കണ്ടിട്ടും എന്നെ വീട്ടുകാർ അവ​ഗണിച്ചു, അന്ന് മരിക്കാൻ തീരുമാനിച്ചതായിരുന്നു; ദീപ്തി കല്യാണി പറയുന്നു

ജീവിതത്തിൽ നേരിട്ട വിഷമഘട്ടങ്ങൾ പങ്കുവെച്ച് ട്രാൻസ് വുമൺ ദീപ്തി കല്യാണി. എന്റെ സ്വന്തം നാട്ടിൽ വെച്ചും ഞാൻ പിന്നീട് പോയിടങ്ങളിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് നാല് ചേച്ചിമാരും ചേട്ടനുമാണ്. അച്ഛനും അമ്മയും കൂലിപ്പണിക്കാർ. ചേ‌ട്ടന് 13 വയസ് കഴിഞ്ഞിട്ടാണ് അമ്മ എന്നെ ​ഗർഭിണിയാകുന്നത്. ചേ‌ട്ടന്റെ സുഹൃത്തുക്കൾ എന്റെ സ്ത്രെെണത ചൂണ്ടിക്കാണിച്ച് ചേട്ടനോട് സംസാരിക്കുമായിരുന്നു. പിന്നീട് ചേട്ടൻ മദ്യപിക്കാൻ തുടങ്ങി.

ബെഡിൽ നിന്ന് എഴുന്നേൽക്കാനാകില്ലായിരുന്നു, വണ്ണം കുറച്ച ശേഷം അനുഷ്ക നേരിട്ടത്; കുറ്റപ്പെടുത്തുന്നവർ അറിയേണ്ടത്
ബെഡിൽ നിന്ന് എഴുന്നേൽക്കാനാകില്ലായിരുന്നു, വണ്ണം കുറച്ച ശേഷം അനുഷ്ക നേരിട്ടത്; കുറ്റപ്പെടുത്തുന്നവർ അറിയേണ്ടത്

മദ്യപിച്ച് നേരെ വന്ന് ദേഷ്യം തീർക്കുന്നത് എന്റെ ശരീരത്തിലായിരിന്നു. ഒന്നൊന്നര വർഷം ഏട്ടന്റെ അടിയും തൊഴിയും കൊണ്ടു. നാട്ടിൽ നിന്ന് എന്നെ കല്ലെടുത്ത് എറിഞ്ഞിട്ടുണ്ട്. കാർക്കിച്ച് തുപ്പിയിട്ടുണ്ട്. അന്ന് തന്നോട് ഇങ്ങനെ ചെയ്തവർ പിന്നെ പ്രശസ്തയായപ്പോൾ അം​ഗീകരിച്ചെന്നും ദീപ്തി കല്യാണി പറയുന്നു.

Deepthi Kalyani

എന്റെ കുടുംബത്തിൽ ഇപ്പോൾ ഞാനെടുക്കുന്ന തീരുമാനമാണ്. എല്ലാവരും ഹാപ്പിയാണ്. 16-17 വയസിൽ ​ഗുരുവായൂർ ബസ് സ്റ്റാൻഡിൽ ഭക്ഷണം കഴിക്കാനില്ലാതെ ന്യൂസ് പേപ്പർ വിരിച്ച് കിടന്നിട്ടുണ്ട്. ബസ് കഴുകി രാത്രി ബസിൽ കിടന്നുറങ്ങി. ഇന്നല്ലെങ്കിൽ നാളെ എന്റെ കുടുംബം എന്നെ തിരിച്ച് വിളിക്കും എന്ന് കരുതിയാണ് ഞാനവിടെ കിടന്നിരുന്നത്. അവിടെ നിന്നും എന്റെ കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കളെ കിട്ടി.

അഭിനയമാണെന്ന ബോധ്യം! ഇന്റിമേറ്റ് രംഗങ്ങളില്‍ സുല്‍ഫത്തിന്റെ പ്രതികരണത്തെക്കുറിച്ച് മമ്മൂട്ടി
അഭിനയമാണെന്ന ബോധ്യം! ഇന്റിമേറ്റ് രംഗങ്ങളില്‍ സുല്‍ഫത്തിന്റെ പ്രതികരണത്തെക്കുറിച്ച് മമ്മൂട്ടി

പെെസ കിട്ടാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ണെഴുതാനും ലിപ്സ്റ്റിക് ഇടാനും തുടങ്ങി. കർച്ചീഫ് വാങ്ങി ഞാൻ നെഞ്ചിൽ വെച്ചിട്ടുണ്ട്. സ്ത്രീകളെ പോലെയാകാൻ. കാണുന്നവർ അത് വേഷം കെട്ട് എന്ന് തന്നെയേ പറയൂ. ആളുകൾ വളരെ മോശമായി പരിഹസിച്ചു. കുറച്ച് കൂടെ വൾ​ഗറാകാൻ തുടങ്ങിയപ്പോൾ എന്റെ ചേച്ചിയുടെ മകന്റെ വിവാഹമായി. വീട്ടിൽ നിന്ന് എല്ലാവരും ​ഗുരുവായൂർ സ്റ്റാൻഡ‍ിൽ പർച്ചേഴ്സ് ചെയ്യാൻ വന്നു. പോകുന്ന സമയത്ത് എന്നെ കണ്ടു. എന്നെ മെെൻഡ് പോലും ചെയ്യാതെ അവർ പോയി. അന്ന് ഞാൻ മരിക്കാൻ തീരുമാനിച്ചു. റെയിൽവേ ട്രാക്കിലൂടെ നടന്നു. ഒരാൾ തന്നെ ട്രാക്കിൽ നിന്നും പുറത്തേക്ക് കൊണ്ട് വരികയായിരുന്നെന്നും ദീപ്തി കല്യാണി പറഞ്ഞു.

തന്റെ പങ്കാളി തന്നെ ചതിച്ചതിനെക്കുറിച്ചും ദീപ്തി കല്യാണി സംസാരിച്ചു. താലി കെട്ടി മൂന്ന് വർഷം ഞാൻ അവന്റെ കൂടെ ജീവിച്ചതാണ്. ഞാനും അവനും അവന്റെ അമ്മയും കൂടി ഒരു കുഞ്ഞ് വീട്ടിലാണ് താമസിച്ചത്. അവന്റെ കൂടെ അടങ്ങിയൊതുങ്ങി കഴിഞ്ഞു. സിന്ദൂരമിട്ട്. കർണാകയിലാണ്. അവന്റെ അമ്മ എനിക്ക് മുല്ലപ്പൂ കെട്ടിത്തരും. അവൻ വഞ്ചിച്ചു എന്നതാണ്. എന്റെ കണ്ണിൽ കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ഫീൽ ആകില്ല. അവൻ പറഞ്ഞ് മനസിലാക്കാൻ കുറേ എന്റെ പിറകെ വന്നു. പക്ഷെ പിന്നീട് ഞാൻ അഭിനയിച്ച് ജീവിക്കേണ്ടി വരും. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുന്നത് പോലെ. അതുകാെണ്ട് ആ ബന്ധം അവിടെ കട്ട് ചെയ്തു. പക്ഷെ അതിന്റെ വേദന ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും ദീപ്തി കല്യാണി പറഞ്ഞു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X