ദുശീലങ്ങൾ ഒഴിവാക്കി അവൻ നന്നായി തുടങ്ങിയതായിരുന്നു, അവസാനമായി നെറ്റിയിൽ ഉമ്മവെച്ചപ്പോൾ ഒരു ബൈ പറഞ്ഞു!
വളരെ വർഷങ്ങളായി സിനിമയിലും ടെലിവിഷനിലും സ്റ്റേജ് പ്രോഗ്രാമുകളുമായും സജീവമായതുകൊണ്ട് തന്നെ കലാകാരന്മാരുടെ വലിയൊരു സൗഹൃദ വലയം ടിനി ടോമിനുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രിയപ്പെട്ട ചില മനുഷ്യരെ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ടിനിക്ക് നഷ്ടപ്പെട്ടു. സുബിയെ കുറിച്ചും കൊല്ലം സുധിയെ കുറിച്ചും കലാഭവൻ നവാസിനെ കുറിച്ചുമെല്ലാം സംസാരിക്കുമ്പോൾ ഇപ്പോഴും ടിനിയുടെ കണ്ണുകൾ നിറയും.
സുബിയുടെ വേർപാടിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല. കാരണം ഞാൻ പെട്ടന്ന് ഇമോഷണലാകും. എന്റെ ചുറ്റും ഉണ്ടായിരുന്ന ആളാണ്. സുബിയെ കൊണ്ടുവന്നത് ഞാനാണ്. ഇത്രയും പെട്ടന്ന് അവൾ പോകുമെന്ന് കരുതിയിരുന്നില്ല. ഇപ്പോഴും അവളുടെ ഫോൺ നമ്പർ എന്റെ കയ്യിലുണ്ട്. ഇവൾ പോയോ എന്ന് എനിക്ക് ഇപ്പോഴും സംശയമാണ്. എപ്പോഴും വിളിച്ച് സംസാരിക്കുന്നവരായിരുന്നില്ല ഞങ്ങൾ.

പക്ഷെ ഡ്രസ്സിൽ എന്തെങ്കിലും സജഷൻ ഉണ്ടെങ്കിലോ മോശമായി തോന്നിയാലോ ഞാൻ അവളെ വിളിച്ച് പറയും. എന്റെ കോൾ വരുന്നത് അവൾക്ക് പേടിയാണ്. എന്നെ മാത്രമെ അവൾക്ക് ആകെ പേടിയുള്ളു. എന്ന് മുതൽ തുടങ്ങിയ ബന്ധമാണെന്നോ. എന്റെ ഭാര്യയെ ഞാൻ പരിചയപ്പെട്ടത് പോലും സുബി വഴിയാണ്. അവൾക്ക് എന്റെ വീടുമായും അത്രയും അടുപ്പമായിരുന്നു.
പക്ഷെ ഇത്ര വേഗം പോകുമെന്ന് കരുതിയില്ല. ഞാൻ അവസാനം അവളെ കാണാൻ ചെന്നപ്പോൾ അവളുടെ ശരീരം വീരത്തിരുന്നു. സ്ലീമ്മായിട്ടുള്ള ആളായിരുന്നുവല്ലോ. എന്നെ കണ്ടതും ഒന്ന് നോക്കി. ഞാൻ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് വന്നു. ബൈ എന്നും പറഞ്ഞു. അതുപോലെ തന്നെ വേദന തോന്നിയ ഒന്നായിരുന്നു കൊല്ലം സുധിയുടെ മരണം. ഞങ്ങൾ ഒരുമിച്ച് ഫ്ലവേഴ്സിന്റെ പ്രോഗ്രാം ചെയ്ത് കഴിഞ്ഞ് കെട്ടിപിടിച്ച് സെൽഫി എടുത്തു.
മുന്നിലെ കാറിൽ ഞങ്ങളും പിറകിലെ കാറിൽ അവരുമായിരുന്നു. വെളുപ്പിന് മൂന്ന് മണിയായപ്പോൾ ഒരുപാട് കോളുകൾ എനിക്ക് വരുന്നുണ്ടായിരുന്നു. രാവിലെയാണ് ഞാൻ കോളുകൾ കണ്ടത്. സുധി മരിച്ചെന്ന് അറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവന് ഞാൻ ചേട്ടനെ പോലെയായിരുന്നു. അവന് ഉണ്ടായിരുന്ന കുറേ ദുശീലങ്ങൾ മാറ്റിയിരുന്നു.
കുടുംബമായി നന്നായി വരികയായിരുന്നു. എന്നെ ഇടയ്ക്ക് വിളിച്ച് പുതിയ വിശേഷങ്ങളെല്ലാം പറയുമായിരുന്നു. അവൻ നന്നാകാൻ തുടങ്ങിയ സമയത്താണ് മരണം സംഭവിച്ചത്. എന്ന് കരുതി അവൻ വളരെ മോശമായിരുന്നു എന്നല്ല ഉദ്ദേശിച്ചത്. അവനെ പെട്ടന്ന് നഷ്ടപ്പെട്ടപ്പോൾ അതൊരു വലിയ വേദനയായി. നവാസുമായും ഒരുപാട് കാലത്തെ ബന്ധമുണ്ടായിരുന്നു.
അവന്റെ മകനൊക്കെ എന്റെ മോനെപ്പോലെയാണ് എനിക്ക്. മറ്റുള്ളവരുടെ വേദനകൾ എന്റേതായി ഉള്ളിലേക്ക് എടുക്കുന്നയാളാണ് താനെന്നും ടിനി ടോം പറഞ്ഞു. മലയാളത്തിലെ നടീനടന്മാരുടെ സംഘടനയായ അമ്മയിലെ സജീവ അംഗം കൂടിയാണ് ടിനി. അടുത്തിടെ സംഘടനയിലെ അംഗങ്ങളായ ലക്ഷ്മിപ്രിയയും നീന കുറുപ്പും തമ്മിലുണ്ടായ വഴക്കിനെ കുറിച്ചും മീര അനിലിന് നൽകിയ പുതിയ അഭിമുഖത്തിൽ ടിനി സംസാരിച്ചു.
ദുർവാസാവിനുശേഷം ഇത്രയും വലിയൊരു പ്രാക്ക് ഞാൻ കേട്ടിട്ടില്ല. അതൊക്കെ ഉള്ളിൽ പറഞ്ഞ് തീർക്കേണ്ട ഇഷ്യൂസായിരുന്നു. അത്തരം പ്രശ്നങ്ങളിൽ എന്നല്ല എന്ത് അലമ്പുണ്ടെങ്കിലും ഞാൻ ഇടപെടും. റോഡിലൂടെ പോകുമ്പോൾ രണ്ടുപേർ അടികൂടുന്നത് കണ്ടാൽ പോലും ഞാൻ പോയി ഇടപെടും. ലക്ഷ്മിപ്രിയ-നീന കുറുപ്പ് വിഷയം... ഉള്ളിൽ നടന്നത് പുറത്തേക്ക് വന്നതാണ്.
അത് പുറത്ത് വന്നതാണ് പ്രശ്നമായത്. പ്രാകൽ ആർക്കും പ്രാകാമല്ലോ. ചിലവൊന്നും ഇല്ലല്ലോ. അങ്ങോട്ടും ഇങ്ങോട്ടും പ്രാകുക എന്നുമാണ് വിഷയത്തിൽ പ്രതികരിച്ച് തമാശയായി ടിനി ടോം പറഞ്ഞത്.


Click it and Unblock the Notifications

















