For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിനോട് അസൂയ! ഉണ്ണി മുകുന്ദാ വല്ലതും അറിയുന്നുണ്ടോ? ടൊവിനോ തോമസിന്‍റെ തുറന്നുപറച്ചില്‍! കാണൂ!

  |

  സിനിമയ്ക്കപ്പുറത്ത് പൊതുവേദികളിലും മറ്റ് സ്ഥലങ്ങളിലും വെച്ച് കാണുമ്പോള്‍ ആരാധകര്‍ താരങ്ങള്‍ക്കരികിലേക്ക് ഓടിയെത്താറുണ്ട്. വെള്ളിത്തിരയില്‍ നിന്നും മാറി സാധാരണക്കാരെപ്പോലെ ജീവിക്കാനിഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ തങ്ങളുടെ താരപദവി പലപ്പോഴും അതിന് വിഘാതമായി വരാറുമുണ്ട്. അപ്രതീക്ഷിതമായി മുന്നിലെത്തുന്ന താരങ്ങളെ കാണുമ്പോള്‍ പലരും സന്തോഷം പ്രകടിപ്പിക്കാറുണ്ട്. സെല്‍ഫിയും വീഡിയോയും എടുത്ത് ഒരു വിഭാഗം അതാഘോഷമാക്കി മാറ്റുമ്പോള്‍ മറ്റുള്ളവരാവട്ടെ താരങ്ങളെ തൊടാനുള്ള ശ്രമങ്ങളിലുമായിരിക്കാം. ശരീരം നോവുമ്പോള്‍ പല താരങ്ങളും പ്രതികരിക്കാറുണ്ട്. പിന്നീടത് പല തരത്തിലും വ്യാഖാനിച്ച് കാണാറുമുണ്ട്. നിസ്സഹായനായാണ് പലപ്പോഴും പ്രതികരിച്ച് പോയതെന്ന് താരങ്ങള്‍ തന്നെ തുറന്നുപറഞ്ഞ അവസ്ഥയുമുണ്ടായിട്ടുണ്ട്.

  കുഞ്ഞനിയത്തിക്ക് പേരിട്ടത് മീനാക്ഷിയോ? കാവ്യ മാധവന്‍ അതീവ സുന്ദരിയായെന്നും ആരാധകര്‍! കാണൂ!

  മോഹന്‍ലാലിനെ മമ്മൂട്ടിയെന്ന് സിനിമയില്‍ സംബോധന ചെയ്താല്‍ പ്രേക്ഷകര്‍ അംഗീകരിക്കും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലാണെങ്കിലോ, കരിയറിലെ തുടക്കകാലത്ത് അല്ലെങ്കില്‍ മറ്റൊരു താരവുമായുള്ള സാമ്യവുമൊക്കെയാണ് ഇങ്ങനെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ ആസിഫ് അലിയോടെ കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിക്കുന്ന രംഗം നമ്മളൊക്കെ ആസ്വദിച്ചാണ്. യഥാര്‍ത്ഥ ജീവിതത്തിലും അത്തരത്തിലുള്ള അനുഭവമുണ്ടായതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്. മഴവില്‍ മനോരമയിലെ ഒരു പരിപാടിക്കിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  പൂര്‍ണ്ണിമയ്ക്കും ഇന്ദ്രനുമൊപ്പം ഭാവനയും ഗീതുവും! കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി താരങ്ങള്‍! കാണൂ

  സഹോദരന് പിന്നാലെ അച്ഛനേയും നഷ്ടമായി! കണ്ണീരോടെ ആര്യ കുറിച്ചു! കുറിപ്പും ചിത്രവും വൈറലാവുന്നു!

  ദുല്‍ഖറിനെ കണ്ടു

  ദുല്‍ഖറിനെ കണ്ടു

  യുവതാരങ്ങളില്‍ പ്രമുഖരായ ദുല്‍ഖറും ഉണ്ണി മുകുന്ദനും ടൊവിനോയുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്. അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇവര്‍ മുന്നേറുന്നത്. സിനിമകള്‍ സ്വീകരിക്കുമ്പോഴും പകരക്കാരനായി അഭിനയിക്കേണ്ടി വരുമ്പോഴുമൊക്കെ താരങ്ങള്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. മറ്റൊരു അഭിനേതാവുമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടോയെന്നായിരുന്നു ടൊവിനോ തോമസിനോടും നീരജ് മാധവിനോടും ചോദിച്ചത്. അതിനിടിയിലാണ് ടൊവിനോ അക്കഥ പറഞ്ഞത്. മായാനദിയുടെ പ്രീമിയര്‍ ചെന്നൈയിലുണ്ടായിരുന്നു. അന്ന് എയര്‍പോര്‍ട്ടില്‍ വെച്ച് ദുല്‍ഖറിനെ കണ്ടിരുന്നു. അതേ ഫ്‌ളൈറ്റില്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു അദ്ദേഹം.

  അസൂയ തോന്നി

  അസൂയ തോന്നി

  തങ്ങള്‍ ഇരുവരും സംസാരിച്ചിരിക്കുന്നതിനിടയിലാണ് ആള്‍ക്കാരെയൊക്കെ തള്ളിമാറ്റി ഒരു ചേച്ചി വരുന്നത് കണ്ടത്. ദുല്‍ഖറിനെ കാണാനുള്ള വരവാണ് അതെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അല്‍പ്പം അസൂയ തോന്നിയിരുന്നു. ആ വരവ് കണ്ടപ്പോള്‍ താന്‍ അധികം ശ്രദ്ധ നല്‍കിയിരുന്നില്ലെന്നും ടൊവിനോ പറയുന്നു. എന്നാല്‍ ദുല്‍കറിനെ മൈന്‍ഡ് ചെയ്യാതെ ചേച്ചി തന്റെ അരികിലേക്ക് വരികയായിരുന്നുവെന്ന് താരം പറയുന്നു. അതിന് ശേഷം സംഭവിച്ച കാര്യമാണ് ഞെട്ടിച്ചതെന്ന് ടൊവിനോ പറയുന്നു.

  എന്റടുത്തേക്ക് വന്നു

  എന്റടുത്തേക്ക് വന്നു

  തന്റെ അരികിലേക്ക് ചേച്ചി എത്തിയപ്പോള്‍ ഒന്നു ഞെട്ടിയിരുന്നുവെന്നും കുറച്ച് സന്തോഷം തോന്നിയിരുന്നുവെന്നും ടൊവിനോ പറയുന്നു. എന്നാല്‍ താന്‍ ആരാണെന്ന് ചേച്ചിക്ക് മനസ്സിലായില്ലെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. തിരിച്ച് വിശദീകരണത്തിന് നില്‍ക്കാതെ ചിരിച്ച് നില്‍ക്കുകയായിരുന്നു താനെന്നും ടൊവിനോ പറയുന്നു. കൈയ്യൊക്കെ തന്ന് സന്തോഷത്തോടെയാണ് അവര്‍ തനിക്കരികില്‍ നിന്നും പോയത്.

  വിളിച്ച പേര്

  വിളിച്ച പേര്

  ഉണ്ണീ മുകുന്ദായെന്നും വിളിച്ച് ചേച്ചി തന്നെ കെട്ടിപ്പിടിക്കുകയായിരുന്നുവെന്നും ഞാന്‍ നിങ്ങളുടെ ആരാധികയാണെന്നും പറഞ്ഞിരുന്നു. ജീവിതത്തില്‍ ഇങ്ങനെ ചമ്മിയ സന്ദര്‍ഭം വേറെ ഇല്ലായിരുന്നു. ഇഷ്ടപ്പെട്ട താരത്തെ കണ്ടതിന്റെ സന്തോഷത്തില്‍ തിരിച്ച് പോവുകയായിരുന്നു ചേച്ചി. എന്നാല്‍ ആ താരമല്ല താനെന്ന് അവര്‍ തിരിച്ചറിഞ്ഞില്ലല്ലോയെന്നോര്‍ത്ത് ചിരിക്കുകയായിരുന്നു അപ്പോള്‍.

  ദുല്‍ഖറിന്റെ മുഖത്തെ ചിരി

  ദുല്‍ഖറിന്റെ മുഖത്തെ ചിരി

  തന്റെ മുന്നില്‍ അരങ്ങേറിയ സംഭവങ്ങളെല്ലാം കണ്ട് ചിരിച്ച് നില്‍ക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. ഉണ്ണീ മുകുന്ദനോ നീയോ എന്നുള്ള ചോദ്യം ആ ചിരിയിലുണ്ടായിരുന്നു. അത് തിരുത്തി ടൊവിനോയെന്ന് പറഞ്ഞാല്‍ തന്നെ അറിയില്ലെന്ന് പറഞ്ഞാലോ എന്ന് കരുതിയാണ് അത് തിരുത്താതിരുന്നത്. അന്നത്തെ ദുല്‍ഖറിന്റെ ചിരി വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവുന്നതല്ലെന്നും താരം പറയുന്നു.

  English summary
  Tovino Thomas shares an interesting experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X