അഭിനയമാണ് പാഷന്‍, മിനിസ്‌ക്രീനിലെ അവിവാഹിതരായ താരസുന്ദരികള്‍ ആരൊക്കെയാണെന്നറിയുമോ? കാണൂ!
മിനിസ്‌ക്രീനില്‍ മിന്നിത്തിളങ്ങുന്ന നിരവധി നായികമാരുണ്ട്. വിവിധ സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിച്ച നായികമാരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അതാത് ചാനലിലെ മറ്റ് പരിപാടികളിലും ഇവര്‍ അതിഥികളായി എത്താറുണ്ട്. മൃദുല വിജയ്, മാളവിക വെയ്ല്‍സ്, റെബേക്ക സന്തോഷ്, സ്വാസിക, റിനി രാജ്, നവമി ഗായക്, എലീന പടിക്കല്‍, അനു ജോസഫ്, സുചിത്ര നായര്‍, ദേവു കൃഷ്ണന്‍ തുടങ്ങിയവരാണ് ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നത്.
അഭിനയത്തിനാണ് ഇവരെല്ലാവരും ആദ്യ പരിഗണന നല്‍കുന്നത്. അഭിനയം മാത്രമല്ല അവതരണവും വഴങ്ങുമെന്ന് അനു ജോസഫും എലീന പടിക്കലും തെളിയിച്ചുകഴിഞ്ഞു. നല്ലൊരു നര്‍ത്തകിയാണ് താനെന്ന് സ്വാസികയും നേരത്തെ തന്നെ തെളിയിച്ചതാണ്. ഇവര്‍ക്കെല്ലാവര്‍ക്കും പൊതുവായ മറ്റൊരു പ്രത്യേകതയുമുണ്ട്. ഇവരെല്ലാം ബാച്ചിലറാണ്. വിവാഹമാണ് ജീവിതത്തിലെ എല്ലാം എന്നര്‍ത്ഥത്തിലല്ല ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. പൊതുവില്‍ ഒരു കാര്യമുള്ളതുകൊണ്ട് സൂചിപ്പിച്ചുവെന്ന് മാത്രം. ടെലിവിഷനില്‍ വിവിധ സീരിയലുകളിലൂടെയും പരിപാടിയിലൂടെയുമായി തിളങ്ങി നില്‍ക്കുന്ന താരസുന്ദരികളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ. താരങ്ങളുടെ ഫേസ്ബുക്ക് പേജിലെ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മാളവിക വെയ്ല്‍സിനെ ഓര്‍ക്കുന്നില്ലേ?
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മാളവിക വയ്ല്‍സ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് ഈ താരം അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ മാളവിക അഭിനയിച്ചിരുന്നു. നന്ദിനി, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളിലും താരം അഭിനയിക്കുന്നുണ്ട്. പൊന്നമ്പിളി എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീന്‍ ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്.

റെബേക്കയാണ് താരം
ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന കസ്തൂരിമാനിലെ നായികയായ കാവ്യയെ ഓര്‍ക്കുന്നില്ലേ, സാരിയണിഞ്ഞെത്തുന്ന ആ ശാലീന സുന്ദരിയെ അവതരിപ്പിക്കുന്നത് റെബേക്ക സന്തോഷാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ അഭിനേത്രി പ്രേക്ഷക മനസ്സില്‍ കയറിപ്പറ്റിയത്. പരമ്പരയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

മിന്നിത്തിളങ്ങി സ്വാസിക
സിനിമയിലായാലും സീരിയലിലായാലും തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കി മുന്നേറുന്ന മറ്റൊരു അഭിനേത്രി അതാണ് സ്വാസിക. വിവിധ ചാനലുകളിലായി പ്രക്ഷേപണം ചെയ്യുന്ന പരിപാടികളിലും താരം തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. അഭിനേത്രി മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് ആ താരം നേരത്തെ തന്നെ തെളിയിച്ചതാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സീതയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കറുത്തമുത്തിലെ ബാല വലുതായപ്പോള്‍
മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളാണ് റിനി രാജ്. പേര് പറഞ്ഞാല്‍ ആളെ മനസ്സിലായില്ലെങ്കിലും കറുത്ത മുത്തിലെ ബാലചന്ദ്രികയെ അവതരിപ്പിക്കുന്നത് റിനിയാണ്. അക്ഷര കിഷോറായിരുന്നു നേരത്തെ ബാലയെ അവതരിപ്പിച്ചത്. എന്നാല്‍ ബാല വലുതായപ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നിയോഗം ലഭിച്ചത് റിനി രാജിനായിരുന്നു.

ഗൗരിയെ അറിയുമോ?
സൂര്യ ടിവിയില്‍ പ്രേക്ഷപണം ചെയ്യുന്ന ഗൗരിയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവമി ഗായകാണ്. മോഡിലിങ്ങില്‍ നിന്നുമാണ് ആ താരം അഭിനയരംഗത്തേക്ക് എത്തിയത്.

എലീനയെ അറിയാത്തവരുണ്ടോ?
ഭാര്യയിലെ വില്ലത്തിയായി മാത്രമല്ല പ്രധാനപ്പെട്ട പരിപാടികളില്‍ അവതാരക വേഷത്തിലും എത്തുന്ന എലീന പടിക്കലിനെ അറിയാത്തവര്‍ വിരളമാണ്. പേറ് മനസ്സിലായില്ലെങ്കിലും ഫോട്ടോ കണ്ടാല്‍ പലര്‍ക്കും ആളെ പെട്ടെന്ന് മനസ്സിലാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

അനു ജോസഫിനെ മറക്കുമോ?
കാര്യം നിസ്സാരത്തില്‍ അനീഷിനോടൊപ്പം മത്സരിച്ച് അഭിനയിച്ചിരുന്ന അനു ജോസഫിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കില്ല. അനീഷ് രവിയോടൊപ്പം അവതാരക വേഷത്തിലും താരം എത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് അനുവിനും ലഭിക്കുന്നത്.

വാനമ്പാടിയിലെ വില്ലത്തി
ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട വില്ലത്തികളിലൊരാളായാണ് സുചിത്ര നായര്‍ എത്തുന്നത്. വാനമ്പാടി എന്ന പരമ്പരയില്‍ അല്‍പ്പെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ദേവുവിനെ ഓര്‍മ്മയുണ്ടോ?
എന്ന് സ്വന്തം ജാനിയിലൂടെയാണ് ദേവു കൃഷ്ണ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. നേരത്തെ കുട്ടികളുടെ പരിപാടിയുടെ അവതാരകയായും താരം എത്തിയിരുന്നു.

മൃദുലയെ മാറ്റിനിര്‍ത്താനാവുമോ?
മിനിസ്‌ക്രീനിലെ മിന്നും താരങ്ങളുടെ ലിസ്‌റ്റെടുക്കുമ്പോള്‍ ഒരു കാരണവശാലും മാറ്റാന്‍ പറ്റാത്തൊരു അഭിനേത്രിയുണ്ട്. ശാലീനതയുമായെത്തിയ മൃദുല വിജയ്. ഭാര്യ എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications