»   » ആത്മഹത്യ ചെയ്ത തമിഴ് സീരിയല്‍ നടി ഹരിചന്ദനത്തിലെ വില്ലത്തിയാണ്, മായാമോഹിനിയും!!

ആത്മഹത്യ ചെയ്ത തമിഴ് സീരിയല്‍ നടി ഹരിചന്ദനത്തിലെ വില്ലത്തിയാണ്, മായാമോഹിനിയും!!

Posted By: Rohini
Subscribe to Filmibeat Malayalam

ചെന്നൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സീരിയല്‍ നടി സബര്‍ണ ആനന്ദ് (29) മലയാളികള്‍ക്കും ഏറെ പരിചിതയാണ്. ഹരിചന്ദനം എന്ന സീരിയില്‍ വില്ലത്തിയായി എത്തിയ സബര്‍ണ മായാമോഹിനി എന്ന സീരിയിലിലെ നായികയായി.

ചെന്നൈയിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് സബര്‍ണ ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസമായി അടച്ചിട്ടരുന്ന മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ആത്മഹത്യ എന്ന് റിപ്പോര്‍ട്ട്

പൊലീസ് എത്തി പ്രാഥമികാന്വേഷണം നടത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈ ഞരമ്പ് മുറിച്ച നിലയില്‍ തറയില്‍ കിടക്കുകയായിരുന്നു സബര്‍ണയുടെ മൃതദേഹം. മുറി അകത്ത് നിന്ന് പൂട്ടിയിരുന്നു.

മരണ കാരണം

നടിയുടെ ആത്മഹത്യാ കുറിപ്പ് സംഭവ സ്ഥലത്ത് നിന്നും കിട്ടി എന്നാണ് വിവരം. ജോലിസബന്ധമായ പ്രശ്‌നങ്ങള്‍ക്കൊപ്പം പ്രണയ നൈരാശ്യവും വന്നതാണത്രെ ആത്മഹത്യ ചെയ്യാന്‍ കാരണം. വ്യക്തിപരമായ ഒരുപാട് പ്രശ്‌നങ്ങളും സബര്‍ണയ്ക്ക് ഉണ്ടായിരുന്നുവത്രെ.

മലയാളം സീരിയലുകളില്‍

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹരിചന്ദനം എന്ന സീരിയലില്‍ വില്ലത്തിയായിട്ടാണ് സബര്‍ണ എത്തിയത്. തുടര്‍ന്ന് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മായാമോഹിനി എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായട്ടും സബര്‍ണ എത്തി. ഈ സീരിയലില്‍ ആണ്‍വേഷം കെട്ടിയതിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു

തമിഴില്‍

തമിഴ് ടെലിവിഷന്‍ - സീരിയല്‍ പരിപാടികളിലൂടെയാണ് സബര്‍ണ ആനന്ദ് ശ്രദ്ധിക്കപ്പെട്ടത്. സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പാസമലര്‍ ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ സബര്‍ണ അഭിനയിച്ചിട്ടുണ്ട്.

English summary
Popular film and television actor Sabarna Anand aka Suguna was found dead at her residence in Semmathamman Nagar, Chennai. She was 29.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam