മൂന്ന് മാസം വരെ പോവുമെന്ന് പറഞ്ഞ ബന്ധം! ഏഴാം വര്‍ഷം ഷെമിക്ക് ഷെഫി നല്‍കിയത്

ഇപ്പോള്‍ കുറച്ചായി വ്‌ളോഗ് ചെയ്തിട്ട്. അതിന്റെയൊരു സ്റ്റാര്‍ട്ടിംഗ് ട്രബിളൊക്കെയുണ്ട്.ഷെമിയും ഞാനും ഒന്നിച്ച് ജീവിച്ച് തുടങ്ങിയിട്ട് ഏഴ് വര്‍ഷമായി. തുടക്കത്തിലൊക്കെ എല്ലാവരും പറഞ്ഞത് ഇത് മൂന്ന് മാസം വരെയേ പോവുകയുള്ളൂ, അധികമൊന്നും മുന്നോട്ട് പോവില്ല എന്നൊക്കെയായിരുന്നു. ഒരുപാട് പ്രയാസങ്ങളും, വിഷമങ്ങളുമൊക്കെ അനുഭവിച്ചാണ് ഇവിടെ വരെ എത്തിയത്. എല്ലാത്തിലും ഷെമി ഒപ്പമുണ്ടായിരുന്നു. എല്ലാത്തിനുമിടയില്‍ ഞങ്ങളുടേതായ സന്തോഷം കണ്ടെത്തി മുന്നോട്ട് പോവുകയാണ്. കല്യാണം കഴിച്ചാല്‍ മുന്നോട്ട് പോവുമോ എന്നൊക്കെ ചിലര്‍ വന്ന് എന്നോട് ചോദിക്കാറുണ്ട്. ഏത് രീതിയില്‍ കല്യാണം കഴിച്ചാലും അതൊരു ബാധ്യതയായി എടുക്കരുത്.

വലിയൊരു ബാധ്യതയായോ, സംഭവമായോ എടുക്കുമ്പോളാണ് തല പുകയ്‌ക്കേണ്ടി വരുന്നത്. കല്യാണം കഴിഞ്ഞു, അങ്ങനെയങ്ങ് പോവുക. ചെറിയ ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ടാവും. എപ്പോഴും പോസിറ്റീവ് കണ്ടെത്തുക, നെഗറ്റീവ് ഒഴിവാക്കി മുന്നോട്ട് പോവുക. ഏത് കല്യാണമായാലും അത് മുന്നോട്ട് പോയേ പറ്റൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ പ്രാവശ്യം എന്തായാലും ഷെമിക്ക് ഞാനൊരു ഗിഫ്റ്റ് കൊടുക്കുന്നുണ്ട്. നല്ലൊരു ഫോണ്‍ വേണെമെന്ന് കുറച്ചായി എന്നോട് പറയുന്നു. ഐ ഫോണൊക്കെ എടുത്താല്‍ നന്നായി ഫോട്ടോയെല്ലാം എടുക്കാം അല്ലേ എന്നൊക്കെ ചോദിച്ചിരുന്നു. അവള്‍ക്ക് വേണമെന്ന് തോന്നിപ്പിക്കാത്ത തരത്തിലാണ് ചോദിച്ചത്.

TT Family shared a new video
Photo Credit: TT Family/ Instagram

ഭാര്യ ഏറ്റവും സ്‌പെഷലായിട്ടുള്ള വ്യക്തിയാണല്ലോ. അപ്പോള്‍ ഗിഫ്റ്റും അതുപോലെയിരിക്കണമല്ലോ. ഏറ്റവും നല്ലത് കൊടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഐ ഫോണ്‍ വാങ്ങാന്‍ പോവുന്നതും വ്‌ളോഗില്‍ കാണിച്ചിരുന്നു. ഓറഞ്ച് കളര്‍ വേണമെന്നായിരുന്നു ആഗ്രഹിച്ചത്. ആദ്യം ഷോപ്പില്‍ പോയപ്പോള്‍ കിട്ടിയില്ല. അതിന് ശേഷമായിരുന്നു അടുത്ത ഷോപ്പിലേക്ക് പോയത്. ആഗ്രഹിച്ചത് തന്നെ കിട്ടിയിരുന്നു. വീഡിയോ ഒക്കെ എടുക്കാനുണ്ട്. റെഡിയായിരിക്കാനൊക്കെ പറഞ്ഞിട്ടുണ്ട്. വീഡിയോ പിന്നെ എടുക്കാം, ഞാനൊന്ന് ഉറങ്ങട്ടെ എന്നൊക്കെയാണ് പറഞ്ഞത്. വീട്ടിലേക്ക് എത്തുന്നതിനിടയിലും ഷെമിയെ വിളിച്ചിരുന്നു ഷെഫി.

ആനിവേഴ്‌സറിയായതിനാല്‍ കേക്കൊക്കെ പ്രതീക്ഷിക്കുന്നുണ്ടാവും. പക്ഷേ, ഐ ഫോണ്‍ എന്തായാലും പ്രതീക്ഷിക്കില്ല. അതെനിക്ക് ഉറപ്പാണ്. ഏഴ് വര്‍ഷത്തെ ജീവിതം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും പറയാനില്ലെന്നായിരുന്നു ഷെമി പറഞ്ഞത്. ഉള്ളത് പറയണോ എന്നും ചോദിക്കുന്നുണ്ടായിരുന്നു. കുഴപ്പമില്ല, അഡ്ജസ്റ്റ് ചെയ്തങ്ങ് പോവുന്നു, നൂറില്‍ എഴുപത് മാര്‍ക്ക് കൊടുക്കാം എന്നായിരുന്നു ഷെഫിയോട് ഷെമി പറഞ്ഞത്. ജീവിതത്തില്‍ ഹാപ്പിയാണ്. അലമാരയില്‍ നിന്ന് കുറച്ച് പൈസ പോയിട്ടുണ്ട്. അതറിയാനാണ് ഞാന്‍ വിളിച്ചത് എന്നായിരുന്നു ഐ ഫോണ്‍ കണ്ടപ്പോള്‍ ഷെമിയുടെ കമന്റ്.

എന്താണ് പറയേണ്ടതെന്നറിയില്ല. ഇത് എനിക്കുള്ളത് തന്നെയാണോ എന്നൊക്കെയായിരുന്നു ഷെമിയുടെ സംശയം. ആ ഫോണിലൊക്കെ നല്ല രസമാണ് ഫോട്ടോ എടുത്താല്‍ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഇതെന്തായാലും ഞാന്‍ പ്രതീക്ഷിച്ചതല്ല. ഇനി എല്ലാം പഠിച്ചെടുക്കണം. ഞാന്‍ ആകെ സ്റ്റക്കായിരിക്കുകയാണ്. കാര്യങ്ങളെല്ലാം പിന്നെ സംസാരിക്കാമെന്നായിരുന്നു ഷെമി പറഞ്ഞത്. വിജയത്തിലും പരാജയത്തിലും ഒരുപോലെ കൂടെ നിന്നതാണ് ഷെമി. ഞാന്‍ ഹാപ്പിയാണ്. നിങ്ങളുടെ പിന്തുണയും, പ്രാര്‍ത്ഥനയും, സ്‌നേഹവും എന്നും ഞങ്ങളോടൊപ്പമുണ്ടാവണമെന്നും പറഞ്ഞായിരുന്നു ഷെഫി സംസാരം അവസാനിപ്പിച്ചത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X