'അമ്മ കിടപ്പാണ്, സുചിത്രാന്റിക്ക് എന്റെ ഉമ്മച്ചി ഡ്രസ്സ് തയ്ച്ച് കൊടുക്കും, ലാലേട്ടൻ ഉറങ്ങുകയായിരുന്നു'; മിയ

ടെലിവിഷനിൽ ഏറ്റവും കൂടുതൽ ജനപ്രിയമായ റിയാലിറ്റി ഷോയാണ് കുട്ടിപാട്ടുകാർ പങ്കെടുക്കുന്ന ടോപ്പ് സിങർ. നിരവധി സീസണുകൾ പിന്നിട്ട് ഷോയുടെ ജൈത്രയാത്ര തുടരുകയാണ്. വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികൾ വരെയാണ് ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്.

ഓരോ സീസണുകൾ കഴിയുമ്പോഴും നിരവധി ​ഗായകരെയൊണ് ടോപ് സിങർ സം​ഗീത ലോകത്തിന് സമ്മാനിക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ സീസണിൽ മത്സരാർഥിയായി വന്ന് ആരാധകരുടെ ഹൃദയം കീഴടക്കിയ കുട്ടി പാട്ടുകാരിയാണ് കൊച്ചിക്കാരിയായ മിയ.

ടോപ് സിങറിൽ മത്സരാർഥിയായി എത്തുന്നതിന് മുമ്പ് തന്നെ മിയ സോഷ്യൽമീഡിയയിൽ സ്റ്റാറാണ്. വാതിൽക്കൽ വെള്ളരിപ്രാവ്‌ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് മിയ സോഷ്യൽ മീഡിയയിൽ വൈറലായത്.

പിന്നീടാണ് കുട്ടിതാരത്തിന് ടോപ്പ് സിങറിൽ സെലക്ഷൻ കിട്ടിയത്. മുതിർന്ന ആളുകൾ പോലും പാടാൻ കഷ്ടപ്പെടുന്ന ​ഗാനങ്ങൾ വരെ മിയ വളരെ നിസാരമായി പാടി ജഡ്ജസിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ​

അമ്മ കിടപ്പാണ്.... വയ്യ...

ഗായകൻ എം.ജി ശ്രീകുമാർ ഒരിക്കൽ മിയയുടെ ആലാപനം മാധുര്യം കേട്ട് അതിശയിച്ച് കരയുന്ന രം​ഗങ്ങൾ വരെ ഉണ്ടായിരുന്നു. ടോപ് സിങറിൽ പാടി തുടങ്ങിയ ശേഷം സിനിമയിലും പിന്നണി പാടാൻ മിയയ്ക്ക് അവസരം ലഭിച്ചിരുന്നു.

ഇപ്പോഴിത യുട്യൂബ് ചാനലായ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ പാട്ട് ജീവിതത്തെ കുറിച്ച് മിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. നടൻ മോഹൻലാലിനെ ഇതുവരേയും അടുത്ത് കാണാൻ സാധിച്ചിട്ടില്ലെന്ന പരിഭവവും മിയ അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.

സുചിത്രാന്റിക്ക് എന്റെ ഉമ്മച്ചി ഡ്രസ്സ് തയ്ച്ച് കൊടുക്കാറുണ്ട്

'ടോപ് സിങറിൽ വന്നപ്പോൾ ലാലേട്ടനെ കണ്ടിരുന്നു. പക്ഷെ അടുത്ത് കാണാൻ സാധിച്ചില്ല. ലാലേട്ടന്റെ അമ്മയുടെ അടുത്ത് ഞാൻ പോയിട്ടുണ്ട്. സുചിത്രാന്റി ഇല്ലേ... ലാലേട്ടന്റെ വൈഫ്... വൈഫിന് എന്റെ ഉമ്മച്ചി ഡ്രസ്സ് ഒക്കെ തയിച്ച് കൊടുക്കാറുണ്ട്.'

'പക്ഷെ വീട്ടിൽ പോയിട്ട് ഇതു വരെ ലാലേട്ടനെ എനിക്ക് കാണാൻ പറ്റിയിട്ടില്ല. ലാലേട്ടൻ മാത്രം അവിടെ ഉണ്ടായിരുന്നില്ല. സിനിമയൊക്കെ കഴിഞ്ഞ് വന്ന് ലാലേട്ടൻ കിടന്ന് ഉറങ്ങുകയായിരുന്നു. വീട്ടിൽ പോയപ്പോൾ ലാലേട്ടന്റെ വലിയൊരു പൂച്ചയേയും കണ്ടു.'

ലാലേട്ടൻ ഉറങ്ങുകയായിരുന്നു

'ലാലേട്ടന്റെ അമ്മയ്ക്ക് ഞാൻ കുറെ പാട്ടുപാടി കൊടുക്കും. അമ്മ കിടപ്പാണ്. അമ്മയ്ക്ക് വയ്യ. എന്നെ കാണുമ്പൊൾ അമ്മ പറയും മിയ കുട്ടി വന്നെന്ന്. അമ്മയ്ക്ക് പല്ലൊന്നും ഇല്ല. പല്ലില്ലാത്തതുകൊണ്ട് അതേ രീതിയിലാണ് സംസാരിക്കുന്നത്.'

'ഞാൻ വന്നെന്ന് അറിയുമ്പോൾ പാട്ട് പാടി കൊടുക്കാൻ പറയും. അങ്ങനെ കുറെ പാട്ടുകൾ പാടിക്കൊടുക്കും. സുചിത്രാന്റിയുമായി ഫോട്ടോയൊക്കെ എടുത്തിട്ടുണ്ട്. ലാലേട്ടൻ ഷോയിൽ വന്നപ്പോൾ കണ്ടിരുന്നു.'

പാട്ടുപാടാൻ അറിയാത്തവർക്ക് സാധകം ചെയ്യുന്നത് നല്ലതാണ്

'നമ്മുടെ തൊണ്ടയില്ലേ... അത് ശരിയാകാൻ വേണ്ടിയാണ് നമ്മൾ സാധകം ചെയ്യുന്നത്. പാട്ടുപാടാൻ അറിയാത്തവർക്ക് സാധകം ചെയ്യുന്നത് നല്ലതാണ്. എംജി അങ്കിൾ എന്നോട് വഴക്ക് കൂടാൻ വരും. അതാണ് ഞാനും വഴക്ക് കൂടുന്നത്.'

'മധു അങ്കിളിനെ എനിക്ക് വലിയ ഇഷ്ടമാണ് എന്നെ വിളിക്കാറുണ്ട്. ദുൽഖർ സൽമാനെ എനിക്ക് വലിയ ഇഷ്ടമാണ് നല്ല അഭിനയമാണ്. മമ്മൂക്കയുടെ ചേട്ടനും അനിയനുമൊക്കെ എന്നെ വിളിക്കും.'

മഞ്ജു ആന്റിയേയും എനിക്ക് വലിയ ഇഷ്ടമാണ്

'മമ്മൂക്കയുടെ അനുജൻ എന്നെ വിളിച്ചപ്പോൾ മമ്മൂക്കയേയും ദുൽഖറിനേയും വീട്ടിലേയ്ക്ക് കൊണ്ട് വരണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഞാൻ ഐ ലവ് യൂ എന്ന് ദുൽഖറിനോട് പറയണം അതിനായി കാത്തിരിക്കുന്നു.'

'മഞ്ജു ആന്റിയേയും എനിക്ക് വലിയ ഇഷ്ടമാണ്' മിയ പറഞ്ഞു. മിയ ടോപ്പ് സിങറിൽ പാടിയ ​ഗാനങ്ങളിൽ ഏറെയും വൈറലാണ്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X