»   » മുകേഷിനും ധര്‍മ്മജനും പണികിട്ടി, ചാനല്‍ പരിപാടിയില്‍ നിന്നും ഒഴിവാക്കുന്നു, ബഡായി ബംഗ്ലാവില്‍ ഇനി ??

മുകേഷിനും ധര്‍മ്മജനും പണികിട്ടി, ചാനല്‍ പരിപാടിയില്‍ നിന്നും ഒഴിവാക്കുന്നു, ബഡായി ബംഗ്ലാവില്‍ ഇനി ??

Posted By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. അന്വേഷണത്തിനിടയില്‍ നിര്‍ണ്ണായകമായ വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഒടുവില്‍ നാടകീയമായ ഒരു അറസ്റ്റും. അതും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരത്തിനെ. ആരോപണ മുനകള്‍ ദിലീപിന് നേരെ നീങ്ങുമ്പോഴും സഹതാരങ്ങളും താരസംഘടനയും താരത്തിനൊപ്പമായിരുന്നു. ദിലീപില്‍ നിന്നും അത്തരത്തിലൊരു പ്രവര്‍ത്തി പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ തെളിവുകള്‍ സഹിതം അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നിലെത്തുമ്പോള്‍ വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല.

സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ സംഭവത്തോട് കൂടി സിനിമയില്‍ പല മാറ്റങ്ങളും നടക്കുന്ന സൂചനയാണ്. താരസംഘടനയില്‍ സ്ത്രീപ്രാതിനിധ്യം കൂട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി വിമന്‍ ഇന്‍ കളക്ടീവ് സിനിമ എന്ന സംഘടനയും നിലവില്‍ വന്നിട്ടുണ്ട്. ഈ സംഭവത്തോടെ മിനിസ്‌ക്രീന്‍ രംഗത്തും ചില അഴിച്ചുപണികള്‍ നടത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ചാനല്‍ പരിപാടികളില്‍ നിന്നും താരങ്ങളെ വിലക്കുന്നു

ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മറ്റുമായി വിട്ടു നില്‍ക്കാനുള്ള നീക്കത്തിലാണ് താരങ്ങള്‍. യുവനടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് നടത്തുന്ന ചര്‍ച്ചകളിലൊന്നും ഇപ്പോള്‍ താരങ്ങള്‍ പങ്കെടുക്കുന്നില്ല. ചാനലുകളെ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് സിനിമാതാരങ്ങള്‍.

താരങ്ങളായ അവതാരകരെ നീക്കിയേക്കും

മിനിസ്‌ക്രീനില്‍ പരിപാടി അവതരിപ്പിക്കുന്ന താരങ്ങളെ നീക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുകേഷ്, ജഗദീഷ്, സുരേഷ് ഗോപി, രമേഷ് പിഷാരടി, ധര്‍മ്മജന്‍ തുടങ്ങിയവരൊക്കെ ടെലിവിഷനില്‍ തിളങ്ങി നില്‍ക്കുന്ന അവതാരകരാണ്.

ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്നു

ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയാണ് താരങ്ങള്‍ ഓരോ എപ്പിസോഡും അവതരിപ്പിക്കുന്നത്. സിനിമാതാരങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മുകേഷ് അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവാണ്.

റേറ്റിങ്ങ് കുത്തനെ ഇടിഞ്ഞു

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷ് സ്വീകരിച്ച നിലപാടുകള്‍ വിവാദമായതോടെ പരിപാടിയുടെ റേറ്റിങ്ങ് കുത്തനെ ഇടിഞ്ഞു. ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താരം രോഷാകുലനായാണ് പ്രതികരിച്ചത്. താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തിനിടയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ധര്‍മ്മജനെയും ചോദ്യം ചെയ്തിരുന്നു

രമേഷ് പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ടാണ് ബഡായി ബംഗ്ലാവിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഇടയ്ക്ക് ഇരുവരും അപ്രത്യക്ഷരായപ്പോള്‍ പ്രേക്ഷകര്‍ക്ക് ആവലാതിയായിരുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിനായി ധര്‍മ്മജനെയും വിളിപ്പിച്ചിരുന്നു. ഇത് പരിപാടിയുടെ റേറ്റിങ്ങ് കുറയാന്‍ കാരണമായെന്നാണ് പൊതുവില്‍ വിലയിരുത്തുന്നത്.

പരിപാടി ഉപേക്ഷിക്കാന്‍ സാധ്യത

റേറ്റിങ്ങില്‍ വളരെ പിന്നാക്കമായ പരിപാടി തല്ഡസ്ഥിതി തുടരുകയാണെങ്കില്‍ ഉപേക്ഷിച്ചേക്കാനും സാധ്യതയുണ്ട്. റേറ്റിങ്ങ് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ഇതിനിടെ ടെലിവിഷന്‍ ചാനലുകളുടെ ഷോയില്‍ ഇനി പങ്കെടുക്കേണ്ടതില്ലെന്ന് ചില താരങ്ങള്‍ തീരുമാനിച്ചതായും പറയുന്നുണ്ട്.

English summary
Star anchors will not exist in TV channels, here is the reason.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam