twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    150 -ാം എപ്പിസോഡ് ആഘോഷിച്ച് ടോപ് സിംഗര്‍! കുരുന്നു ഗായകരുടെ മത്സരം മുറുകുന്നു!!

    |

    മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഒട്ടനവധി റിയാലിറ്റി ഷോ വന്ന് പോയിട്ടുണ്ട്. മികച്ച ഗായകനെയും ഗായികയെയുമെല്ലാം കണ്ടെത്തുന്ന റിയാലിറ്റി ഷോ കളുടെ എണ്ണം ഇപ്പോള്‍ വളരെയധികം ചുരുങ്ങി. എന്നാല്‍ ഫഌവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ്പ്‌സിംഗര്‍ ജനപ്രീതി സ്വന്തമാക്കി മുന്നേറി കൊണ്ടിരിക്കുകയാണ്. ചെറിയെ കുഞ്ഞുങ്ങള്‍ക്ക് പാടാന്‍ അവസരമൊരുക്കിയാണ് ടോപ്പ് സിംഗര്‍ എത്തിയിരിക്കുന്നത്.

    ടോപ് സിംഗര്‍ 150 -ാം എപ്പിസോഡ് ആഘോഷിക്കുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം. ശനിയാഴ്ചയായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം നടന്നത്. റിഥുരാജ്, ശ്രീഹരി, അനന്യ, ദിയ, കൃഷ്ണദിയ, തേജസ്, തുടങ്ങിയ എല്ലാ മത്സരാര്‍ഥികളും ഒന്നിച്ച് വേദിയിലെത്തിയിരുന്നു. ഡാന്‍സും പാട്ടുമായി പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു എല്ലാവരും കാഴ്ച വെച്ചത്. റിയാലിറ്റി ഷോയാണെങ്കിലും ടോപ് സിംഗറിനും ആരാധകരേറെയാണ്.

    top-singer

    കുരുന്നു ഗായകരുടെ പാട്ട് കേള്‍ക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണ്. സംഗീത ലോകത്തെ തന്നെ പ്രഗത്ഭരായവരായ എം ജി ശ്രീകുമാര്‍, സിതാര, എം ജയചന്ദ്രന്‍, അനുരാധ ശ്രീറാം എന്നിവര്‍ക്കൊപ്പം അതിഥികളും പരിപാടിയിലേക്ക് എത്താറുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ മീനാക്ഷിയാണ് അവതാരക. നേരത്തെ എസ്തർ അനിലായിരുന്നു.

    പാട്ടിനോട് താല്‍പര്യമുള്ള പതിനഞ്ച് വയസില്‍ താഴെയുള്ള കുരുന്നുകള്‍ക്ക് വേണ്ടിയാണ് റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. തുടക്കം മുതല്‍ വലിയ പിന്തുണയാണ് കുട്ടിപ്പാട്ടുകാര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മലയാളികളുടെ വൈകുന്നേരങ്ങള്‍ ടോപ് സിംഗര്‍ കാണുന്നതിന് വേണ്ടി മാറ്റി വെക്കുന്നവരായി മാറിയിരിക്കുകയാണ്.

    English summary
    top singer celebrating 150 episode
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X