ഇൻസ്റ്റപ്രൊഫൈലിൽ ശുദ്ധികലശം നടത്തി ഗബ്രി, ജാസ്മിനെ അൺഫോളോ ചെയ്തു, ഒന്നര വർഷത്തെ സൗഹൃദം അവസാനിപ്പിച്ചോ?
ബിഗ് ബോസ് മലയാളം സീസൺ ആറിൽ പങ്കെടുത്തപ്പോൾ ആരംഭിച്ചതാണ് ജാസ്മിൻ ജാഫറും ഗബ്രി ജോസും തമ്മിലുള്ള സൗഹൃദം. ഓഡീഷൻ സമയത്ത് ഇരുവരും കണ്ടിരുന്നുവെങ്കിലും പരിചയപ്പെട്ടിരുന്നില്ല. ഹൗസിൽ വന്നശേഷമാണ് പരിചയപ്പെടുന്നത്. പിന്നീട് അതിവേഗത്തിൽ അതൊരു സൗഹൃദമായി മാറി. ഷോയിൽ ആയിരുന്നപ്പോൾ ഗബ്രി എലിമിനേറ്റാകും വരെ രണ്ടുപേരും എന്തിനും ഏതിനും ഒരുമിച്ചായിരുന്നു.
മാത്രമല്ല സൗഹൃദത്തിനും അപ്പുറം ഒരു ബന്ധം ഇരുവരും തമ്മിലുണ്ടെന്നുള്ള സംശയം പ്രേക്ഷകർക്കും ഉണ്ടായിരുന്നു. പ്രണയമാണോ എന്നുള്ള തരത്തിൽ ചോദ്യങ്ങൾ ഉയർന്നുവെങ്കിലും വ്യക്തമായ ഉത്തരം രണ്ടുപേർക്കും നൽകാനായില്ല. ഷോ കഴിഞ്ഞ് പുറത്ത് വന്ന് മാസങ്ങൾക്കുശേഷമാണ് ഇരുവരും അതിന് ഒരു മറുപടി പ്രേക്ഷകർക്ക് നൽകിയത്.

പ്രണയം എന്നത് തങ്ങൾക്കിടയിൽ സംഭവിക്കില്ലെന്നും വിവാഹിതരായി ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്നുമാണ് ഇരുവരും വിവാദങ്ങൾ അവസാനിപ്പിച്ചുകൊണ്ട് അന്ന് പറഞ്ഞത്. പിന്നീട് അങ്ങോട്ട് ഒന്നര വർഷത്തോളമായി ഇരുവരും ഉറ്റ ചങ്ങാതിമാരായിരുന്നു. ജാസ്മിന്റെ സഹായത്തോടെ ഗബ്രി യുട്യൂബ് ചാനൽ തുടങ്ങി.
ഒന്നര ലക്ഷത്തോളം സബ്സ്ക്രൈബേഴ്സിനെ ചുരുങ്ങിയ കാലയളവിൽ നേടി. ജാസ്മിനൊപ്പം ഇന്ത്യയ്ക്ക് അകത്തും വിദേശത്തും യാത്രകൾ ചെയ്തു, ഒരുമിച്ച് പ്രമോഷൻ വീഡിയോകളും വർക്കുകളും ചെയ്തു. അടുത്തിടെ ഗബ്രിയുടെ സഹോദരി വിവാഹിതയായപ്പോൾ നിറസാന്നിധ്യമായി ജാസ്മിനും ഉണ്ടായിരുന്നു. എന്നാൽ ഡിസംബർ തുടങ്ങിയശേഷം ഇരുവരും ഒരുമിച്ചുള്ള വീഡിയോകളോ പോസ്റ്റുകളോ എവിടേയും ഇല്ല.
എന്തിന് ഏറെ ഇരുവരും പരസ്പരം ഇൻസ്റ്റഗ്രാമിൽ അൺഫോളോയും ചെയ്തു. മാത്രമല്ല ജാസ്മിനുമായി കോളാബ്രേറ്റ് ചെയ്ത് ഇട്ടിരുന്നതടക്കമുള്ള നിരവധി പോസ്റ്റുകൾ ഗബ്രി ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു. ഇപ്പോൾ വെറും പതിനേഴ് പോസ്റ്റുകൾ മാത്രമാണ് ഗബ്രിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഉള്ളത്. അവയെല്ലാം ഗബ്രിയുടെ പുതിയ വർക്കളുമായും ആദ്യം ചെയ്ത സിനിമ പ്രണയ മീനുകളുടെ കടലുമായും ബന്ധപ്പെട്ടുള്ളതാണ്.
ന്യൂഇയർ പ്രമാണിച്ച് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഗബ്രി ഒരു ശുദ്ധികലശം നടത്തിയ മട്ടുണ്ട്. ഗബ്രിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വന്ന പുതിയ മാറ്റങ്ങളും ജാസ്മിനെ അൺഫോളോ ചെയ്തതും ബിബി പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായി മാറിയിട്ടുണ്ട്. റെഡ്ഡിറ്റിൽ ഇരുവരുടേയും ബന്ധത്തിന് എന്ത് സംഭവിച്ചുവെന്നതുമായി ബന്ധപ്പെട്ട് ചർച്ചകളും നടന്നു.

ഇരുവർക്കും ഇടയിൽ ഇത്രയും നാളും സംഭവിക്കാത്ത എന്താണ് ഇപ്പോൾ സംഭവിച്ചതെന്നതിനെ പറ്റിയാണ് ചർച്ചകൾ ഏറെയും. എന്തായാലും അവർ വിവാഹിതരാകാനുള്ള സാധ്യത വളരെ കുറവാണ്. അവരുടെ ബന്ധത്തിന് ഒരു നിശ്ചിത കാലാവധിയുണ്ടെന്ന് ഇരുവർക്കും ബോധ്യമുണ്ടെന്നാണ് ഒരാൾ കുറിച്ചത്. ഇരുവരും സൗഹൃദത്തിലല്ല സിറ്റുവേഷൻഷിപ്പിലായിരുന്നുവെന്നാണ് തോന്നിയിട്ടുള്ളത് എന്നാണ് മറ്റൊരാൾ കുറിച്ചത്.
ബിഗ് ബോസിലേക്ക് പോകും മുമ്പ് ജാസ്മിന്റെ വിവാഹം തീരുമാനിച്ചതായിരുന്നു. പിന്നീട് ഹൗസിൽ വെച്ച് ഗബ്രിയുമായി ജാസ്മിൻ അടുത്തതോടെയാണ് ആ വിവാഹം മുടങ്ങിയത്. പ്രതിശ്രുത വരനെ ചതിച്ചുവെന്ന് ആരോപിച്ച് അന്ന് ജാസ്മിൻ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് ഏറ്റുവാങ്ങിയിരുന്നു. ബിബിക്കുശേഷവും ഗബ്രിയുമായി സൗഹൃദം തുടർന്നതിന് ചിലർ ജാസ്മിനെ വിമർശിച്ച് എത്തിയിട്ടുണ്ട്.
വിവാഹം മുടങ്ങിയശേഷം സിറ്റുവേഷൻഷിപ്പിലേക്ക് ജാസ്മിൻ പോയതിനേയും ചിലർ വിമർശിച്ച് എത്തിയിട്ടുണ്ട്. പുറത്തിറങ്ങിയശേഷം സിറ്റുവേഷൻഷിപ്പിലേക്ക് എടുത്തുചാടുന്നതിനുപകരം ജാസ്മിൻ തെറാപ്പി തേടേണ്ടതായിരുന്നു എന്നാണ് ഒരാൾ കുറിച്ചത്.
അടുത്തിടെ ഗബ്രിക്കൊപ്പം ചെന്ന് തന്റെ പഴയ സുഹൃത്തുക്കളെയെല്ലാം ജാസ്മിൻ വീണ്ടെടുത്തിരുന്നു. 2025 ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന വർഷമായിരുന്നു തനിക്കെന്ന് അടുത്തിടെ ജാസ്മിൻ പറഞ്ഞിരുന്നു. ഇത്രയും കാലം താൻ കൂട്ടിലടയ്ക്കപ്പെട്ട കിളിയായിരുന്നുവെന്നാണ് ജാസ്മിൻ പറഞ്ഞത്.


Click it and Unblock the Notifications











