മോഹന്‍ലാലും കുട്ടികളും ചരിത്രം തിരുത്തി! തിരുവോണ ദിനത്തിലെ മഹാമാമാങ്കം റേറ്റിംഗിലും ഒന്നാമത്!
വേറിട്ട പരിപാടികളുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ ചാനലിനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. പരമ്പരകളിലായാലും മറ്റ് പരിപാടികളിലായാലും ആ വ്യത്യസ്തത പ്രകടവുമാണ്. ലൈവായാണ് സീതയിലെ വിവാഹം നടത്തിയത്. റിയാലിറ്റി ഷോകളും വ്യത്യസ്തമാണ്. സീത, ടോപ് സിംഗര്‍, ടമാര്‍ പഠാര്‍ തുടങ്ങിയ പരിപാടികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലും സീരിയലിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന താരങ്ങള്‍ സ്റ്റാര്‍ മാജിക്കില്‍ അതിഥികളായി എത്താറുണ്ട്.
കുരുന്ന് ഗായകരെ അണിനിരത്തിയാണ് ടോപ് സിംഗര്‍ തുടങ്ങിയത്. എംജി ശ്രീകുമാര്‍, സിതാര, എം ജയചന്ദ്രന്‍ തുടങ്ങിയവരാണ് പരിപാടിയുടെ വിധകര്‍ത്താക്കള്‍. അനുരാധ ശ്രീറാം, വിധു പ്രതാപ് തുടങ്ങിയവരും പരിപാടിയില്‍ എത്താറുണ്ട്. തിരുവോണ ദിനത്തില്‍ കുരുന്ന് ഗായകര്‍ക്കൊപ്പം മോഹന്‍ലാലും എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പരിപാടിയുടെ വീഡിയോയും ചിത്രങ്ങളും വൈറലായി മാറിയത്. ഫ്‌ളവേഴ്‌സ് ചാനലാണ് തിരുവോണ ദിനത്തില്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനം നേടിയതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും ഓണത്തിന് ശക്തമായ താരപോരാട്ടമായിരുന്നു നടന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലുമൊക്കെ തങ്ങളുടെ പുതിയ സിനിമയുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. എന്നാല്‍ റേറ്റിംഗില്‍ താരമായത് ഫ്‌ളവേഴ്‌സ് ചാനലായിരുന്നു. തിരുവോണ ദിനത്തിലെ റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ഫ്‌ളവേഴ്‌സ് ചാനലായിരുന്നു. മലയാള ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിക്കുകയായിരുന്നു മോഹന്‍ലാലും കുട്ടികളും.

മോഹന്‍ലാലും കുട്ടികളും വന്‍വെല്ലുവിളിയായിരുന്നു മറ്റ് ചാനലുകള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. ആ സേതുബന്ധനത്തെ ഭേദിക്കാന്‍ മറ്റൊരു ചാനലിനും കഴിഞ്ഞിരുന്നില്ല. തിരുവോണ ദിനത്തില്‍ റേറ്റിംഗ് 193.64 പോയന്റായിരുന്നു ചാനലിന് ലഭിച്ചത്. 117.5 പോയന്റായിരുന്നു ഏഷ്യാനെറ്റിന്, പുത്തന്‍ സിനിമകളുമായാണ് മറ്റ് ചാനലുകളെല്ലാം എത്തിയത്. ടോര് സിംഗറെന്ന പരിപാടിയിലൂടെ ഫ്‌ളവേഴ്‌സ് മറ്റൊരു ചരിത്രം രചിക്കുകയായിരുന്നു തിരുവോണ ദിനത്തില്‍.

കുരുന്ന് ഗായകര്‍ക്കിടയിലേക്ക് മോഹന്‍ലാല്‍ എത്തുന്നതും അവരോടൊപ്പമുള്ള കളിയും ചിരിയും പാട്ടുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഈ പരിപാടി ഒന്നാമതെത്തിയിരുന്നു. ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടിയിലേക്ക് മോഹന്‍ലാല്‍ കൂടിയെത്തിയപ്പോള്‍ അത് ഇരട്ടിമധുരമായി മാറുകയായിരുന്നു. മോഹന്‍ലാല്‍ എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പരിപാടിയുടെ വിശേഷങ്ങള്‍ തരംഗമായി മാറിയത്.

തുറന്ന ജീപ്പില്‍ കുരുന്നുകള്‍ക്കൊപ്പം വരുന്ന മോഹന്‍ലാലിന്റെ വരവിന്റെ വീഡിയോയായിരുന്നു ആദ്യം പുറത്തുവന്നത. ഓണാഘോഷത്തിനിടയില്‍ സദ്യവട്ടങ്ങളെക്കുറിച്ച് ചോദിക്കാനും പാട്ട് വിശേഷങ്ങളെക്കുറിച്ച് പറയാനുമൊക്കെയായാണ് താരമെത്തിയത്. മോഹന്‍ലാല്‍ എത്തിയെന്ന കാര്യത്തെക്കുറിച്ച് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു കുരുന്ന് ഗായകര്‍ പറഞ്ഞത്. പരിപാടി കഴിഞ്ഞതിന് ശേഷവും ചിത്രവും വീഡിയോയും വൈറലായിരുന്നു. രസകരമായ ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ആലാപന മികവുമായാണ് കുരുന്ന് ഗായകര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള വിധിനിര്‍ണ്ണയമാണ് ടോപ് സിംഗറിലേത്. ഈ പരിപാടിയെ പ്രേക്ഷകര്‍ ഇതിനകം തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ്. കുരുന്ന് ഗായകര്‍ക്കൊപ്പം പാട്ടുമായി മോഹന്‍ലാലും എത്തിയപ്പോള്‍ പ്രേക്ഷകരും സന്തോഷത്തിലായിരുന്നു. പരസ്യത്തിന് പോലും പലരും ചാനല്‍ മാറ്റാന്‍ മടിച്ചിരുന്ന സ്ഥിതിവിശേഷമായിരുന്നു.

പുത്തന്‍ റിലീസുകള്‍ നിരവധിയുണ്ടായിരുന്നുവെങ്കിലും പ്രേക്ഷകരില്‍ മിക്കവരും ടോപ് സിംഗറായിരുന്നു കണ്ടത്. മോഹന്‍ലാലും എംജി ശ്രീകുമാറും കുരുന്ന് ഗായകരുമൊക്കെ പുത്തന്‍ കാഴ്ചവിരുന്നുമായെത്തിയപ്പോള്‍ മറ്റ് ചാനലുകള്‍ റേറ്റിംഗില്‍ പിന്നോട്ടാവുകയായിരുന്നു. തിരുവോണ ദിനത്തില്‍ മാത്രമല്ല പൊതുവെ തന്നെ റേറ്റിംഗില്‍ ഏറെ മുന്നിലാണ് ഈ ചാനലിന്‍രെ സ്ഥാനം.


Click it and Unblock the Notifications











