»   » ഗ്ലാമര്‍ പ്രദര്‍ശനം നിര്‍ത്തി സന്യാസിയായി, ഇപ്പോ വിവാഹത്തിലേക്ക്, സോഫിയ ഹയാത്തിന്‍റെ ഫോട്ടോ വൈറല്‍

ഗ്ലാമര്‍ പ്രദര്‍ശനം നിര്‍ത്തി സന്യാസിയായി, ഇപ്പോ വിവാഹത്തിലേക്ക്, സോഫിയ ഹയാത്തിന്‍റെ ഫോട്ടോ വൈറല്‍

Posted By: Nihara
Subscribe to Filmibeat Malayalam

ഗ്ലാമര്‍ ലോകത്ത് തിളങ്ങി നില്‍ക്കുന്നതിനിടെയാണ് ആരാധകരെ ഞെട്ടിച്ച തീരുമാനവുമായി സോഫിയ ഹയാത്ത് സന്യാസത്തിലേക്ക് തിരിഞ്ഞത്. ഗ്ലാമര്‍ പ്രകടനത്തിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച താരത്തിന്റെ പുതിയ തീരുമാനവും ആരാധകരെ വെട്ടിലാക്കിയിട്ടുണ്ട്. സന്യാസ ജീവിതം അവസാനിപ്പിച്ച് വിവാഹത്തിലേക്ക് കടക്കാനൊരുങ്ങുന്നുവെന്നാണ് നടിയും മോഡലുമായ സോഫിയ ഹയാത്ത് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.

സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹക്കാര്യം അറിയിച്ചിട്ടുള്ളത്. വിവാഹ നിശ്ചയത്തിന്റെ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ ഇനി വിവാഹ ജീവിതത്തിലേക്കില്ലെന്ന് സന്യാസം സ്വീകരിച്ച ശേഷം സോഫിയ അറിയിച്ചിരുന്നു.

ഗ്ലാമര്‍ ലോകത്തു നിന്നും സന്യാസത്തിലേക്ക്

ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് ആരാധകരെ ഹരം കൊള്ളിച്ച സോഫിയ ഹയാത്ത് പെട്ടെന്നൊരു സുപ്രഭാതത്തിലാണ് സന്യാസത്തിലേക്ക് തിരിഞ്ഞത്. വൈവാഹിക ജീവിതത്തില്‍ വിശ്വസിക്കുന്നില്ലെന്ന് സോഫിയ അന്ന് വിശദമാക്കിയിരുന്നു. ഒരാഴ്ചത്തെ ഡേറ്റിങ്ങിനു ശേഷമാണ് സോഫിയ വിവാഹ തീരുമാനത്തിലേക്ക് കടന്നത്.

ഹൃത്വിക് റോഷനെ നഗ്നനായി കാണണം

ബോളിവുഡ് താരമായ ഹൃത്വിക് റോഷനെ നഗ്നനായി കാണാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ സോഫിയ വാര്‍ത്തകളിടം നേടിയത്. ഹോളിവുഡ് താരം ബ്രാഡ്‌ലി കൂപ്പര്‍, ആഞ്ജലീന ജോളി എന്നിവരെയും നഗ്നരായി കാണാന്‍ ആഗ്രഹമുണ്ടെന്നും സോഫിയ വെളിപ്പെടുത്തിയിരുന്നു.

ലൈംഗികത ജീവിതത്തോട് താല്‍പര്യമില്ല

സന്യാസത്തിലേക്ക് തിരിഞ്ഞപ്പോള്‍ ലൈംഗിക ജീവിതത്തോട് തനിക്ക് താല്‍പര്യമില്ലെന്ന് സോഫിയ ഹയാത്ത് വ്യക്തമാക്കിയിരുന്നു. വിശുദ്ധ മാതാവായതിനാല്‍ എല്ലാവരും തന്റെ മക്കളാമെന്നാണ് അന്ന് താരം പറഞ്ഞിരുന്നത്. എന്നാല്‍ മുന്‍പ് പറഞ്ഞ കാര്യത്തില്‍ നിന്നും വ്യതിചലിച്ച് ഇപ്പോള്‍ വിവാഹത്തിലേക്ക് കടക്കുകയാണ് സോഫിയ ഹയാത്ത്.

ഐസ് ബക്കറ്റ് ചലഞ്ചില്‍ നഗ്നയായി പങ്കെടുത്തു

ഐസ് ബക്കറ്റ് ചലഞ്ചില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടും സോഫിയ വിവാദം സൃഷ്ടിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ എട്ടാം സീസണിലൂടെയാണ് സോഫിയ പ്രശസ്തയായത്.

ഒരാഴ്ചത്തെ ഡേറ്റിങ്ങിനു ശേഷം വിവാഹം

ഒരാഴ്ചത്തെ ഡേറ്റിങ്ങിനു ശേഷമാണ് സോഫിയ ഹയാത്ത് വിവാഹത്തിലേക്ക് കടന്നത്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്ക് പുറമേ പ്രതിശ്രുത വരനെക്കുറിച്ചുള്ള വിശദമായ വിവരണവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Sofia, who became famous after her participation in Bigg Boss 8, was back to being her sexy self in no time when her Bollywood film Six-X released last year. By landing into one controversy or the other, she has managed to keep herself in the public eye. The latest being her Swastik tattoo on feet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more