twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രമുഖ നടി കാര്‍ അപകടത്തില്‍ മരിച്ച സംഭവം, ടെലിവിഷന്‍ അവതാരകനെ അറസ്റ്റ് ചെയ്തു

    മോഡലും ടെലിവിഷന്‍ അവതാരികയുമായ സോണിക ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തു. ടോളിഗഞ്ച് പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.

    By Akhila
    |

    മോഡലും ടെലിവിഷന്‍ അവതാരികയുമായ സോണിക ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തു. ടോളിഗഞ്ച് പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന നടനെ കുറിച്ച് ബുധനാഴ്ചയാണ് പോലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പോലീസ് നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    നടനെ വെള്ളിയാഴ്ച അലിപോര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. മനപൂര്‍വല്ലാത്ത നരഹത്യയ്‌ക്കെതിരെയാണ് നടനെതിരെ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

    sonika-29

    ഏപ്രില്‍ 29നാണ് നടിയും ടെലിവിഷന്‍ താരവുമായ സോണിക കാര്‍ അപകടത്തില്‍ മരിച്ചത്. സുഹൃത്തും ടെലിവിഷന്‍ അവതാരകനുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. വെളുപ്പിന് കൊല്‍ക്കത്തയിലെ രാഷ്ബഹാരി അവന്യൂയിലായില്‍ വെച്ചായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് കാര്യമായി പരിക്കേറ്റ സോണിക തത്ക്ഷണം മരിക്കുകയായിരുന്നു.

    നടന്‍ മദ്യപിടച്ച് വാഹനം ഓടിച്ചതാണ് അപകടമുണ്ടായതെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ അന്ന് മദ്യപിച്ചില്ലായിരുന്നുവെന്ന് നടന്‍ പറയുന്നു. സോണികയും ഞാനും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും നിര്‍ഭാഗ്യവശാലാണ് അപകടം സംഭവിച്ചതെന്ന് മുമ്പ് സിനിമാ നടനും ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ചാറര്‍ജി പറഞ്ഞു.

    നടിയുടെ മരണവുമായി ബന്ധപ്പെട്ട് ബംഗാളില്‍ തൃണമൂലം കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കത്തിനും കാരണമായി. ബംഗാളി സിനിമയുമായി അടുത്ത ബന്ധമുള്ള പിഡബ്ല്യഡി മന്ത്രി അരുണ്‍ ബിശ്വാസാണ് വിക്രത്തെ സംരക്ഷിക്കുന്നതെന്നും വിക്രം തെറ്റ് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരുന്നു.

    English summary
    Sonika Chauhan Death Case: Tollywood Actor Vikram Chatterjee Arrested in Kolkata
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X