മഴ പെയ്തു ഒഴുക്ക് കൂടി, ചങ്ങാടം മറിഞ്ഞു, ഒപ്പമുണ്ടായിരുന്നവർ പുഴയിൽപ്പെട്ടു; നടന്നത് വലിയ അപകടമെന്ന് മാഹീൻ!

ട്രാവൽ വ്ലോ​ഗർ ഹി​ച്ച്ഹൈക്കിങ് നൊമാഡ് എന്ന് അറിയപ്പെടുന്ന മാഹീൻ ആമസോൺ നദിയിലൂടെ സാഹസീക യാത്ര നടത്തുകയായിരുന്നു. താൻ നിർമ്മിച്ച ചങ്ങാടത്തിൽ സുഹൃത്തുകൾക്കൊപ്പം ഇക്ഡോർ ലക്ഷ്വമാക്കി യാത്ര പുറപ്പെട്ട വീഡിയോയാണ് അവസാനമായി‌ മാഹീൻ പങ്കുവെച്ചത്. പിന്നീട് മൂന്ന്, നാല് ദിവസത്തേക്ക് മാഹീന്റെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

ഞങ്ങളുടെ ഹൃദയങ്ങൾ നിറച്ച ചെറിയ അത്ഭുതം; കൺമണിയുടെ മുഖം വെളിപ്പെടുത്തി പ്രീത പ്രദീപ്, ഹൃദയം നിറഞ്ഞെന്ന് ആരാധകർ!
ഞങ്ങളുടെ ഹൃദയങ്ങൾ നിറച്ച ചെറിയ അത്ഭുതം; കൺമണിയുടെ മുഖം വെളിപ്പെടുത്തി പ്രീത പ്രദീപ്, ഹൃദയം നിറഞ്ഞെന്ന് ആരാധകർ!

മാഹീനെ ആമസോൺ നദിയിൽ കാണാതായോ അപകടത്തിൽപ്പെട്ടോ, ജീവഹാനി സംഭവിച്ചോ എന്നുള്ള ആശങ്ക പ്രേക്ഷകർക്കുണ്ടായിരുന്നു. ഇപ്പോഴിതാ എല്ലാവരുടേയും ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് മാഹീൻ. താനും സുഹൃത്തുക്കളും വലിയൊരു അപകടത്തിൽപ്പെട്ടുവെന്നും മരണത്തിൽ നിന്നും രക്ഷപ്പെട്ടത് എല്ലാവരുടേയും പ്രാർത്ഥന കൊണ്ടാണെന്നും പുതിയ വീഡിയോയിൽ മാഹീൻ പറഞ്ഞു.

Travel Vlogger Maheen

ഭാവിയിൽ എന്റെ കൊച്ചുമക്കൾക്ക് പറ‍ഞ്ഞ് കൊടുക്കാൻ ഒരു കഥ കൂടിയായി. ആമസോൺ റിവറിൽ നടന്ന അപകടത്തെ അതിജീവിച്ച കഥയാണത്. കഴിഞ്ഞ ദിവസം എനിക്കുണ്ടായ അപകടം വിവരിക്കാൻ കഴിയുന്ന ഒന്നല്ല. ജീവിതത്തിൽ എനിക്ക് നടന്ന ഏറ്റവും വലിയ അപകടമാണത്. എങ്ങനെ അതിനെ ഞാൻ അതിജീവിച്ചു എന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.

നിങ്ങളുടെ പ്രാർത്ഥനയാണ് കാരണം. ഇപ്പോൾ ‍ഞാൻ ഒരു ​ഗ്രാമത്തിലാണ്. ഇന്നലെയാണ് യാത്ര ആരംഭിച്ചത്. കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾ മഴ പെയ്തു പുഴയുടെ ഒഴുക്ക് കൂടി. ഒരു സ്ഥലത്ത് എത്തിയപ്പോൾ ഒഴുക്ക് കാരണം മുന്നോട്ട് നീങ്ങാൻ പറ്റിയില്ല. ചങ്ങാടം മറിഞ്ഞു. ഞാൻ ഒരു തടിയിൽ പിടിച്ച് നിന്നു. എനിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെയും ഞങ്ങളുടെ സാധനങ്ങളും പുഴ കൊണ്ടുപോയി. ഞാൻ ഒറ്റയ്ക്കായി.

സുധിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും മാറ്റിയതിന് കാരണം വിവാഹമോ? മറുപടിയുമായി രേണു സുധി
സുധിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും മാറ്റിയതിന് കാരണം വിവാഹമോ? മറുപടിയുമായി രേണു സുധി

ഞാൻ ഒരു മരത്തിൽ പിടിച്ച് നിന്നു അവർക്കൊപ്പം പോകാനും പറ്റാതെയായി. പുഴയിൽ നിന്നും രക്ഷപ്പെട്ട് കാട്ടിൽ കയറണം എന്ന് മാത്രമാണ് ആ സമയത്ത് ചിന്തിച്ചത്. കാട്ടിൽ എത്തിയാൽ എത്ര ദിവസവും സർവൈവ് ചെയ്യാൻ എനിക്ക് കഴിയും. മുപ്പത് സെക്കന്റോളം മരണവെപ്രാളത്തിൽ നീന്തിയപ്പോൾ ഒരു തടിയിൽ പിടുത്തം കിട്ടി. അവിടെ നിന്നും നീന്തി കാട്ടിൽ കയറി.

കയ്യിലും കാലിലും മുഴുവൻ മുറിവുകളായിരുന്നു. ചെരുപ്പും ഉണ്ടായിരുന്നില്ല. എനിക്കൊപ്പമുണ്ടായിരുന്നവരെ പുഴയുടെ സമീപത്ത് താമസിക്കുന്ന ​ഗ്രാമത്തിലെ ആളുകളാണ് രക്ഷിച്ചത്. അവർ തന്നെയാണ് പിന്നീട് കാട്ടിൽ പെട്ടുപോയ എന്നെ രക്ഷിച്ചതും. ആ ചങ്ങാടം എനിക്കൊരു വീട് പോലെയായിരുന്നു. അതുമായി എനിക്കൊരു ഇമോഷണൽ കണക്ഷനുണ്ടായിരുന്നു.

Travel Vlogger Maheen

ഇതുപോലൊരു വീഡിയോ എടുക്കാൻ ഞാൻ ജീവനോടെ ഉണ്ടാകുമെന്ന് കരുതിയില്ല. പുഴയെയാണ് എനിക്ക് ഏറ്റവും പേടി. എടുത്ത വെച്ച ഒരു എപ്പിസോഡ് നഷ്ടപ്പെട്ടു. അതിൽ ​​ഗ്രാമവാസികൾക്കൊപ്പം സമയം ചിലവഴിച്ചതിന്റെയും നായാട്ടിന് പോയതിന്റെയും മുതല ഇറച്ചി കഴിച്ചതിന്റെയും ദൃശ്യങ്ങൾ എല്ലാം ഉണ്ടായിരുന്നു. ക്യാമറ പൊട്ടി വെള്ളത്തിൽ പോയി.

മരത്തിനിടയിൽ ഞെരിഞ്ഞമർന്നതിന്റെ വേദന ശരീരത്തിന് ഉണ്ടായിരുന്നു രണ്ട് ദിവസം. ഫോണും പോയി. ജീവിനോടെ തിരികെ വരാൻ കഴിഞ്ഞു. ഇനി കുറച്ച് കൂടി ഒരുക്കങ്ങളോടെ വന്ന വീണ്ടും ഞാൻ ആമസോൺ ന​ദിയിലൂടെ സഞ്ചരിക്കും. ഇനി അങ്ങനൊരു യാത്ര നടത്തുന്നുണ്ടെങ്കിൽ അത് ചിലപ്പോൾ ഒറ്റയ്ക്കാകും. അതിനുള്ള ധൈര്യമായി എന്നുമാണ് മാഹീൻ പറഞ്ഞത്. പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദി. ഞാൻ എപ്പോഴും എന്നപോലെ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നു.

എനിക്ക് ഇതില്‍ തെറ്റൊന്നും തോന്നുന്നില്ല! സബ്‌സ്‌ക്രിപ്ഷന്‍ റേറ്റ് നാലിരട്ടിയാക്കി രേണു സുധി! കാരണമായി പറഞ്ഞത്
എനിക്ക് ഇതില്‍ തെറ്റൊന്നും തോന്നുന്നില്ല! സബ്‌സ്‌ക്രിപ്ഷന്‍ റേറ്റ് നാലിരട്ടിയാക്കി രേണു സുധി! കാരണമായി പറഞ്ഞത്

ക്യാമറയും ഫോണും വെള്ളത്തിൽ പോയി. മാരകമായ നദിയിൽ എന്റെ ജീവൻ നഷ്ടപ്പെടാത്തതിൽ ഞാൻ സന്തോഷിക്കുന്നു എന്നും മാഹീൻ കുറിച്ചു. പുതിയ വീഡിയോ വന്നതോടെ പോസിറ്റീവും നെ​ഗറ്റീവുമായ കമന്റുകൾ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടു. അതൊരു അപകടം ഒന്നുമല്ല. നാല് തടി കൂട്ടി കെട്ടി പൊട്ട ചങ്ങാടം ഉണ്ടാക്കി മനപ്പൂർവ്വം പോയതാണ് നിങ്ങൾക്കറിയാമായിരുന്നു.

അത് അപകടത്തിൽ ചെന്ന് ചാടുമെന്നും നിങ്ങൾക്ക് അറിയാം, ഈ യാത്ര സാഹസികമല്ല മറിച്ച് അവിവേകമാണ്, ദയവുചെയ്ത് ഇത്രയും റിസ്ക്ക് എടുത്ത് യാത്ര ചെയ്യരുത്. ഇനിയും ഒരുപാട് രാജ്യങ്ങള്‍ കാണാന്‍ ഉള്ളതല്ലേ എന്നിങ്ങനെ സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X