For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാം വിവാഹങ്ങളുടെ തുടര്‍ച്ച; റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് കുടുംബവിളക്ക്, രണ്ടാമത് സ്വാന്തനം

  |

  സിനിമാ ചിത്രീകരണം വീണ്ടും സജീവമാവുന്നതേയുള്ളു. തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ റിലീസിനെത്തുന്ന സിനിമകളുടെയും എണ്ണം കുറഞ്ഞു. ഇതോടെ ടെലിവിഷന്‍ സീരിയലുകള്‍ക്ക് ജനപ്രീതി വര്‍ധിച്ചു. സോഷ്യല്‍ മീഡിയ പേജുകളില്‍ സീരിയല്‍ ആരാധകരുടെ എണ്ണവും കൂടി വരികയാണ്. യുവാക്കളടക്കം സീരിയല്‍ പ്രേമികളാണെന്നുള്ളതാണ് ശ്രദ്ധേയം.

  സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

  പ്രേക്ഷകരുടെ റിവ്യൂ കൂടിയതോടെ ടിആര്‍പി റേറ്റിങ്ങില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ് പല സീരിയലുകളും. ആഴ്ച കഴിയുന്നതിന് അനുസരിച്ച് ഒന്നാം സ്ഥാനത്തേക്ക് എത്തിയ സീരിയല്‍ അതേ നിലയില്‍ തുടരുകയാണ്. അതേ സമയം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ചിലത് പുറത്ത് പോവുകയും ചെയ്തു. പുത്തന്‍ കണക്ക് വിവരം എങ്ങനെയാണെന്ന് പരിശോധിക്കാം...

  കഴിഞ്ഞ ആഴ്ചയിലും കുടുംബവിളക്ക് ആയിരുന്നു ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഈ ആഴ്ചയും അതില്‍ മാറ്റമില്ലെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സുമിത്രയുടെ മകന്‍ പ്രതീഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സീരിയലില്‍ നടക്കുന്നത്. ഓരോ എപ്പിസോഡും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ലെവലിലേക്ക് എത്തുന്നു എന്നത് മാത്രമല്ല ബോറടിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കഥ വേഗം പറഞ്ഞ് പോവുന്നത് കൊണ്ട് തന്നെ കുടുംബവിളക്കിന് ആരാധകര്‍ ഏറെയാണ്.

  സ്വാന്തനം ഈ ആഴ്ചയും രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയം അതിശക്തമായ എപ്പിസോഡുകള്‍ ആയിരുന്നെങ്കിലും കുടുംബവിളക്കിനെ മറികടക്കാന്‍ സാധിച്ചില്ല. വരും എപ്പിസോഡുകള്‍ പ്രേക്ഷകര്‍ വിചാരിക്കുന്നതിലും അപ്പുറം മനോഹരമായിരിക്കും എന്ന സൂചനകള്‍ ലഭിച്ച് കഴിഞ്ഞു. എത് റേറ്റിങ്ങിലും പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുടുംബവിളക്കുമായിട്ടുള്ള മത്സരമായിരിക്കും ഇനി സ്വാന്തനം നടത്താന്‍ പോവുന്നത്.

  അമ്മയറിയാതെ ആണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ തവണത്തെ പോലെ തന്നെയാണ് ഇത്തവണയും. വിനീതും അപര്‍ണയും തമ്മിലുള്ള വിവാഹവും ഇരുവരും തമ്മിലുള്ള പിണക്കവുമൊക്കെയാണ് പരമ്പരയില്‍ കാണിക്കുന്നത്. ഒപ്പം നീരജ അറിയാത്ത രഹസ്യങ്ങള്‍ മറ്റ് ചിലര്‍ അറിയുന്നതുമൊക്കെ സീരിയലില്‍ കാണിച്ചത് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ്.

  മൗനരാഗമാണ് നാലാം സ്ഥാനത്തുള്ളത്. അഞ്ചാം സ്ഥാനത്തേക്ക് തൂവല്‍സ്പര്‍ശം എത്തിയിരിക്കുകയാണ്. അടുത്തിടെ ആരംഭിച്ച പുതിയ സീരിയലാണ് തൂവല്‍സ്പര്‍ശം. നടി അവന്തി മോഹന്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സീരിയല്‍ രണ്ട് സഹോദരിമാരുടെ കഥയാണ് പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സീരിയല്‍ വലിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.

  സുമിത്രയുടെ സിദ്ധുവേട്ടൻ; റിയൽ ലൈഫിൽ ഭാര്യ എത്ര മാർക്ക് തരുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൃഷ്ണ കുമാർ

  Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

  അതേ സമയം റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചില പരമ്പരകള്‍ അഞ്ചിന് താഴേക്ക് പോയിരിക്കുകയാണ്. കൂടെവിടെ ഹിറ്റ് ആയി വരികയായിരുന്നെങ്കിലും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുന്‍പ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന പാടാത്ത പൈങ്കിളി ഏഴാമത് എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റില്‍ തന്നെ പുതിയതായി ആരംഭിച്ച സസ്‌നേഹം, സീത കല്യാണം, ബാലഹനുമാന്‍ എന്നിവയാണ് ആദ്യ പത്തിലുള്ള സീരിയലുകള്‍.

  ബിഗ് ബോസ് വിന്നര്‍ അര്‍ഹത ഇല്ലാത്ത ആള്‍ക്കാണോ? ഫൈനല്‍ ഫൈവ് പ്രവചിച്ചിട്ടും നടന്നില്ലെന്ന് കിടിലം ഫിറോസ്

  Read more about: serial
  English summary
  TRP Rating: Kudumbavilakku Continues In First, Padatha Painkili And Koodevide Out From Top 5
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X