ആ ഷോട്ട് കഴിഞ്ഞപ്പോള്‍ എല്ലാവരും കൈയ്യടിച്ചു! രേഖ രതീഷിന്‍റെ അഭിനയത്തെക്കുറിച്ച് നിര്‍മ്മാതാവ്!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖങ്ങളിലൊന്നാണ് രേഖ രതീഷിന്റേത്. അമ്മായിഅമ്മ വേഷങ്ങളിലൂടെ സുപരിചിതയായി മാറിയ താരം ബിഗ് സ്‌ക്രീനിലും വരവറിയിച്ചിട്ടുണ്ട്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. നെഗറ്റീവില്‍ മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളിലും തിളങ്ങിക്കൊണ്ടിരിക്കുകയാണ് താരമിപ്പോള്‍. വ്യത്യസ്തമായ കഥാപാത്രവുമായി മുന്നേറുന്നതിനിടയില്‍ നിരവധി വിവാദങ്ങളും താരത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു. വിമര്‍ശകര്‍ക്ക് ചുട്ടമറുപടി നല്‍കിയും താരമെത്തിയിരുന്നു. രേഖയുടെ അഭിനയമികവിന് മുന്നില്‍ എല്ലാവരും ഒരുപോലെ സ്തബ്ധരായി നിന്നുപോയ മുഹൂര്‍ത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് നിര്‍മ്മാതാവായ ടിഎസ് സജി.
സീകേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പൂക്കാലം വരവായി എന്ന സീരിയലിലെ ഷൂട്ടിംഗിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. 5 പെണ്‍കുട്ടികളുടെ അമ്മയായാണ് താരം ഈ സീരിയലില്‍ അഭിനയിക്കുന്നത്. തനിസാധാരണക്കാരിയായുള്ള വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലില്‍ രേഖയെ വച്ച് ഒരു സീൻ ഷൂട്ട് ചെയ്തിരുന്നു. ആ രംഗത്തെ താരത്തിന്‍റെ പ്രകടനത്തെക്കുറിച്ച് നിര്‍മ്മാതാവ് പറഞ്ഞത് ഇങ്ങനെയാണ്.

സീൻ എന്തെന്നുവച്ചാൽ രേഖ മകളുടെ കല്യാണം നടത്താൻ വേണ്ടി വീട്ടുകാരുമായി നേരിട്ട് ചെറുക്കന്റെ വീട്ടിലേക്ക് പോകുന്നതാണ്. അതിനിടയിൽ ചെറുക്കന്റെ അമ്മ ഒരു നിബന്ധന വെക്കുകയാണ്. നിങ്ങൾ എന്റെടുത്ത് മാപ്പ് പറയണം എന്ന്. രേഖ കെെ കൂപ്പി മാപ്പ് പറയുന്നു. അപ്പോൾ അവർ പറഞ്ഞു അതല്ല, എന്റെ കാലിൽ വീണ് മാപ്പ് പറയണമെന്ന്. കാലിൽ വീണ് അഭിനയിക്കുന്ന സമയത്ത് അവിടെ നിന്ന എല്ലാവരെയും കണ്ണു നിറഞ്ഞു. ഷോട്ട് കട്ട് പറഞ്ഞപ്പോൾ എല്ലാവരും കെെയ്യടിച്ചുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.


Click it and Unblock the Notifications