അന്ന് ജാസിക്ക് മറ്റൊരു പങ്കാളി, അയാൾ പിന്നീട് ട്രാൻസ് വുമണായി, ജാസി ദുബായിലേക്കും: സാന്ദ്ര ലാർവിൻ

സോഷ്യൽ മീഡിയയിൽ എപ്പോഴും കുറ്റപ്പെടുത്തലുകൾ നേരിടുന്ന ഇൻഫ്ലുവൻസറാണ് ജാസി. ട്രാൻസ് ജെൻഡറായ ജാസി പങ്കാളി ആഷിക്കൊപ്പമാണ് കഴിയുന്നത്. ആഷിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ കടുത്ത എതിർപ്പുണ്ട്. ആഷിയുടെ ഉമ്മ ഈയടുത്ത് നൽകിയ അഭിമുഖം വലിയ ചർച്ചയായി. തന്റെ മകനെ ജാസി തിരികെ തരണമെന്നാണ് ഉമ്മ പറയുന്നത്. എന്നാൽ പ്രായപൂർത്തിയായ താനെടുത്ത തീരുമാനമാണിതെന്ന് ആഷി പറയുന്നു. ഇതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നത് ജാസിക്കാണ്.

ജാസിയെക്കുറിച്ച് ട്രാൻസ്ജെൻഡർ സാന്ദ്ര ലാർവിൻ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ട്രാൻസ് വുമണാണെന്ന് പറയാൻ എസ്ആർഎസ് സർജറി ചെയ്യണമെന്ന് നിർബന്ധമില്ല. ഏതെങ്കിലും ഒരു സർജറി ചെയ്താൽ മതി. ഞാൻ ജാസിയെ കാണുന്ന സമയത്ത് ജാസി വേറൊരാളുമായി റിലേഷൻഷിപ്പിലാണ്. ട്രാൻസ് വുമണിനെ പോലെയായിരുന്നു. തട്ടമൊക്കെയിട്ടിട്ടുണ്ട്. ​ഗേൾഫ്രണ്ടാണെന്ന് പറഞ്ഞാണ് ജാസിയെ പരിചയപ്പെടുത്തിയത്. ആളുടെ പേര് ഞാൻ പറയുന്നില്ല.

Jasi

2009-2010 ലായിരുന്നു ഇത്. അന്ന് ജാസിയെ എല്ലാവരും സദ എന്നാണ് വിളിച്ചിരുന്നത്. അമ്മ ഹോം സ്റ്റേയിൽ ഞങ്ങളെല്ലാവരും കൂടിയിരുന്ന് സംസാരിക്കുകയൊക്കെ ചെയ്തു. വാട്സാപ്പ് ​ഗ്രൂപ്പ് ഉണ്ടല്ലോ. അതിനകത്ത് സംസാരിക്കും. പിന്നെ ഞാൻ കേട്ടത് ജാസിയുടെ കൂടെ അന്ന് പുരുഷനായുണ്ടായിരുന്ന വ്യക്തി സർജറി ചെയ്ത് ട്രാൻസ്വുമണായി മാറി എന്നാണ്. ജാസി താടിയൊക്കെ വെച്ച് ഫിറ്റായി ​ഗൾഫിലൊക്കെ പോയി.

ജാസി വിവാഹം ചെയ്തെന്ന് പിന്നെ കേട്ടു. ജാസിയങ്ങനെ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. കുറച്ച് ബെെസെക്ഷ്വൽ ടെംപ്റ്റേഷൻ ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്തിരുന്നു. ഈ സംഭവം ഞാനിന്നും ഓർക്കുന്നുണ്ട്. ആഷിയുമായുള്ള റിലേഷൻ തുടങ്ങിയ ശേഷം ജാസിയിലെ മാറ്റങ്ങൾ നോക്കിയാൽ കാണാം. ആണിന്റെ സാമീപ്യമാണോ ജാസിയെ സ്ത്രീയാക്കിയത് എന്നാണ് എന്റെ പേഴ്സണൽ ചോദ്യം. ജാസിയുടെ കഴിഞ്ഞ കാലം കഴിഞ്ഞതാണ്. ഇപ്പോഴത്തെ ജാസിയെ സ്വീകരിക്കൂ എന്നാണ് തനിക്ക് പറയാനുള്ളതെന്നും സാന്ദ്ര ലാർവിൻ പറഞ്ഞു. ഫെയിം സ്റ്റെപ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Ashi  Jasi

ആഷിയെ പിടിച്ച് വെച്ചിട്ടില്ലെന്ന് ജാസി

ആഷിയെ താൻ പിടിച്ച് വെച്ചതല്ലെന്നും ‌പിരിയാൻ പറ്റാത്ത വിധം സ്നേഹിക്കുന്നവരാണ് താനും ആഷിയും എന്നാണ് ജാസി പറയുന്നത്. പിടിച്ച് വെക്കേണ്ട ആവശ്യം എനിക്ക് ഇല്ല. സ്നേഹമെന്നാൽ പിടിച്ച് വെക്കൽ അല്ല. ആഷിയെ ഉമ്മയെ കാണിക്കാതെ ഞാൻ പിടിച്ച് വെച്ചിരിക്കുകയാണെന്ന് ‌ട്രോളൻമാർ പറഞ്ഞിരുന്നു. അത് നുണയാണെന്ന് ജാസി വ്യക്തമാക്കി. മൂന്ന് ദിവസം കാണാതിരിക്കാൻ ആഷിക്കും എനിക്കും പറ്റില്ല. ആ സ്നേഹബന്ധം കൊണ്ടാണ് ആഷി ഇപ്പോഴും എന്റെ കൂടെയുള്ളത്.

ആഷിക്ക് അവന്റെ ഉമ്മയെ പോയി കാണാനുള്ള സ്വാതന്ത്രം ഉണ്ട്. നീ നിന്റെ ഉമ്മയെ കാണാൻ പാടില്ലെന്ന് പറഞ്ഞാൽ ആഷി ഒരിക്കലും കേൾക്കില്ല. ആഷി എന്നോട് ഉമ്മയെ കാണരുതെന്ന് പറഞ്ഞാൽ ഞാനും കേൾക്കില്ല. എങ്ങനെയെങ്കിലും ആഷിയെ തന്നിൽ നിന്ന് അകറ്റാനാണ് ആഷിയുടെ ഉമ്മ ശ്രമിക്കുന്നത്. ഇടയ്ക്ക് ആഷി സ്വന്തം വീട്ടിൽ പോയി നിൽക്കുമ്പോൾ ജാസിയെ ഒഴിവാക്കണം, നീ വേറെ കല്യാണം കഴിക്കണം എന്ന് പറയുന്നു. അതിന് ആഷി തയ്യാറല്ലെന്നും ജാസി വ്യക്തമാക്കി. ഏറെക്കാലം ​ദുബായിലായിരുന്ന ജാസിയു ആഷിയും കുറച്ച് കാലമായി കേരളത്തിലാണ്. സർജറിക്ക് ശേഷം തിരിച്ച് പോകുമെന്നാണ് ജാസി നേരത്തെ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ജാസി.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X