സംവിധായകൻ മുറിയിൽ കയറി മോശമായി പെരുമാറി,ദുരനുഭവം പറഞ്ഞ് നായിക; മാപ്പ് പറഞ്ഞ് റിയാസ് ഖാന്‍

തെന്നിന്ത്യൻ സിനിമലോകത്ത് സജീവമാണ് നടൻ റിയാസ് ഖാൻ. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. 1994 ൽ പുറത്ത് ഇറങ്ങിയ ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള കഴിഞ്ഞാണ് പിന്നീട് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തമിഴ്, തെലുങ്ക് ഭാഷ കളിൽ നടൻ സജീവമായിരുന്നു. അധികവും നെഗറ്റീവ് വേഷത്തിലായിരുന്നു മലയാളത്തിൽ എത്തിയിരുന്നത്. മിനിസ്ക്രീനിലും സജീവമാണ് റിയാസ് ഖാൻ.

ഇപ്പോഴിത വൈറൽ ആകുന്നത് റിയാസ് ഖാന്റെ അഭിമുഖമാണ്. നന്ദിനി എന്ന സീരിയലിൽ ഒരു ട്രാൻസ് ജെൻഡർ കഥാപാത്രത്തെ നടൻ അവതരിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ ഇടയിൽ ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആ സെറ്റിൽ വെച്ച് ഒരു ട്രാൻസ് താരത്തിന് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് നടി സീരിയലിൽ നിന്ന് പിൻമാറുകയും ചെയ്തു. ഇപ്പോഴിത താൻ അഭിനയിച്ച സെറ്റിൽ വെച്ച് നടന്ന ക്രൂരമായ സംഭവത്തിന് എല്ലാവർക്കും വേണ്ടി മാപ്പ് ചോദിക്കുകയാണ് റിയാസ് ഖാൻ. ഇന്ത്യഗ്ലിഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിനിടെയാണ് നടൻ ഈ സംഭവം അറിയുന്നതും തുടർന്ന് എല്ലാവർക്ക് വേണ്ടി മാപ്പ് ചോദിച്ചതും.

നന്ദിനി സീരിയലേയ്ക്ക്

ട്രാൻസ് താരം കത്രീനയ്ക്കായിരുന്നു ഈ ദുരനുഭവം നേരിടേണ്ടി വന്നത്. സീരിയലിൽ നിന്ന് പെട്ടെന്ന് പിൻ‌മാറിയ കാര്യം നടൻ തിരക്കിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ തന്നോ‍ട് സംവിധായകൻ മറ്റൊരു കാര്യമാണ് വെളിപ്പെടുത്തിയതെന്നും റിയാസ് ഖാൻ പറയുന്നു.
'സുന്ദര്‍ സി ആണ് തന്നെ വിളിച്ചിട്ട് ഇങ്ങനെയൊരു റോൾ ഉണ്ടെന്ന് പറ‍ഞ്ഞത്. കേട്ടപ്പോള്‍ വളരെ ഇന്‍ട്രസ്റ്റിങ് ആയി തോന്നി. ഒട്ടും ആലോചിക്കാതെയാണ് യെസ് പറയുകയായിരുന്നു എന്ന് റിയാസ് ഖാന്‍ സീരിയലിൽ എത്തിയതിനെ കുറിച്ച് പറഞ്ഞു.

കത്രീന പിൻമാറാൻ കാരണം

നടൻ നന്ദിനിയിൽ എത്തിയതിനെ കുറിച്ച് പറയവെയാണ് സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ചുളള കാരണം കത്രീനയോട് ചോദിക്കുന്നത്.
'അതിരിക്കട്ടെ കത്രീന എന്തുകൊണ്ടാണ് സീരിയലില്‍ നിന്നും പെട്ടെന്ന് പിന്മാറിയത്. സംവിധായകനോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ട് പിന്മാറിതാണ് എന്നാണ് പറഞ്ഞത്. സത്യത്തില്‍ അത് തന്നെയാണോ കാരണം എന്നായിരുന്നു നടന്റെ' ചോദ്യം. അപ്പോഴാണ് തനിക്ക് സെറ്റിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് താരം പറയുന്നത്.

സംഭവിച്ചത്

സംവിധായകന്റെ പേര് എടുത്തു പറയാതെ ആയിരുന്നു നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കത്രീന പറഞ്ഞത്. 'നിങ്ങള്‍ കൂടെ സെറ്റില്‍ ഉള്ള സമയത്താണ്, അയാള്‍ മൈക്കിലൂടെ ശരീരത്തെ കുറിച്ച് ചോദിച്ചത്. സത്യത്തില്‍ അത് തന്നെയാണോ അദ്ദേഹം ചോദിച്ചത് എന്ന് എനിക്ക് സംശയമായി. മറ്റെന്തോ ആയിരിയ്ക്കും എന്ന് കരുതി ഞാന്‍ വിട്ടു. പക്ഷെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ അന്ന് ഞാന്‍ മുറിയില്‍ പോയി ഒരുപാട് കരഞ്ഞു.

ആദ്യം സഹിച്ചു

അടുത്ത ദിവസം വന്നപ്പോഴും അതുപോലെയുള്ള ചോദ്യം ആവർത്തിച്ചു. അതൊക്കെ സഹിച്ചായിരുന്നു അവിടെ നിന്നത്. നല്ലൊരു അഭിനേത്രി ആവാം, കുറച്ച് സഹിച്ചാല്‍ മതി എന്ന് കരുതി. നല്ലൊരു ഭാവി മാത്രമായിരുന്നു മുന്നില്‍. ഒരു പെണ്ണിനോട് ഒരിക്കിലും ഇങ്ങനെ ചോദിക്കാന്‍ അവര്‍ ധൈര്യപ്പെടില്ല. ഞങ്ങള്‍ക്ക് എവിടെ പോയാലും ഇത് തന്നെയാണ് അവസ്ഥ. ആരോടും പരാതി പറയാന്‍ പറ്റില്ല

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
എല്ലാവർക്കും വേണ്ടി  നടൻ മപ്പ് പറഞ്ഞു

പക്ഷെ ഒരു ദിവസം ഞങ്ങള്‍ വസ്ത്രം മാറിക്കൊണ്ട് നിൽക്കുകയായിരുന്നു. നിര്‍ത്താതെ വാതില്‍ മുട്ടാന്‍ തുടങ്ങി. ഡ്രസ്സ് മാറുകയാണ് എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നില്ല. അറിയാവുന്ന ആരെങ്കിലും ആയിരിക്കുമോ എന്ന് അറിയാന്‍ ലോക്ക് നീക്കി പുറത്തേക്ക് നോക്കുമ്പോഴേക്കും അയാള്‍ അകത്തേക്ക് തള്ളിക്കയറി മോശമായി പെരുമാറി. നിറ കണ്ണുകളോടെ കത്രീന പറഞ്ഞു. എന്നാൽ ഈ സംഭവ കേട്ട റിയാസ് ഖാൻ ആ സെറ്റിലെ എല്ലാവർക്കും വേണ്ടി മാപ്പ് പറയുകയായിരുന്നു. ഈ സംഭവം താൻ അറിഞ്ഞില്ല എന്ന് പറഞ്ഞ് കൊണ്ടാണ് നടൻ മാപ്പ് ചോദിച്ചത്. 'ഞാനും ആ സീരിയലില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ എല്ലാവര്‍ക്കും വേണ്ടി മാപ്പ് പറയുന്നു എന്ന് കത്രീനയെ ചേർത്ത് പിടിച്ച് കൊണ്ട് നടൻ' പറഞ്ഞു.

Read more about: riyaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X