ബഡായി ബംഗ്ലാവില്‍ ടൊവിനോ തോമസും! പട്ടാളക്കാരനായിട്ടുള്ള ടൊവിനോയുടെ വരവിന് ഇനി ദിവസങ്ങള്‍ മാത്രം
ലൂസിഫറിലൂടെ കിടിലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോയ്ക്ക് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്. ശേഷമെത്തിയ ഉയരെ, വൈറസ്, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ ടു, ലൂക്ക, കല്‍ക്കി എന്നീ സിനിമകളായിരുന്നു ടൊവിനോയുടേതായി ഈ വര്‍ഷം റിലീസിനെത്തിയ സിനിമകള്‍. ഇനി എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്.
ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ ബഡായി ബംഗ്ലാവില്‍ പങ്കെടുക്കാന്‍ ടൊവിനോയും എത്തിയിരിക്കുകാണ്. സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു താരം പരിപാടിയ്‌ക്കെത്തിയത്. നടി ദിവ്യയും ടൊവിനോയ്ക്ക് ഒപ്പമുണ്ടായിരുന്നു. പരിപാടിയ്ക്ക് ശേഷമുള്ള വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ടൊവിനോ ബഡായി ബംഗ്ലാവിലേക്ക് എത്തിയത്. ഒക്ടോബര്‍ പതിനെട്ടിന് റിലീസാവും. അതിനൊപ്പം എബിസിഡി എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഞാനും നാവാസ് ഇക്കയും കുറച്ച് കാലം ഒന്നിച്ചുണ്ടായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഞങ്ങള്‍ ഒന്നിച്ചെത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ എടക്കാട് ബറ്റാലിയന്‍ 06 വലിയൊരു പട്ടാള സിനിമ അല്ലെന്നാണ് ടൊവിനോ പറയുന്നത്. ഒരു പട്ടാളക്കാരനെ ചുറ്റി പറ്റിയുള്ള കഥയാണ്. ബാക്കി എല്ലാം സ്‌ക്രീനില്‍ കാണാമെന്നും താരം പറയുന്നു.

ടൊവിനോയും ദിവ്യ പിള്ളയും ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിച്ചിരിക്കുകയാണ്. ഈ എപ്പിസോഡിലൂടെ ഒരു ആക്ടര്‍ എങ്ങനെയാണ് ഫിറ്റ് ആയിരിക്കേണ്ടതെന്നും ഒരു ആക്ടര്‍ എങ്ങനെയാണ് സഹജീവികളോട് സ്‌നേഹം പങ്കിടേണ്ടത്. അങ്ങനെ വളരെ നാച്യൂറലായിട്ടുള്ള സംഭാഷണങ്ങളിലൂടെ പറഞ്ഞിരിക്കുകയാണ്. അതാണ് ബഡായി ബംഗ്ലാവിന്റെ ഇന്നത്തെ പ്രത്യേകത എന്നുമാണ് ബഡായി ബംഗ്ലാവിന്റെ അവതാരകനായ മുകേഷ് പറയുന്നത്.

നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. നേരത്തെ ഒമര്‍ ലുലുവിന്റെ അസോസിയേറ്റായിരുന്നു സ്വപ്‌നേഷ്. ടൊവിനോ ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണെന്നുള്ള പ്ര്‌ത്യേകതയും സിനിമയ്ക്കുണ്ട്. തീവണ്ടിയിലൂടെ വെള്ളിത്തിരയിലെത്തിയ സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. ടൊവിനോയുടെ തന്നെ കല്‍ക്കി എന്ന സിനിമയിലും സംയുക്ത മേനോനായിരുന്നു നായിക. സിനു സിദ്ധാര്‍ഥ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതമൊരുക്കും. രതിന്‍ രാധാകൃഷ്ണനാണ് എഡിറ്റിംഗ്.

നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രനാണ് എടക്കാട് ബറ്റാലിയന്‍ 06 ന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഹിറ്റ് ചിത്രം കമ്മട്ടിപ്പാടത്തിന് ശേഷം ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്. ദീപാവലിയ്ക്ക് മുന്നോടിയായി ഒക്ടോബര്‍ പതിനെട്ടിന് റിലീസിനെത്തും. റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











