മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ടൊവിനോ തോമസ്! ടോപ് സിംഗറിലേക്ക് താരമെത്തിയപ്പോള്‍! വീഡിയോ വൈറല്‍!
ടെലിവിഷന്‍ പ്രേക്ഷകര്‍ കൃത്യമായി കാണുന്ന പരിപാടികളിലൊന്നാണ് ടോപ് സിംഗര്‍. വ്യത്യസ്തമായ പരിപാടികളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ഫ്‌ളവേഴ്‌സ് ചാനലിലാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. ചുരുങ്ങിയ നാള്‍ കൊണ്ടായിരുന്നു ഈ ഷോ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. കുരുന്ന് ഗായകരുടെ അസാമാന്യ ആലാപനത്തിന് മുന്നില്‍ കണ്ണുനിറഞ്ഞ് വിധികര്‍ത്താക്കളും നിന്നുപോവുന്ന കാഴ്ചയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ വിധിനിര്‍ണ്ണയം കൂടിയാണ് പരിപാടിയുടേത്. പ്രമോ വീഡിയോ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്.
എംജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍, സിതാര കൃഷ്ണകുമാര്‍, അനുരാധ ശ്രീറാം, വിധുപ്രതാപ് തുടങ്ങിയവരാണ് ഈ ഷോയുടെ പ്രധാന വിധികര്‍ത്താക്കള്‍. ഇവര്‍ക്കൊപ്പം ഗാനം ആലപിക്കാനുള്ള അവസരവും കുരുന്ന് പ്രതിഭകള്‍ക്ക് ലഭിച്ചിരുന്നു. അടുത്തിടെയായിരുന്നു മോഹന്‍ലാല്‍ പരിപാടിയിലേക്ക് എത്തിയത്. ഓണം സ്‌പെഷല്‍ പരിപാടിയിലായിരുന്നു അദ്ദേഹം പങ്കെടുത്തത്. അദ്ദേഹത്തെ കാണാനും സംസാരിക്കാനും ഒപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികള്‍. മോഹന്‍ലാലിന് പിന്നാലെയായാണ് മമ്മൂട്ടിയും പരിപാടിയിലേക്ക് എത്തിയത്.

ദുല്‍ഖര്‍ സല്‍മാന്‍ അങ്കിളിനെ കൊണ്ടുവരാത്തതിനെക്കുറിച്ചായിരുന്നു കുട്ടികള്‍ ചോദിച്ചത്. അടുത്തായി പരിപാടിയിലേക്ക് ആരായിരിക്കും എത്തുന്നതെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ടൊവിനോ തോമസാണ് ഇനി എത്തുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബൈക്കിലെത്തിയ ടൊവിനോയ്ക്ക് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ടൊവിനോ അഭിനയിച്ച സിനിമകളിലെ ഗാനങ്ങളുമായാണ് കുട്ടികള്‍ എത്തിയത്. പാട്ട് പാടുന്ന എല്ലാവരോടും അസൂയയാണെന്നായിരുന്നു താരം പറഞ്ഞത്. രണ്ട് വരി പാടാന്‍ പറഞ്ഞപ്പോള്‍ ഇത് ടെലികാസ്റ്റ് ചെയ്യേണ്ടെയെന്നായിരുന്നു ടൊവിനോയുടെ ചോദ്യം. ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അനന്യ പറഞ്ഞത്. തന്നെ ഇപ്പോള്‍ അങ്കിളെന്ന് വിളിച്ചെന്നും പിന്നെങ്ങനെ നായകനായി അഭിനയിക്കുമെന്ന് ചോദിച്ചപ്പോള്‍ അനന്യ ഉടന്‍ തന്നെ ടൊവിനോ ചേട്ടന്‍ എന്ന പറയുകയായിരുന്നു.


Click it and Unblock the Notifications











