അവന്റെ അവസ്ഥ കണ്ട് കണ്ണ് നിറഞ്ഞു, അലിൻ ജോസ് പെരേര ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ, പഠിക്കേണ്ട വിഷയം; ടിനി ടോം

സോഷ്യൽമീഡിയ നിരന്തരമായി ഉപയോ​ഗിക്കുന്നവർക്ക് സുപരിചി‌തനാണ് അലിൻ ജോസ് പെരേര എന്ന വൈറൽ താരം. ആറാട്ടണ്ണന് പിന്നാലെ റിവ്യൂ പറഞ്ഞ് ശ്രദ്ധനേടിയ വ്യക്തിയാണ് അലിൻ ജോസ് പെരേര. സിനിമ റിലീസ് ദിവസങ്ങളിൽ തിയേറ്ററുകളിലെത്തി ഡാൻസ് കളിച്ച് പാട്ട് പാടി റിവ്യൂ പറഞ്ഞാണ് അലിൻ ശ്രദ്ധ നേടിയത്. അച്ഛനൊപ്പമുള്ള ഷോർട് ഫിലിമുമായി അലിൻ ജോസ് സോഷ്യൽ മീഡിയയിലെത്തിയിരുന്നു. അടുത്ത കാലത്തായി ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

ഒഴിവാക്കിയവരെ തിരിച്ചുവിളിക്കാന്‍ അവസാന ശ്രമവുമായി ദിയ! ഓമിക്കൊപ്പം പുത്തന്‍ വീഡിയോ, വിടാതെ വിമര്‍ശനങ്ങളും
ഒഴിവാക്കിയവരെ തിരിച്ചുവിളിക്കാന്‍ അവസാന ശ്രമവുമായി ദിയ! ഓമിക്കൊപ്പം പുത്തന്‍ വീഡിയോ, വിടാതെ വിമര്‍ശനങ്ങളും

അഭിനയം, പ്രമോഷൻ തുടങ്ങിയവയെല്ലാമായി വൈറലായി നിൽക്കുന്ന അലിനെ കുറിച്ച് നടൻ ടിനി ടോം പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണെന്ന് ടിനി ടോം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട പോസ്റ്റിൽ കുറിച്ചു.

Alin Jose Perera

കേരളശ്ശേരിയിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച യംസ് മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടകരിൽ ഒരാൾ അലിനായിരുന്നു. ചടങ്ങിന്റെ ബ്രോഷറിൽ അലിന്റെ പേരും ഫോട്ടോയും ഉദ്ഘാടകൻ എന്ന ടാ​​ഗും കണ്ടപ്പോഴുള്ള അത്ഭുതം കൊണ്ടാണ് ടിനി ടോം ഇങ്ങനൊരു കുറിപ്പ് പങ്കിട്ടത്. നടി പ്രിയങ്കയായിരുന്നു അലിനൊപ്പം മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടകനത്തിന് ക്ഷണം ലഭിച്ചിരുന്ന മറ്റൊരാൾ.

ടിനി ടോമിന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം... അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവൻ. എന്നെ ഞട്ടിച്ച പോസ്റ്ററാണിത്. അലിൻ ജോസ് പെരേര... യഥാർത്ഥത്തിൽ പഠിക്കേണ്ട ഒരു വിഷയമാണിത്. രണ്ട് വരി എനിക്ക് രേഖപ്പെടുത്തണമെന്ന് തോന്നി. പലരും പറയുമായിരിക്കും എനിക്ക് എന്താ വട്ടാണോയെന്ന്. പറയുന്നവർ പറയട്ടേ... ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ?.

ഞാൻ എന്ത് ചെയ്താലും പ്രശ്നം, വിവാദങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നു, ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് മരിക്കണോ?
ഞാൻ എന്ത് ചെയ്താലും പ്രശ്നം, വിവാദങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നു, ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് മരിക്കണോ?

ഞാൻ പറയാനുള്ളത് പറയാറുണ്ട്. പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയിൽ പറയുന്ന കോപ്രായങ്ങൾ കാണിച്ച് കാണിച്ച് ദാ ഇപ്പോൾ ഒരു ഹോസ്പിറ്റലിന്റെ ഉദ്ഘാടകൻ വരെ ആയിരിക്കുന്നു. അലിനെ തെറി പറയുന്നവർ ഒന്നോർക്കുക. എന്റെ അന്വേഷണത്തിൽ അലിൻ ഒരു ദിവസം കുറഞ്ഞത് 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്. നിങ്ങളോ?.... ഒരു കല്യാണ വീട്ടിൽ വിളിച്ചിട്ട് തെരുവ് നായയെപോലെ അപമാനിച്ച് ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.

അലിൻ ദേശദ്രോഹം ചെയ്തിട്ടുണ്ടോ?, ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ?, ആരെയെങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ?. നിങ്ങൾക്ക് അവനെ ഇഷ്ടമല്ലെങ്കിൽ അവനെ കാണണ്ട. വേണമെങ്കിൽ വിമർശിച്ചോളൂ. എന്തിനാണ് അവനെ ഉപദ്രവിക്കുന്നത്?. അവനും ഒരു ജീവിയല്ലേ.

Alin Jose Perera

ഭൂമിയുടെ അവകാശിയല്ലേ?. എന്തെങ്കിലും കാണിച്ച് ജീവിക്കട്ടെ. പക്ഷെ അവനും ലോകം അറിയുന്ന ഒരു സെലിബ്രിറ്റിയാരിക്കുന്നു... നിങ്ങളോ കുറേ കാലം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ പറഞ്ഞ തെറികൾ മാത്രമായിരിക്കും. ബാക്കി ഉള്ള സമയം നിങ്ങൾ നിങ്ങളെ തെളിയിക്കാൻ ശ്രമിക്കൂ. മെറ്റ എഐയിൽ അലിൻ ജോസ് പെരേര എന്ന് ടൈപ്പ് ചെയ്ത് നോക്കൂ... യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ എന്നായിരുന്നു കുറിപ്പ്.

അലിനെ കുറിച്ചുള്ള പോസ്റ്റായതുകൊണ്ട് തന്നെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ടിനിയുടെ പോസ്റ്റിന് കമന്റുകൾ വന്നു. ഇത്തരം നെഗറ്റീവ് ഇമേജ് ഉണ്ടാക്കി റീച്ച് നേടുന്നവന്മാരെ പ്രോത്സാഹിപ്പിക്കരുത്. അത് സമൂഹത്തിന് നല്ലതല്ല. അല്ലെങ്കിൽ തന്നെ താങ്കൾക്ക് നല്ല രീതിയിൽ കളിയാക്കൽ കിട്ടുന്നുണ്ട്. അതൊന്നും പോരാഞ്ഞിട്ടാണോ മുകളിലോട്ട് കയറിട്ട് കളിയാക്ക് മേടിക്കുന്നത്?.

തിയേറ്ററുകളിൽ ചിരി പടർത്തിയ മധുവിധു ഇനി വീട്ടിലെത്തും; ഷറഫുദ്ദീന്റെ ഈ റൊമാന്റിക് കോമഡി മിസ്സാക്കരുത്!
തിയേറ്ററുകളിൽ ചിരി പടർത്തിയ മധുവിധു ഇനി വീട്ടിലെത്തും; ഷറഫുദ്ദീന്റെ ഈ റൊമാന്റിക് കോമഡി മിസ്സാക്കരുത്!

മരിച്ചുപോയ കലാഭവൻ നവാസ് പണ്ട് ഒരു പ്രോഗ്രാം അവതരിപ്പിച്ചിരുന്നു ഒരു പാവയുമായി. അന്ന് അതിനെ പരിഹസിച്ച ടിനി തന്നെ ഇത് പറയണം. അന്ന് ടിനിയും കോമഡി സ്കിറ്റുകളുമായി നടക്കുകയായിരുന്നു. പഴയപോലെ നന്മ മരം കളി എളുപ്പം നടക്കില്ല സാറേ എന്നിങ്ങനെയായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X