'ആർത്തവ സമയത്ത് പാഡോ വെള്ളമോ ഉപയോ​ഗിക്കാറില്ല, പബ്ബിലും ബാറിലും പോകും, എയറിലാകുമെന്ന് തോന്നുന്നത് ഒഴിവാക്കും'

By Desk

ഇരുപത്തിയൊന്ന് വയസ് മുതൽ ലോകം ചുറ്റാൻ തുടങ്ങിയതാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി അരുണിമ. ബാക്ക് പാക്കർ അരുണിമയെന്ന് പറഞ്ഞാൽ മാത്രമെ സോഷ്യൽമീഡിയ നിരന്തരമായ ഉപയോ​ഗിക്കുന്നവർക്ക് ആളെ തിരിച്ചറിയാൻ കഴിയൂ‍. അ‍ഞ്ച് വർഷമായി ഹിച്ചൈക്കിങ് വഴിയാണ് അരുണിമ ഇക്കണ്ട രാജ്യങ്ങളിലെല്ലാം സഞ്ചരിച്ചത്. ഒട്ടുമിക്ക യാത്ര അനുഭവങ്ങളും വ്ലോ​ഗായി പങ്കുവെക്കാറുമുണ്ട്.

പല ചിന്താ​ഗതിയും പ്രായക്കാരുമായ ആളുകളാണ് വീഡിയോയുടെ പ്രേക്ഷകർ എന്നതുകൊണ്ട് തന്നെ അനുഭവങ്ങൾ ഫിൽട്ടറില്ലാതെ വ്ലോ​ഗായി അവരിലേക്ക് എത്തിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ വിമർശനവും ട്രോളും നേരിടേണ്ടി വരാറുണ്ട്. യുട്യൂബ് വരുമാനമാണ് യാത്ര ചിലവുകൾക്കായി അരുണിമ ഉപയോ​​ഗിക്കുന്നത്. ഇരുപത്തിയാറ് വയസിനിടെ ഇരുപതിന് മുകളിൽ രാജ്യങ്ങൾ ഒറ്റയ്ക്ക്അ അരുണിമ സന്ദർശിച്ച് കഴിഞ്ഞു.

Backpacker Arunima
Photo Credit: Backpacker Arunima / Instagram

ഏറെ നാളുകൾക്കുശേഷം നാട്ടിലെത്തിയ അരുണിമ ​ഗോത്രവർ​ഗക്കാരായ ആളുകൾക്കൊപ്പം ജീവിച്ചപ്പോഴുള്ള അനുഭവങ്ങളും മറ്റ് യാത്ര വിശേഷങ്ങളും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. തനിക്കുണ്ടാകുന്ന അനുഭവങ്ങൾ മാത്രമാണ് വീഡിയോയായി ചെയ്യുന്നതെന്നും വിമർശനം വരുമെന്ന് തോന്നുന്ന ചില കണ്ടന്റുകൾ താൻ മനപൂർവം ഒഴിവാക്കാറുണ്ടെന്നും അരുണിമ പറയുന്നു.

മൂന്ന് വർഷം മുമ്പ് എത്യോപിയയിൽ പോയപ്പോഴും അവിടെയുള്ള ഗോത്രവർ​ഗക്കാർക്കൊപ്പം അർധന​ഗ്നയായി ഞാൻ ജീവിച്ചിട്ടുണ്ട്. അം​ഗോളയിൽ പോയപ്പോഴും അതുപോലെ ജീവിച്ചു. എയറിൽ പോകും വൈറലാകുമെന്ന് അറിയാവുന്നതുകൊണ്ട് ചിലത് വീഡിയോ എടുക്കാതെ ഒഴിവാക്കി. എനിക്കുണ്ടാകുന്ന പകുതി അനുഭവങ്ങൾ വീഡിയോ ആക്കിയാൽ തന്നെ ഞാൻ മിക്കവാറും വൈറലായിരിക്കും.

അതുകൊണ്ട് ഞാൻ വീഡിയോ ആക്കിയില്ല. പിന്നീട് നമീബിയയിൽ പോയി ​ഹിംബ ട്രൈബ്സിനൊപ്പം താമസിച്ചപ്പോൾ വീഡിയോയാക്കിയിരുന്നു. അതിന് യുട്യൂബ് സ്ട്രൈക്കും തന്നു. 82000 ഫോളോവേഴ്സിനെ നഷ്ടപ്പെടുകയും ചെയ്തു. ന്യൂഡിറ്റിയായതുകൊണ്ടാണ് സ്ട്രൈക്ക് കിട്ടിയത്. ആ ​ഗോത്രവർ​ഗക്കാർ ലൈഫിൽ ഒരിക്കലും കുളിക്കാറില്ല. ചുവന്ന നിറത്തിൽ എന്തോ ഒരു വസ്തു അവരുടെ കയ്യിലുണ്ട്. അത് ശരീരത്തിൽ തേക്കും.

അങ്ങനെയാണ് ശുദ്ധിയാകുന്നതും തണുപ്പിൽ നിന്നും ചൂടിൽ നിന്നും രക്ഷനേടുന്നതും. വജൈനയുടെ ഏരിയയിൽ മാത്രം ​മൃ​ഗങ്ങളുടെ തോല് വെച്ച് മറയ്ക്കും.‍ അത് അവർ അലക്കാറില്ല. പുകയ്ക്കുക മാത്രമാണ് ചെയ്യുന്നത്. ആർത്തവ സമയത്ത് പാഡോ വെള്ളമോ അവർ ഉപയോ​ഗിക്കാറില്ല. അതൊക്കെ കണ്ട് മനസിലാക്കിയശേഷം ഞാൻ അത്ഭുതത്തോടെ ഇരുന്നു.

Backpacker Arunima
Photo Credit: Backpacker Arunima / Instagram

എനിക്ക് ചി‌ന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ് ഇതൊക്കെ. പണ്ടത്തെ രീതികൾ വിട്ട് പുറത്തേക്ക് പോകാൻ അവർക്ക് താൽപര്യമില്ല. കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും കുറച്ച് വെള്ളം ഉപയോ​ഗിക്കുന്നവരാണ അക്കൂട്ടർ. താൽപര്യം തോന്നുന്ന ഭക്ഷണം മാത്രമെ എവിടെ പോയാലും കഴിച്ച് നോക്കാൻ ശ്രമിക്കാറുള്ളു. എല്ലായിടത്തും പോകുമ്പോൾ ഫ്രൂട്ട്സും ‍ഡ്രൈ ഫ്രൂട്ട്സും ഞാൻ കയ്യിൽ കരുതും. എന്റെ സേഫ്റ്റി നോക്കി മാത്രമെ വീഡിയോ എടുക്കാറുള്ളു.

എനിക്കുണ്ടാകുന്ന അനുഭവങ്ങൾ മാത്രമാണ് ഞാൻ വീഡിയോയായി ചെയ്യുന്നത്. അല്ലാതെ ഞാൻ കണ്ടന്റ് ക്രിയേറ്റർ അല്ല. അമ്പത് ശതമാനം കാര്യങ്ങൾ മാത്രമെ നിങ്ങൾ കാണുന്നുള്ളു. ഞാൻ പബ്ബിലും ബാറിലും എല്ലാം പോകാറുണ്ട്. രാത്രി മുഴുവൻ ഡാൻസ് ബാറിൽ ചിലവഴിക്കാറുണ്ട്. അതൊന്നും ഞാൻ എവിടേയും പോസ്റ്റ് ചെയ്യാറില്ല.

വീഡിയോ എടുക്കുന്നത് താൽപര്യമില്ലാത്തവർ എന്റെ ഒപ്പമുണ്ടെങ്കിൽ ഞാൻ വീഡിയോ എടുക്കാറില്ല. എന്റെ പാരന്റ്സ് എന്നോട് പറഞ്ഞിട്ടില്ല... നീ എന്തിന് അത് ചെയ്യുന്നു ഇത് ചെയ്യുന്നുവെന്ന്. പിന്നെ ഞാൻ ആരെയും കെയർ ചെയ്യേണ്ടതില്ലല്ലോ. ആരുടേയും ചിലവിലല്ല ഞാൻ.

എന്നെ ഇഷ്ടപ്പെടുന്നവരാണ് എന്റെ വീഡിയോ കാണുന്നത്. അതിൽ നിന്നും ‌കിട്ടുന്ന വരുമാനം ഞാൻ യാത്രയ്ക്ക് ഉപയോ​ഗിക്കുന്നു. ഹിച്ചൈക്കിങ് എന്റെ പാഷനാണ്. ബില്യണേയർ ആയാലും ഹിച്ചൈക്കിങ് ചെയ്യുമെന്നും അരുണിമ പറയുന്നു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X