അനശ്വരയ്ക്ക് പിന്തുണയുമായി ആര്യയും! വൈറലായി ബിഗ് ബോസ് താരത്തിന്റെ പോസ്റ്റ്

By Prashant V R

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് ആര്യ. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. അതേസമയം അനശ്വര രാജന് പിന്തുണ അറിയിച്ചുകൊണ്ടുളള ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായി മാറിയിരുന്നു. 'എന്റെ കാലാണ്' എന്ന് കുറിച്ചുകൊണ്ടാണ് ആര്യയുടെ പുതിയ ചിത്രം വന്നത്.

anaswara-rajan

ചിത്രത്തിനൊപ്പം നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. #beingme #feelbeautifulinyourownskin എന്നീ ഹാഷ്ടാഗുകളിലാണ് ആര്യയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നിരിക്കുന്നത്. ആളുകള്‍ ഉറ്റുനോക്കും. ഇത് അവരുടെ സമയത്തിന് മൂല്യമുള്ളതാക്കുക എന്നാണ് ആര്യ കുറിച്ചിരിക്കുന്നത്. ആര്യയ്ക്ക് പുറമെ അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യവുമായി മലയാളി നായികമാരെല്ലാം തന്നെ എത്തിയിരുന്നു.

"ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍" എന്നാണ് വിമര്‍ശകര്‍ക്കുളള മറുപടിയായി അനശ്വര കുറിച്ചത്. ഇതിന് പിന്നാലെയാണ് അനശ്വര രാജന് പിന്തുണ അറിയിച്ച് നടിമാരെല്ലാം എത്തിയത്. നടി റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച ഹാഷ്ടാഗ് ക്യാംപെയ്ന്‍ മറ്റുളളവരും ഏറ്റെടുക്കുകയായിരുന്നു.

നടിമാരായ അന്ന ബെന്‍, പാര്‍വതി, ഗ്രേസ് ആന്റണി, അനാര്‍ക്കലി മരക്കാര്‍, എസ്തര്‍ അനില്‍, നയന്‍താര ചക്രബര്‍ത്തി, രജിഷ വിജയന്‍, നസ്രിയ, സാധിക തുടങ്ങിയവരെല്ലാം ചിത്രങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. കാലുകള്‍ കണ്ടാല്‍ സദാചാരം ഒഴുകുന്ന ചേട്ടന്മാര്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം ' ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് എന്ന് കുറിച്ചുകൊണ്ടാണ് നടി അമേയ മാത്യൂ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.

Recommended Video

പരീക്കുട്ടി ആര്യയെ പറ്റി പറയുന്നത് കേട്ടോ | FilmiBeat Malayalam

റിമ കല്ലിങ്കല്‍ മുന്നോട്ട് വെച്ച ക്യാംപെയ്ന്‍ ഏറ്റെടുത്ത് കാല്‍മുട്ട് വരെ ഇറക്കമുളള വസ്ത്രം ധരിച്ചാണ് പല നടിമാരും അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്. നടിമാര്‍ക്ക് പുറമെ മറ്റ് സിനിമാ പ്രവര്‍ത്തകരും ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പതിനെട്ട് വയസ് തികഞ്ഞതിന് പിന്നാലെ അനശ്വര രാജന്റെ പുതിയ ചിത്രങ്ങള്‍ വന്നിരുന്നത്. നടിയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

പോസ്റ്റ് കാണാം

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X