For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നെറ്റിയിൽ ചുംബിക്കാം, പക്ഷെ തന്നോട് ആവശ്യപ്പെട്ടത് ചുണ്ടിൽ!! ചുംബന വിവാദത്തെക്കുറിച്ച് നടി

  |

  ബോളിവുഡ് ചിത്രങ്ങളെ പോലെ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഹിന്ദി പരമ്പരകളും. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഹിന്ദി സീരിയലുകൾക്ക് ലഭിക്കുന്നത്. ബോളിവുഡ് താരങ്ങളെ പോലെ സിരിയലുകളിലെ അഭിനേതാക്കൾക്ക് മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിക്കുുന്നുണ്ട്

  ആര്യയുടെ റിയാലിറ്റി ഷോ വിവാദമാകുന്നു, ഇതൊരു പ്രഹസനം മാത്രം, താരത്തിന് നേരെ പരാതി

  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിലെ ചർച്ച വിഷയം തു ആഷിക്കി എന്ന ടെലിവിഷൻ പരമ്പരയെ കുറിച്ചാണ്. അതിലെ നായിക ജന്നത്ത് പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷൻ താരങ്ങളിലൊന്നാണ് . വളരെ പെട്ടെന്നു തന്നെ താരം പരമ്പരയിൽ നിന്ന് അപ്രത്യക്ഷമായി. ഇത് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായിരുന്നു. എന്നാൽ ഇതിനെ കുറിച്ചു ജന്നത്ത് തന്നെ തുറന്നു പറയുകയാണ്. ഒരു ചുംബനമാണ് എല്ലാത്തിനു കാരണമെന്ന് താരം പറഞ്ഞു.

  ആ സിനിമയ്ക്ക് വേണ്ടി ഫോണിൽ കൂടി സെക്സ് ചെയ്യേണ്ടി വന്നിട്ടുണ്ട്! തുറന്ന് പറഞ്ഞ് രാധിക ആപ്തെ

  ചുംബന രംഗം

  ചുംബന രംഗം

  ഒരുപാട് പ്രേക്ഷകരുള്ള ഒരു ടെലിവിഷൻ പരമ്പരയാണ് തു ആഷിക്കി. 16 വയസുകാരിയായ ജന്നത്ത് സുബൈറാണ് പരമ്പരയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജന്നത്തിന്റെ ചുംബന രംഗമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. താരത്തിന്റെ അമ്മയ്ക്ക് ഈ രംഗം ചിത്രീകരിക്കുന്നതിനോട് എതിർപ്പുണ്ടായിരുന്നുവെത്ര. തിരക്കഥ വായിച്ചപ്പോൾ തന്നെ താരത്തിന്റെ അമ്മ സംവിധായകനോട് ഈ രംഗം ഒഴിവാക്കണമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംവിധായകൻ ഇത് അംഗീകരിച്ചിരുന്നില്ല. തുടർന്ന് നടിയെ സീരിയലിൻ നിന്ന് ഒഴിവാക്കുകയായിരുന്നു. സീരിയലിൽ ജന്നത്ത് സഹതാരത്തിന്റെ കവിളിൽ ചുംബിക്കുന്ന രംഗമാണ് വിവാദത്തിന്റെ അടിസ്ഥാനം.

  16 വയസ്

  16 വയസ്

  ഇപ്പോൾ സംഭവത്തിന് വിശദീകരണവുമായി ജന്നത്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എനിയ്ക്ക് 16 വയസുമാത്രമാണ് പ്രായം. ഒരു മുതിർന്ന താരം ഈ രംഗം ചെയ്യുന്നതു കൊണ്ട് പ്രശ്നമില്ല. എന്നാൽ തനിയ്ക്ക് അങ്ങനെയല്ല. ഒരിക്കലും ഒരു 25 കാരിയെ പോലെ ചുംബിക്കാൻ തനിയ്ക്ക് കഴിയില്ലെന്നും ജന്നത്ത പറഞ്ഞു. കയ്യിലോ തെറ്റിയിലോ ചുംബിക്കാൻ പറഞ്ഞാൽ താൻ അതു ചെയ്യും. എന്നാൽ ചുണ്ടിൽ ചുംബിക്കാനായിരുന്നു എന്നോട് പറഞ്ഞത്. എന്നാൽ അത് തനിയ്ക്ക് കഴിയില്ലായിരുന്നുവെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഒരുപാട് കുട്ടികൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഞാൻ അങ്ങനെ ചെയ്താൽ അവർക്കിടയിൽ ഒരു തെറ്റായ കാഴ്ചപ്പാട് ഉണ്ടാകും. അഭിനയത്തിനായാലും മറ്റെന്തിനായാലും എല്ലാത്തിനും അതിന്റേതായ പ്രായമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് താനെന്നും ജന്നത്ത് പറ‍ഞ്ഞു.

  അമ്മയുടെ തീരുമാനത്തിൽ അഭിമാനിക്കുന്നു

  അമ്മയുടെ തീരുമാനത്തിൽ അഭിമാനിക്കുന്നു

  സാധാരണ ഗതിയിൽ താരങ്ങളുടെ മാതാപിതാക്കൾ ചിത്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംവിധായകനുമായോ നിർമ്മാതാക്കളുമായോ സംസാരിക്കാറില്ല. കാരണം തങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ചോർത്ത് പലരും മിണ്ടാതിരിക്കും. പക്ഷെ ഇക്കാര്യത്തിൽ അമ്മ എടുത്ത തീരുമാനത്തെ കുറിച്ചോർത്ത് താൻ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു. ഈ ഒരു രംഗം കൊണ്ട മാത്രമല്ല, അഭിനയിക്കുമ്പോഴെ ഇതിനെ കുറിച്ച് വ്യക്തമായ പറഞ്ഞിരുന്നു. പ്രായത്തിന് ചേരുന്ന രംഗങ്ങൾ മാത്രമേ ചെയ്യുകയുള്ളുവെന്ന് അതിൽ കൂടുതൽ ചെയ്യുകയില്ലെന്നു.

   തിരിച്ചു വിളിച്ചു

  തിരിച്ചു വിളിച്ചു

  കളേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരമ്പയാണ് തു ആഷിക്കി. വളരെ പോപ്പുലാറായ ഒരു ഷോ കൂടിയാണിത്. ടെലിവിഷൻ പരമ്പര ഇത്രയും ഹിറ്റാകാനുള്ള ഒരു കാരണം കേന്ദ്രകഥപാത്രത്തെ അവതരിപ്പിക്കുന്ന ജന്നത്താണ്. താരം പരമ്പരയിലൂടെ അത്രയധികം ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ തന്നെ ജന്നത്തിനെ ഒഴിവാക്കിയത് പരമ്പരയെ പ്രതികൂലമായി തന്നെ ബാധിച്ചിരുന്നു. ഇപ്പോഴിത ഇനി ഇത്തരം രംഗങ്ങൾ ഇനി സീരിയലിൽ ഉണ്ടാകില്ലെന്നു അണിയറ പ്രവർത്തകർ താരത്തിന്റെ മാതപിതാക്കളെ അറിയിച്ചിട്ടുണ്ട്.

  English summary
  'Tu Aashiqui' actress Jannat Zubair finally breaks her silence over 'kissing scene' fiasco
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X