twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ വർഷത്തെ അവസാന സീസൺ ട്രിപ്പായിരുന്നു, നഷ്ടമായ ആ യാത്രയെ കുറിച്ച് ലക്ഷ്മി നായർ

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ഡോക്ടർ ലക്ഷ്മി നായർ. ടെലിവിഷൻ ടിവി ഷോകളിലെ പാചക പരിപാടികളിൽ നിറ സാന്നിധ്യമാണ് ലക്ഷ്മി. പാചകത്തെ മാത്രമല് യാത്രകളേയും ലക്ഷ്നമി നായർ ഒരുപാട് സ്നേഹിക്കുന്നുണ്ട്. . പല നാട്ടിലെ രുചി തേടിയുള്ള ലക്ഷ്മി നായർ ലോകം ചുറ്റാറുണ്ട്. ലോകത്തെ ബാധിച്ച് കൊറോണ വൈറസും ലോക്ക് ഡൗണും രുചി തേടിയുള്ള ഡോക്ടർ ലക്ഷ്മി നായരുടെ യാത്രയേയും ബാധിച്ചിട്ടുണ്ട്.

    ഇപ്പോഴിത കൊറോണ വൈറസ് തകിടം മറിച്ച യാത്രയെ കുറിച്ച് ലക്ഷ്മി നായർ പറയുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ചയാത്രയെ കുറിച്ച് ഡോക്ടർ ലക്ഷ്മി നായർ പറയുന്നത് ഇങ്ങനെ...

     മാലി ദ്വീപ്  യാത്ര

    ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച കപ്പൽ യാത്രയായിരുന്നു കൊറോണ വൈറസ് വ്യാപനം മൂലം റദ്ദാക്കേണ്ടി വന്നതെന്ന് ഡോക്ടർ ലക്ഷ്മി നായർ പറയുന്നു.കൊച്ചിയിൽ നിന്നു മാലദ്വീപിലേക്കുള്ള ഇറ്റാലിയൻ കപ്പൽ കോസ്റ്റ വിക്ടോറിയയിലെ യാത്രയായിരുന്നു അത്.അസാധാരണ സൗന്ദര്യമുള്ള കോസ്റ്റ വിക്ടോറിയ എന്ന ആഡംബര കപ്പല്‍ യാത്രയുടെ പ്രത്യേകതകളും ആകർഷണങ്ങളും ഉൾപ്പെടുത്തി വ്ലോഗ് ചെയ്യാനും പ്ലാൻ ചെയ്തിരുന്നു. ക്രൂസ് കപ്പലും അതിന്റെ മനോഹരവും ആഢ്യത്വം തുളുമ്പുന്നതുമായ അകത്തളങ്ങളും വിഡിയോകളിലും സോഷ്യൽ മീഡിയയിലും മറ്റും കണ്ടതോടെ ഏറെ ആഗ്രഹിച്ചിരുന്നു. ആയാത്ര നഷ്ടമായപ്പോൾ ഏറെ വിഷമം തോന്നിയെന്നും ലക്ഷ്മി നായർ പറഞ്ഞു.

      ഈ വർഷത്തെ  അവസാന സീസൺ ട്രിപ്പ്

    സ്വാകര്യ ഏജൻസി മുഖേന യാത്രയ്ക്കുള്ള എല്ല തയ്യാറെടുപ്പുകളും നടത്തിയിരുന്നു. മാർച്ച് 4 ന് ആയിരുന്നു യാത്ര യാത്ര ഫ്ലാൻ ചെ‌യ്തിരുന്നത്. ഈ വർഷത്തെ അവസാന സീസൺ ട്രിപ്പ് കൂടിയായിരുന്നു ഇത്. കൊറോണ വൈറസ് വ്യാപനം മൂലം മറ്റൊരു ട്രിപ്പ് കൂടി മാറ്റി വെച്ച വിവരം ലക്ഷ്മി നായർ വെളിപ്പെടുത്തി.സൗദിയിൽ ഫു‍ഡ്ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ടായിരുന്നു..വീസയും വന്നിരുന്നു. അപ്പോഴാണ് കൊറോണ മൂലം സ്ഥിതി കൂടുതൽ മോശമായത്. അങ്ങനെ ആ യാത്രയും ഒഴിവാക്കേണ്ടി വന്നു.

     ഇപ്പോഴതതെ സാഹചര്യം

    യാത്രകൾ നടത്താൻ പറ്റാത്തതിൽ വിഷമം ഉണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ യാത്രകളും ഒഴിവാക്കി വീട്ടിനുള്ളിൽ സുരക്ഷിതമായി ഇരിക്കുന്നതാണ് നല്ലത്. സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും നിർദ്ദേശങ്ങൾ പാലിച്ച് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാമെന്നും എല്ലാം പഴയ നിലയിൽ ആകുമെന്നുള്ള പ്രതീക്ഷയുണ്ടെന്നുംഡോക്ടർ ലക്ഷ്മി നായർ അഭിമുഖത്തിൽ പറഞ്ഞു.

    വ്ലോഗർ


    ടെലിവിഷൻ അവതാരക എന്നതിൽ ഉപരി വ്ലോഗർ കൂടിയാണ് ലക്ഷ്മി നായർ. തന്റെ പാചക യാത്രകളും മറ്റ് പുതിയ പരീക്ഷണങ്ങളും വ്ലോഗിലൂടെ പ്രേക്ഷകരുമായി പങ്ഗകുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ( ഇന്ത്യയിലെ വിവിദ സംസ്ഥാനങ്ങളിലെ രുചികള്ഡ തേടിയുള്ള യാത്ര) എന്ന പരിപാടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇത് കൂടാതെ വിവിധ നാടുകളിലെ പാചക യാത്രകളുമായി ഡോക്ടർ പ്രേക്ഷകർക്ക് മുന്നിൽ എത്തുമായിരുന്നു.

    Read more about: tv coronavirus
    English summary
    Tv Anchor Lekshmi Nair Cancel Her Maldives Trip
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X