»   » ഉപ്പും മുളകും കുടുംബത്തിനൊപ്പം ടൊവിനോ തോമസ്, ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം തിരക്കി ആരാധകര്‍!

ഉപ്പും മുളകും കുടുംബത്തിനൊപ്പം ടൊവിനോ തോമസ്, ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം തിരക്കി ആരാധകര്‍!

Written By:
Subscribe to Filmibeat Malayalam

ഹാസ്യപരമ്പരകളില്‍ ഒന്നാം സ്ഥാനത്തുള്ള പരമ്പരയേതാണെന്ന് ചോദിച്ചാല്‍ ആരാധകര്‍ നിസംശയം പറയും ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകുമാണെന്ന്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഇത്. ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പരമ്പര മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയിരിക്കുകയാണ് പരമ്പരയിലെ ഓരോരുത്തരും. അവരവര്‍ക്ക് ലഭിച്ച വേഷങ്ങള്‍ വളരെ മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറുന്നത്.

മിനിസ്‌ക്രീനിലെ വില്ലനും കണ്ണീര്‍ നായികയും ഒരുമിച്ചെത്തിയപ്പോള്‍ സംഭവിച്ചത്, വീഡിയോ വൈറല്‍, കാണൂ!

അടുക്കളയിലെ അവിഭാജ്യ ഘടകമായ ഉപ്പും മുളകും ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറിയിരിക്കുകയാണ്. ബിജു സോപാനം, നിഷ ശാരംഗ്,റിഷി എസ് കുമാര്‍, ജൂഹി രുസ്തഗി, ശിവാനി, അല്‍സാബിത്ത് തുടങ്ങിയവരാണ് പരമ്പരയിലെ പ്രധാന അഭിനേതാക്കള്‍. ഇവരെക്കൂടാതെ ഓരോ എപ്പിസോഡിലും അതിഥികളായി മറ്റ് താരങ്ങളുമെത്താറുണ്ട്. യൂട്യബ് ട്രന്‍ഡിങ്ങില്‍ ഏറെ മുന്നിലാണ് ഈ പരമ്പരയുടെ സ്ഥാനം. പരിപാടിയെക്കുറിച്ചുള്ള പുതിയ വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ടൊവിനോ തോമസിനൊപ്പമുള്ള ഫോട്ടോ

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിനോടൊപ്പം നില്‍ക്കുന്ന ഉപ്പും മുളകും ടീമിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് പേജുകളിലൂടെയും മറ്റുമായി നിരവധി പേരാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുള്ളത്. സന്തോഷത്തോടെയാണ് എല്ലാവരും ഫോട്ടോയ്ക്കായി പോസ് ചെയ്തിട്ടുള്ളത്. നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം

അഞ്ഞൂറ് എപ്പിസോഡും കഴിഞ്ഞ് വിജയകരമായി ജൈത്രയാത്ര തുടരുന്ന പരിപാടിയുടെ വരുന്ന എപ്പിസോഡില്‍ അതിഥിയായി ടൊവിനോ എത്തുമോയെന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണിയറപ്രവര്‍ത്തകരോ താരങ്ങളോ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ പരമ്പരയിലെ പ്രധാന താരങ്ങളില്‍ പലരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലേക്കുള്ള അവസരമാണ് താരങ്ങള്‍ക്ക് ലഭിച്ചത്. ചിത്രീകരണത്തിനിടയില്‍ ടൊവിനോ ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയതാവാമെന്ന തരത്തിലും ചര്‍ച്ചകളുണ്ട്.

സെല്‍ഫിയെടുത്ത് ആഘോഷമാക്കി മാറ്റി

ടൊവിനോ തോമസിനെ കണ്ടതല്ലേ, സെല്‍ഫിയെടുത്ത് വെച്ചേക്കാം, ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി രുസ്തഗിയോടൊപ്പമുള്ള സെല്‍ഫിയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സ്വഭാവികമായ അഭിനയമാണ് ഈ താരങ്ങളെ പ്രേക്ഷക മനസ്സിലേക്ക് അടുപ്പിച്ചത്. അവരവര്‍ക്ക് ലഭിച്ചിട്ടുള്ള കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോരുത്തരും മുന്നേറുന്നത്. ഒരിക്കല്‍പ്പോലും പ്രേക്ഷകരെ വെറുപ്പിച്ചില്ല എന്നതാണ് പ്രധാന പ്രത്യേകത. ഓരോ എപ്പിസോഡിലും എന്തെങ്കിലും പുതിയ സംഭവമുണ്ടാകും, അതിനെച്ചുറ്റിപ്പറ്റി നീങ്ങുകയും, ഒടുക്കം അത് പൊട്ടിച്ചിരിയിലേക്ക് വഴിമാറുകയും ചെയ്യും, ഇതാണ് പരിപാടിയുടെ ഫോര്‍മാറ്റ്.

ചിത്രങ്ങള്‍ വൈറലായി

ടൊവിനോയ്‌ക്കൊപ്പമുള്ള ഉപ്പും മുളകും താരങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. മുന്‍പ് മറ്റ് ചില താരങ്ങള്‍ക്കൊപ്പമുള്ള ചിത്രവും ഇത് പോലെ പ്രചരിച്ചിരുന്നു. പ്രധാന താരമായ ബിജു സോപാനം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബിജു സോപാനത്തിന് പുറമെ നിഷ ശാരംഗും മകനായി അഭിനയിക്കുന്ന റിഷി ശിവകുമാറും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഡാന്‍സ് പരിപാടിയിലൂടെയാണ് അല്‍സാബിത്ത് തുടക്കം കുറിച്ചത്. കേശു എന്ന കഥാപാത്രത്തെയാണ് അല്‍സാബിത്ത് അവതരിപ്പിക്കുന്നത്.

ഒരുകോടി പ്രേക്ഷകര്‍ കണ്ട പരമ്പര

മിനിസ്‌ക്രീന്‍ ചരിത്രത്തിലാദ്യമായാണ് ഒരു മലയാള പരമ്പര ഒരു കോടി പ്രേക്ഷകര്‍ കാണുന്നത്. ആ റെക്കോര്‍ഡ് ഉപ്പും മുളകും പരിപാടിക്ക് സ്വന്തമാണ്. അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷം പങ്കുവെച്ചിരുന്നു. ബാലുവിന്റെ ക്യാമറാ പരീക്ഷണവും ലച്ചുവിന്‍രെ സൈക്കിള്‍ പഠനവുമാണ് കൂടുതല്‍ പേര്‍ കണ്ട എപ്പിസോഡുകള്‍. മറ്റൊരു പരമ്പരയ്ക്കും അവകാശപ്പെടാനാവാത്ത നേട്ടവും സ്വന്തമാക്കിയാണ് ഉപ്പും മുളകും മുന്നേറുന്നത്.

ലേറ്റസ്റ്റ് പ്രമോ

ഉപ്പും മുളകും പരിപാടിയുടെ ലേറ്റസ്റ്റ് പ്രമോ വീഡിയോ കാണൂ

English summary
Tovino Thomas with Uppum Mulakum team, pics getting viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam