twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്തവണയും രക്ഷപ്പെടാതെ പാടാത്ത പൈങ്കിളി, സുമിത്രയേയും വേദികയേയും പിന്നിലാക്കി അമ്പാടിയും ടീച്ചറും

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലാണ് ഏഷ്യനെറ്റ്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി പുതിയ പ്രമേയത്തിലുള്ള സീരിയലുകളാണ് ഇപ്പോൾ ഏഷ്യനെറ്റിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറികളിൽ എത്തുന്നത്. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും പരമ്പരകൾക്ക് മികച്ച കാഴ്ചക്കാരുണ്ട്. തിങ്കൾ മുതൽ ശനിവരെ ആഴ്ചയിൽ ആറ് ദിവസമാണ് ഇപ്പോൾ പരമ്പരകൾ സംപ്രേക്ഷണം ചെയ്യുന്നത്.

    മോഡേണ്‍ ലുക്കില്‍ തിളങ്ങി നടി ഐശ്വര്യ, പുത്തന്‍ ചിത്രങ്ങള്‍ കാണാംമോഡേണ്‍ ലുക്കില്‍ തിളങ്ങി നടി ഐശ്വര്യ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    ലോക്ക് ഡൗണിന് ശേഷം സീരിയൽ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സീരിയലിന്റെ സംപ്രേക്ഷണവും തുടങ്ങിയിട്ടുണ്ട്. പഴയ സമയത്താണ് ജനപ്രിയ പരമ്പകൾ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുന്നത്. ഇപ്പോഴിത പോയവാരത്തെ റേറ്റിംഗ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. അമ്മയറിയാതെയാണ് ആദ്യ സ്ഥാനത്തുള്ളത്. പുതിയ പരമ്പരയായ സസ്നേഹവും റേറ്റിംഗ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.

     അമ്മ  അറിയാതെ

    പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം അമ്മയറിയാതെയാണ് റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണിലും പരമ്പര ആദ്യ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. അമ്പാടിയായിട്ടുള്ള നിഖിലിന്റെ മടങ്ങി വരവാണ് സീരിയിലിനെ റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ഇടയ്ക്ക് നിഖിൽ സീരിയലിൽ നിന്ന് മാറി നിന്നിരുന്നു. ഇത് സീരിയലിന്റെ റേറ്റിങ്ങിനെ ബാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ നിഖിലിനെ സീരിയലിലേയ്ക്ക് മടക്കി കൊണ്ട് വരുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ ജോഡികളാണ് അമ്പാടിയും അലീനയും. സംഭവബഹുലമായി പരമ്പര മുന്നോട്ട് പോവുകയാണ്.

    കുടുംബവിളക്ക്

    രണ്ടാം സ്ഥാനത്ത് കുടുംബവിളക്കാണ്. റേറ്റിങ്ങിൽ ആദ്യസ്ഥാനത്ത് നിന്നിരുന്ന പരമ്പരയായിരുന്നു കുടുംബവിളക്ക്. ഇപ്പോൾ രണ്ടാം സ്ഥാനത്തിലേയ്ക്ക് മാറിയിരിക്കുകയാണ്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റ കഥയാണ് കുടുംബവിളക്ക് സീരിയലിന്റെ പ്രേമേയം. നടി മീരവാസുദേവ് ആണ് കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. സുമിത്രയെ പോലെ തന്നെ പരമ്പരയിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന വേദികയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നടി ശരണ്യ ആനന്ദാണ് വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

     മൗനരാഗം

    2019 ൽ ആരംഭിച്ച മൗനരാഗമാണ് റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്ത്. കല്യാണി എന്ന പാവം പെൺകുട്ടിയുടേയും അവളെ ജീവനും തുല്യം സ്നേഹിക്കുന്ന കിരൺ എന്ന ചെറുപ്പക്കാരന്റേയും ജീവിതത്തിലൂടെയാണ് പരമ്പര സഞ്ചരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ബാലാജിയാണ് സീരിയലിൽ വില്ലൻ വേഷത്തിലെത്തുന്നത്. പരസ്പരത്തിന് ശേഷം രേഖ രതീഷ് പ്രധാന വേഷത്തിലെത്തുന്ന സസ്നേഹവും റേറ്റിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. നാലാം സ്ഥാനത്താണ് പരമ്പര. ജൂൺ 8 നായിരുന്നു പരമ്പര ആരംഭിച്ചത്.മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൂടെവിടേയും മന്നേറുന്നുണ്ട്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലെ നിർണ്ണായക ഘട്ടത്തിലൂടെയാണ് ഇപ്പോൾ പരമ്പര സംഞ്ചരിക്കുന്നത്.

    Recommended Video

    കല്ലുകൾ പറത്തി ലാലേട്ടനെ വരയ്ക്കുന്ന അത്ഭുത വീഡിയോ..യെവൻ പുലിയാട്ട
    രക്ഷപ്പെടാതെ  പാടാത്ത പൈങ്കിളി

    അഞ്ചാം സ്ഥാനമാണ് പാടാത്ത പൈങ്കിളിക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ച പരമ്പരയായിരുന്നു ഇത് . എന്നാൽ സൂരജ് സീരിയലിൽ നിന്ന് പിൻമാറിയതോടെ സീരിയലിന്റെ റേറ്റിംഗ് ഇടിയുകയായിരുന്നു. പരമ്പര മികച്ച രീതിയിൽ മുന്നോട്ട് പോകവെയായിരുന്നു സൂരജ് സൺ പരമ്പരയിൽ നിന്ന് മാറുന്നത്. ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് നടൻ മാറിയതെങ്കിലും ഇത് ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. പുതിയ ദേവ എത്തിയതോടെ പ്രേക്ഷകരുടെ എതിർപ്പും വർധിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സീരിയൽ റേറ്റിങ്ങിൽ താഴേയ്ക്ക് പോയത്.

    Read more about: serial
    English summary
    TRP Ratings: Padatha Painkili Dropped Again, Aammayariyathe Tops, Sasneham Made A Entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X