമെന്ന് പറഞ്ഞ ഫുക്രു അതിന് പകരം പുതിയൊരു പ്ലാറ്റ്‌ഫോം ഉടന്‍ വരുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

ഞാന്‍ എന്റെ എല്ലാ വീഡിയോകളും അതില്‍ സേവ് ചെയ്തിരുന്നില്ല. പക്ഷേ അവ നഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയില്‍ ടിക്ക് ടോക്ക് നിയമവിരുദ്ധമായതിനാല്‍ ഇനി ഉപയോഗിക്കരുത്. നമ്മുടെ സുരക്ഷയ്ക്കായുള്ള നിരോധനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. എന്റെ ആരാധകര്‍ അസ്വസ്ഥരാണ്, എനിക്ക് ചോദ്യങ്ങള്‍ ലഭിക്കുന്നുണ്ട്, പക്ഷേ അവരെ രസിപ്പിക്കുന്നതിനായി ക്രിയേറ്റീവായിട്ടുളള വീഡിയോകള്‍ സൃഷ്ടിക്കുന്നത് തുടരുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു, ഫുക്രു പറഞ്ഞു.

അതേസമയം ടിക്ക് ടോക്ക് നിരോധനം മലയാളികളെ അധികം ബാധിക്കില്ലെന്നാണ് സൗഭാഗ്യ പറയുന്നത്. 'ടിക് ടോക്ക് ഒരു വീഡിയോ പങ്കിടല്‍, ലിപ്-സമന്വയ ആപ്ലിക്കേഷന്‍ മാത്രമാണ്. ഉപയോക്താക്കളാണ് അത് വലിയ വിജയമാക്കിയത്, നമ്മുടെ ക്രിയേറ്റിവിറ്റികളും മറ്റും പ്രകടമാകുവാന്‍ ഇത് നന്നായി സഹായിച്ചു. ടിക്ക് ടോക്കിന് പകരം പുതിയൊരു ആപ്പ് വരുമെന്ന പ്രത്യാശ സംഭാഗ്യയും പ്രകടിപ്പിച്ചു.

അതിലൂടെ ഇനിയും നമുക്ക് നമ്മുടെ ക്രിയേറ്റിവിറ്റികള്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിനാല്‍ ടിക്ക് ടോക്ക് നിരോധനം ആരെയും വലിയ രീതിയില്‍ ബാധിക്കില്ല, സൗഭാഗ്യ വെങ്കിടേഷ് പറഞ്ഞു. ടിക്ക് ടോക്ക് നിരോധനത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും യൂടൂബിലുമാണ് താരങ്ങളെല്ലാം കൂടുതല്‍ സജീവമാകുന്നത്. ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ഇന്ത്യന്‍ ആപ്പുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X