ഇടവേളകളിൽ കുഞ്ഞിനൊപ്പം, പ്രസവ ശേഷവും വർക്ക് മുടക്കാതെ ചന്ദ്ര ലക്ഷ്മൺ; ചിത്രം വൈറൽ
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതർ ആണ് ചന്ദ്ര ലക്ഷ്ണും ടോഷ് ക്രിസ്റ്റിയും. രണ്ട് പേരുടെയും വിവാഹം മുതൽ ഇവരുടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. അത് കൊണ്ട് തന്നെ ചന്ദ്ര ലക്ഷ്മണിന്റെ ജീവിതത്തിലെ സന്തോഷങ്ങളെ സ്വന്തം സന്തോഷങ്ങളായി കാണുന്ന ആരാധകർ ഏറെയാണ്.
സിനിമാ രംഗത്താണ് തുടങ്ങിയതെങ്കിലും ചന്ദ്ര ഇപ്പോൾ സീരിയൽ രംഗത്താണ് സജീവം. എന്ന് സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി.

വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച ഇരുവരുടെയും വിവാഹ ചിത്രങ്ങളും വൈറലായിരുന്നു. അടുത്തിടെ ആണ് ചന്ദ്രയ്ക്കും ടോഷിനും കുഞ്ഞ് പിറന്നത്. ഗർഭിണി ആയ ശേഷം സ്വന്തം സുജാതയിൽ ചന്ദ്ര അഭിനയിച്ച് പ്രശംസ പിടിച്ച് പറ്റി. നിറ വയറിൽ ഒമ്പതര മാസം വരെ ആണ് സ്വന്തം സുജാതയിൽ ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചത്. സീരിയലിന്റെ അണിയറ പ്രവർത്തകർ ചന്ദ്രയ്ക്ക് ബേബി ഷവർ നടത്തുകയും ചെയ്തു.

കുഞ്ഞ് ജനിച്ച് കുറച്ച് നാളുകൾക്കുള്ളിൽ ചന്ദ്ര സീരിയലിൽ അഭിനയിക്കാൻ തിരിച്ചെത്തുകയും ചെയ്തു. വളരെ പ്രൊഫഷണലായ ചന്ദ്രയെ ഇന്ന് നിരവധി പേർ അഭിനന്ദിച്ചു. ഇപ്പോഴിതാ ചന്ദ്ര പങ്കുവെച്ച ഫോട്ടോ ആണ് ശ്രദ്ധ നേടുന്നത്. ഷൂട്ടിനിടെ മകനെ ഓമനിക്കുന്ന ഫോട്ടോ ആണ് ചന്ദ്ര ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വെച്ചത്. ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

കുഞ്ഞിനെ പ്രസവിച്ച് 28ാം ദിവസമാണ് ചന്ദ്ര വീണ്ടും അഭിനയിക്കാനെത്തിയത്. കുഞ്ഞുമായാണ് നടി സെറ്റിലേക്കെത്തിയത്. ചന്ദ്രയുടെ കരിയറിന് പിന്തുണയുമായി ഭർത്താവ് ടോഷ് ക്രിസ്റ്റിയും ഒപ്പം ഉണ്ട്. പ്രസവത്തിന് അവധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സീരിയലിലെ ഭാഗങ്ങൾ നേരത്തെ തന്നെ ചന്ദ്ര അഭിനയിച്ചിരുന്നു, തന്റെ അവധി മൂലം പ്രേക്ഷകർക്ക് സീരിയൽ മുടങ്ങരുതെന്നാണ് അന്ന് ചന്ദ്ര വ്യക്തമാക്കിയത്.

2021 നവംബർ 10 നാണ് ചന്ദ്രയും ടോഷും വിവാഹം കഴിച്ചത്. രണ്ട് മതവിഭാഗത്തിൽ പെട്ടവരാണെങ്കിലും ഇരുവരുടെയും വിവാഹത്തിന് കുടുംബം സമ്മതം അറിയിച്ചു. ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യൻ മതാചാര പ്രകാരവുമാണ് ചടങ്ങുകൾ നടന്നത്. വിവാഹ ശേഷമാണ് താര ദമ്പതികൾ യൂട്യൂബ് ചാനൽ തുടങ്ങിയതും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ തുടങ്ങിയതും.

രണ്ട് പേരും നേരത്തെ സിനിമാ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. മനസെല്ലാമെന്ന തമിഴ് സിനിമയിലൂടെ ആണ് ചന്ദ്ര ലക്ഷ്മൺ ആദ്യമായി സിനിമാ രംഗത്തേക്ക് കടക്കുന്നത്. സ്റ്റോപ് വയലൻസ് എന്ന സിനിമയിലൂടെ മലയാളത്തിലേക്കും എത്തി.
കല്യാണക്കുറുമാനം, ബോയ്ഫ്രണ്ട്, ബൽറാം വിഎസ് താരാദാസ്, കാക്കി, ചക്രം തുടങ്ങിയ സിനിമകളിലും ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചിട്ടുണ്ട്. സഹസ്രം എന്ന സിനിമയിലൂടെ ആണ് ടോഷ് കിസ്റ്റി സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ചത്. അതേസമയം ടെലിവിഷൻ രംഗത്ത് നിന്നാണ് രണ്ട് പേരും കൂടുതൽ പ്രശസ്തി ആർജിച്ചത്. എന്ന് സ്വന്തം സുജാതയിലൂടെ നിരവധി ആരാധകരെ ചന്ദ്രയ്ക്ക് ലഭിച്ചു. ടൈറ്റിൽ റോൾ ആണ് സീരിയലിൽ ചന്ദ്ര ലക്ഷ്മൺ ചെയ്യുന്നത്. ടോഷും ഈ സീരിയലിൽ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications