വേദനയുള്ള അടി തന്നെ കിട്ടും! സ്റ്റാര്‍ മാജിക്കിലെ ആ ചാട്ടവാര്‍ ഒര്‍ജിനലാണ്! വേദന കൊണ്ട് പുളയും; അനുമോള്‍

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഗെയിം ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്. ടമാര്‍ പഠാര്‍ എന്ന പേരില്‍ ആരംഭിച്ച ഷോ ആണ് പിന്നീട് സ്റ്റാര്‍ മാജിക് എന്ന പേരിലേക്ക് മാറുന്നത്. മിനിസ്‌ക്രീനിലെയും കോമഡി താരങ്ങളുമൊക്കെ പങ്കെടുത്ത് കൊണ്ട് നടത്തുന്ന പരിപാടി വലിയ വിജയമായിരുന്നു. ഒത്തിരി വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി പക്ഷേ വളരെ പെട്ടെന്നാണ് അവസാനിപ്പിക്കുന്നത്.

പ്രേക്ഷക പിന്തുണ ഉണ്ടായിട്ടും ഷോ നിര്‍ത്തിയതിന്റെ കാരണമെന്താണ് എന്ന കാര്യം ഇനിയും വ്യക്തമല്ല. അതേ സമയം പരിപാടിയെ കുറിച്ചും അതിലെ ചാട്ടവാറ് കൊണ്ടുള്ള അടിയെ പറ്റിയും നടി അനുമോള്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സ്റ്റാര്‍ മാജിക്കിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അനുവിന് ഉത്തരം നല്‍കേണ്ടി വന്നത്.

Anumol

താരങ്ങളെ കൊണ്ട് രസകരമായ ഗെയിമുകള്‍ ചെയ്യിപ്പിക്കുന്ന പരിപാടിയായത് കൊണ്ടാണ് സ്റ്റാര്‍ മാജിക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമായത്. മാത്രമല്ല താരങ്ങളുടെ കൗണ്ടര്‍ തമാശകളും സ്‌കിറ്റുമൊക്കെ പ്രശംസ നേടി കൊടുത്തു. ഇതിനിടയിലാണ് ചാട്ടവാര്‍ കൊണ്ട് വരുന്നത്. താരങ്ങളെ രണ്ട് ഗ്രൂപ്പായി തിരിച്ച് മത്സരിപ്പിക്കുകയും അതില്‍ തോല്‍ക്കുന്ന ടീമിന് ചാട്ടവാര്‍ കൊണ്ടുള്ള അടി കൊടുക്കുന്നതുമാണ് പരിപാടിയില്‍ കാണിച്ചിരുന്നത്.

അടി കിട്ടിയ താരങ്ങളെല്ലാവരും വേദന കൊണ്ട് പുളയുന്നതും കണ്ടിട്ടുണ്ട്. നല്ല നീളവും കട്ടിയുമുള്ള ചാട്ടവാര്‍ ആണെന്ന് വ്യക്തമാവുമെങ്കിലും ഇത് കൊണ്ടുള്ള അടി ശരിക്കും കിട്ടുന്നതാണോ എന്നത് പലര്‍ക്കും സംശയമുളള കാര്യമാണ്. കഴിഞ്ഞ ദിവസം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അനുമോളോടും ഇതിനെ കുറിച്ചാണ് ഒരാള്‍ ചോദിച്ചത്.

സ്റ്റാര്‍ മാജിക്കിലെ ചാട്ടവാര്‍ കൊണ്ടുള്ള അടി നല്ലോണം കിട്ടുന്നതാണോ അതോ വെറും അഭിനയമാണോ എന്നാണ് കാണികളില്‍ നിന്നൊരാള്‍ അനുവിനോട് ചോദിച്ചത്. 'അത് നല്ല ചാട്ടവാര്‍ തന്നെയാണ്. ഒരു മാസം എടുത്തിട്ട് പണിതുണ്ടാക്കിയ ചാട്ടവാറാണത്. നന്നായിട്ട് അടിച്ചിട്ടുണ്ടെങ്കില്‍ നല്ല വേദനയാണ്. എല്ലാവര്‍ക്കും അതുകൊണ്ട് അടിച്ചാല്‍ വേദനിക്കുമോ എന്നൊരു സംശയമുണ്ട്. അത് ശരിക്കും കിട്ടുന്നത് തന്നെയാണ്. നല്ല വേദനയുണ്ടെന്നും' അനുമോള്‍ പറയുന്നു.

Anumol

മുന്‍പ് ചില താരങ്ങളും സമാനമായ മറുപടിയുമായി രംഗത്ത് വന്നിരുന്നു. സ്റ്റാര്‍ മാജിക്കിലെ ചാട്ടവാറ് കൊണ്ടുള്ള അടി ഒര്‍ജിനല്‍ ആണെന്നും അടി കിട്ടിയ ശേഷം കാലിന് പരിക്ക് പറ്റുന്ന സംഭവം ഉണ്ടായതായിട്ടും ഒരു നടി വെളിപ്പെടുത്തിയിരുന്നു. അത്തരം അപകടം സംഭവിച്ചിട്ടില്ലെങ്കിലും നല്ല അടി കിട്ടിയിട്ടുണ്ടെന്നാണ് അനു വ്യക്തമാക്കുന്നത്.

ഒത്തിരി വര്‍ഷം സ്റ്റാര്‍ മാജിക്കില്‍ നിറഞ്ഞ് നിന്ന താരമാണ് അനുമോള്‍. ആ പരിപാടിയിലൂടെയാണ് അനു ശ്രദ്ധിക്കപ്പെടുന്നതും. പിന്നീട് ഷോ ഇടയ്ക്ക് അവസാനിപ്പിക്കുകയും അടുത്ത സീസണ്‍ ആരംഭിക്കുകയുമൊക്കെ ചെയ്തപ്പോഴും അനുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എങ്ങനെ വന്നാലും താന്‍ സ്റ്റാര്‍ മാജിക് ഉപേക്ഷിച്ച് പോകില്ലെന്ന നിലപാടിലായിരുന്നു അനു. ഇതിലൂടെ വലിയ സൗഹൃദങ്ങളും നടിയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു.

സ്റ്റാര്‍ മാജിക്കിന്റെ അവതാരകയായ ലക്ഷ്മി നക്ഷത്രയുമായി അടുത്ത സൗഹൃദമുള്ള ആളാണ് അനു. അതുപോലെ കുറേ കാലം സ്റ്റാര്‍ മാജിക്കില്‍ നിറഞ്ഞ് നിന്ന താരമാണ് കൊല്ലം സുധി. വാഹനാപകടത്തില്‍ സുധി മരണപ്പെട്ടുവെന്നുള്ള വാര്‍ത്ത പരിപാടിയെ പോലും ബാധിച്ചിരുന്നു. അധികം വൈകാതെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ നിന്നുമാണ് സ്റ്റാര്‍ മാജിക് പൂര്‍ണമായിട്ടും അവസാനിപ്പിച്ചെന്ന കാര്യം പുറത്ത് വരുന്നത്. എന്നാല്‍ ഇനിയൊരു പുതിയ സീസണ്‍ ആരംഭിക്കുമോ എന്നതിനെ കുറിച്ചമൊന്നും വ്യക്തത വന്നിട്ടില്ല.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X