»   »  സെക്സ് വർക്കിനോട് യോജിക്കുന്നില്ല!! ദിയയെ മലർത്തി അടിച്ച് അഞ്ജലി, സാബുവിന്റെ ചോദ്യം ഏറ്റൂ

സെക്സ് വർക്കിനോട് യോജിക്കുന്നില്ല!! ദിയയെ മലർത്തി അടിച്ച് അഞ്ജലി, സാബുവിന്റെ ചോദ്യം ഏറ്റൂ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ദിയയെ മലർത്തി അടിച്ച് അഞ്ജലി, ബിഗ് ബോസിൽ സംഭവിക്കുന്നത് | filmibeat Malayalam

  ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ വലിയ വൃക്ഷങ്ങളിലൊന്നു തന്നെയായിരുന്നു ശ്വേത മേനോൻ. എന്നാൽ താരം പുറത്തായതിനു ശേഷം ഷോയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചില പ്രേക്ഷകരുടെ ഇടയിൽ സംശയം ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിലെ ഇപ്പോഴത്തെ കലാവസ്ഥ അനുസരിച്ച് കാര്യങ്ങൾ എങ്ങനെയായിരിക്കും എന്നുള്ളതിൽ പ്രേക്ഷകർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ അ‍ഞ്ജലിയുടെ വരവോടെ ബിഗ്ബോസ് ഷോ മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയാണ്.

  വണ്ടർലായിൽ ഭയന്ന് നില വിളിച്ച് പ്രിയ!! റോഷൻ ഇത്ര ഭീകരനോ! കരച്ചിലും ആഘോഷിച്ച് ട്രോളന്മാർ

  ബിഗ്ബോസിലേയ്ക്ക് ചുമ്മാതെയല്ല വന്നതെന്ന് അഞ്ജലി തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. തന്റെ കമ്മ്യൂണിറ്റിയ്ക്കും കൂടി വേണ്ടിയാണ് താൻ ഈ ഷോയിൽ പങ്കെടുക്കുന്നതെന്ന്  ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.  എന്നാൽ അഞ്ജലി ശരിയ്ക്കും ആരാണെന്ന് ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് തന്നെ തെളിയിച്ചിരിക്കുകയാണ്. ട്രാൻസ് സമൂഹത്തിന് ഒരു മുതൽ കൂട്ട് തന്നെയായിരിക്കും അഞ്ജലി അമീർ.

  കുഴപ്പക്കാരെ മലർത്തിയടിച്ച ആളാണോ ഇത്!! വാമിഖ ആകെ മാറിപ്പോയി, താരത്തിന്റെ ഹോട്ട് ഫോട്ടോ വൈറൽ

  സാബുവിന്റെ ചോദ്യങ്ങൾ

  അഞ്ജലി അമീറിന്റെ ബിഗ് ബോസിലേയ്ക്കുള്ള കടന്നു വരവ് വീട്ടിൽ ചില അംഗങ്ങൾക്ക് അംഗീകരിക്കാൻ സാധിച്ചിട്ടില്ല. ഇതിന്റെ കാരണം ട്രാൻസ് ജെൻഡറുകളെ കുറിച്ച് ഇവരുടെ ഉള്ളിലുള്ള ചില സംശയങ്ങളായിരുന്നു. അത് സാബുവും അനൂപു തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ അതിനുള്ള വ്യക്തമായ ഉത്തരം രഞ്ജിനി നൽകിയിരുന്നു. ഇന്ന് ട്രാൻസ് സമൂഹം വലിയ പ്രശ്നങ്ങളണ് നേരിടുന്നത് അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അനീതികളെ കുറിച്ചു രഞ്ജിനി സാബുവിനും അനൂപിനും മനസിലാക്കി കൊടുക്കാൻ ശ്രമിച്ചു. എന്നാൽ ഇവർക്ക് അത് പൂർണ്ണമായും അംഗീകരിക്കാൻ ആയില്ല.

  ട്രാൻസ്ജെന്റേഴ് വേഷം കെട്ടി പണമുണ്ടാക്കുന്നു

  സാബു ട്രാൻൻസ് ജെന്റേഴ്സിനെ കുറിച്ച് തന്റെ കാഴ്ചപ്പാട് അഞ്ജലിയുടെ മുന്നിൽ തുറന്നു പറഞ്ഞു. തനിയ്ക്ക് ഇപ്പോഴും ചിലകാര്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നായിരുന്നു സാബുവിന്റെ കമന്റ് . എന്നാൽ ഇതിനു മറുപടിയുമായി രഞ്ജിനിയും അഞ്ജലിയും എത്തിയിരുന്നു. കൂടാതെ താൻ ആദ്യമായിട്ടാണ് ട്രാൻസ് സെക്സ് എന്നുളള വക്ക് കേൾക്കുന്നതെന്നും അനൂപ് പറഞ്ഞു.

  വേഷം കെട്ടലുകൾ അംഗീകരിക്കാൻ പറ്റില്ല

  രാവിലെ ബോയ് ആണെന്നും രാത്രികാലങ്ങളിൽ സ്ത്രീയാണെന്ന് പറഞ്ഞ് വേഷം കെട്ടി നടക്കുന്നവരെ ഒരിക്കലും അംഗീകരിക്കാൻ ആകില്ലെന്ന് അഞ്ജലി വളരെ ബോൾഡായി തന്നെ പറഞ്ഞു. ട്രാൻസ് ജെന്റെർ എന്ന പേരിൽ പണം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കേരളത്തിൽ ഉണ്ടെന്നും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. എന്നാൽ അഞ്ജലിയുടെ നിലപാടിനെ സാബുവും അനൂപും അംഗീകരിച്ചും.

  ജീവിക്കാൻ വേണ്ടി പലതും ചെയ്യുന്നു

  അ‍ഞ്ജലിയുടെ നിലപാടിനെതിരെ ദിയ സന രംഗത്തെത്തിയിരുന്നു. കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരുപാട് പേർ ഇന്നും സമൂഹത്തിലുണ്ട്. ജീവിക്കാനുള്ള വരുമാനം പോലും കിട്ടാത്തവർ അനവധിയാണെന്നും ദിയ പറഞ്ഞു. എന്നാൽ ഇതിനെ ശക്തമായി എതിർത്ത് അഞ്ജലി രംഗത്തെത്തിയിരുന്നു. ട്രാൻസ് സമൂഹത്തിന് കേരളത്തിൽ മാന്യമായ തൊഴിലുകൾ ലഭിക്കുന്നുണ്ടെന്നും അഞ്ജലി പറഞ്ഞു. എന്നാൽ ഇത് എന്നുമുതലാണ് ലഭിച്ചു തുടങ്ങിയതെന്ന് ദിയ മറുചോദ്യം ചോദിച്ചു.

  സെക്സ് വർക്കിനെ പ്രോത്സാഹിപ്പിക്കരുത്

  എന്നാൽ കേരളത്തിൽ ട്രാൻസ് സമൂഹത്തിന് ജോലി ലഭിക്കുന്നില്ലയെന്ന് ദിയ പറഞ്ഞപ്പോൾ അതിന് ശക്തമായ മറുപടിയായിരുന്നു അ‍ഞ്ജലിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്തിന്റെ അടിസഥാനത്തില‌ാണെങ്കിലും സെക്സ് വർക്കിനെ ഒരിക്കലും സപ്പോർട്ട് ചെയ്യരുതെന്ന് ദിയയോട് പറഞ്ഞു. അവർക്ക് നല്ല ജോലി കണ്ടു പിടിച്ചു നൽകുകയാണ് വേണ്ടതെന്നും അഞ്ജലി കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെ ചൊല്ലി അവിടെയുണ്ടായിരുന്നവർ രണ്ടായി തിരിഞ്ഞു. അഞ്ജലിയ്ക്ക് സാബുവിന്റേയും അനൂപിന്റേയും പിന്തുണയുണ്ടായിരുന്നു

  കാശിനോടുളള അത്യാഗ്രഹം

  കാശിനോടുളള ഇതിന്റെ കാരണമെന്ന് അഞ്ജലി പറഞ്ഞു. ദിനംപ്രതി 300 രൂപ ലഭിക്കുന്ന ജോലി ഇവർക്ക് ലഭിക്കുന്നുണ്ട്. ഒരാൾക്ക് ഒരു ദിവസം ജീവിക്കാൻ 100 രൂപ മതി. എന്നാൽ ഇവർക്ക് 300 രൂപ ലഭിക്കുന്നിടത്ത് 30000 കിട്ടണമെന്നായിരുന്നു ആഗ്രഹം. അതിനു വേണ്ടിയാണ് ഇത്തരത്തിൽ ഇറങ്ങി പുറപ്പെടുന്നതെന്നും അ‍ഞ്ജലി പറഞ്ഞു.

  ട്രാൻസ് ജെന്റർ ആക്ടിവിസ്റ്റ് അല്ല

  ബിഗ്ബോസ് ഹൗസിൽ ഇതിന്റെ പേരിൽ അഞ്ജലിയും ദിയയും തമ്മിൽ വലിയ വാക് വാദങ്ങൾ ഉണ്ടായിരുന്നു. താൻ ഒരു അക്ടിവിസ്റ്റ് മാത്രമാണെന്നും അല്ലാതെ ട്രാൻസ് ജെന്റേഴ്സിന്റെ മാത്രം പ്രവർത്തകയല്ലെന്നും ദിയ പറഞ്ഞു. താൻ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ദിയയുടെ ആ അഭിപ്രായം അഞ്ജലി ഉടൻ തന്നെ ബിഗ്ബോസിനെ അറിയിക്കുകയും തങ്ങളുടെ കമ്മ്യൂണിറ്റിയെ ഉടൻ തന്നെ അറിയിക്കണമെന്നും ക്യാമറയിലൂടെ പറഞ്ഞു.

  English summary
  transegender anjali ameer aganist sex workers in transegender community

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more