ടോപ് സിംഗറാവാനുള്ള മത്സരം കടുക്കുന്നു! പോരാട്ടവീഥിയില്‍ കുരുന്നുഗായകര്‍ക്ക് കാലിടറുന്നുവോ? കാണൂ!

ഒന്നിനൊന്ന് വ്യത്യസ്തമായ പരിപാടികളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ചാനലാണ് ഫ്‌ളവേഴ്‌സ്. പ്രമേയത്തിലും അവതരണത്തിലുമുള്ള വ്യത്യസ്തതയാണ് ഈ ചാനലിനെ മറ്റ് ചാനലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ചാനലില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ടോപ് സിംഗറിനും ആരാധകരേറെയാണ്. കുരുന്നുഗായകരുടെ പാട്ട് കേള്‍ക്കാനും വിശേഷങ്ങളറിയാനുമൊക്കെ എല്ലാവര്‍ക്കും താല്‍പര്യമാണ്. സംഗീത ലോകത്തെ തന്നെ പ്രഗത്ഭരായവരാണ് വിധികര്‍ത്താക്കളായി എത്തിയത്. എം ജി ശ്രീകുമാര്‍, സിതാര, എം ജയചന്ദ്രന്‍, അനുരാധ ശ്രീറാം എന്നിവര്‍ക്കൊപ്പം അതിഥികളും പരിപാടിയിലേക്ക് എത്താറുണ്ട്.

അമ്പരപ്പിക്കുന്ന ആലാപന മികവുമായാണ് ഓരോ താരവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പാട്ടിനെ കീറിമുറിച്ച് മത്സരാര്‍ത്ഥിയെ കരയിക്കുന്ന തരത്തിലല്ല വിധിനിര്‍ണ്ണയമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. മത്സരാര്‍ത്ഥികളുടെ മികവ് മാത്രമാണ് ലക്ഷ്യം വെക്കുന്നത്. അപ്രതീക്ഷിതമായി സംഭവിക്കുന്ന പിഴവുകള്‍ക്ക് പോലും ആരും കുറ്റപ്പെടുത്താറില്ല. പാട്ടുമായെത്തുന്നവരോട് ജഡ്ജസ് ദീര്‍ഘനേരം സംസാരിക്കുന്നുവെന്ന തരത്തിലുള്ള പരാതി നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. വിശേഷങ്ങളെല്ലാം ചോദിച്ച് തീരുമ്പോഴേക്കും അതാത് ദിവസത്തെ എപ്പിസോഡും തീരുമെന്നാണ് പ്രേക്ഷകരുടെ പരാതി. ഇതേക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Top Singer

പ്രായത്തെ വെല്ലുന്ന ആലാപനമികവുമായാണ് ഓരോ മത്സരാര്‍ത്ഥിയും എത്തുന്നത്. സദസ്സിനെ മാത്രമല്ല വിധികര്‍ത്താക്കളുടെ കണ്ണ് നനയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളുമായും കുരുന്നുപ്രതിഭകളെത്താറുണ്ട്. മത്സരം കടുക്കുന്നതിനിടയില്‍ മത്സരാര്‍ത്ഥിക്ക് കാലിടറുന്നുവെന്ന തരത്തിലുള്ള പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മിക്കപ്പോഴും എ അള്‍ട്ടിമേറ്റുമായി മടങ്ങുന്ന അദിതിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നുവെന്ന പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നത്. കണ്ണീരോടെ വേദിയില്‍ നില്‍ക്കുന്ന അദിതിയെയാണ് വീഡിയോയിലുള്ളത്. മത്സരം കടുക്കുന്നതോടെ കാലിടറുകയാണ് പലര്‍ക്കുമെന്നും പ്രമോയില്‍ പറയുന്നുണ്ട്. അദിതിയുടെ സഹോദരിയായ അനന്യയും മത്സരത്തിലുണ്ട്. ആരായിരിക്കും ടോപ് സിംഗറാവുന്നതെന്നറിയാനായി ഇനിയും കാത്തിരിക്കണം. പ്രമോ വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X