പ്രമുഖ സീരിയല്‍ താരത്തിന് ദുബായ് ബിസിനസുകാരന്‍ വരന്‍
മുംബൈ: പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരവും ബിഗ് ബോസ് മത്സരാര്‍ഥിയുമായ നിഗാര്‍ ഖാന്‍ വിവാഹിതയാകുന്നു. രണ്ടരവര്‍ഷത്തോളം പ്രണയത്തിലായിരുന്ന ദുബായ് ബിസിനസുകാരന്‍ ഖയാം ഷെയ്ഖ് ആണ് വരന്‍. ജൂലൈ 23നായിരിക്കും വിവാഹമെന്ന് നിഗാര്‍ അറിയിച്ചു. അമേരിക്കക്കാരനായ ഖയാം ബിസിനസുമായി ബന്ധപ്പെട്ട് യുഎഇയിലേക്ക് താമസം മാറ്റുകയായിരുന്നു.
വിവാഹശേഷം താന്‍ യുഎഇയില്‍ സെറ്റില്‍ചെയ്യുമെന്ന് നിഗാര്‍ അറിയിച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അമ്മയും സഹോദരിയുമെല്ലാം സന്തോഷത്തിലാണ്. ഒട്ടേറെ സെലിബ്രിറ്റികളെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും നിഗാര്‍ പറഞ്ഞു. ദുബായില്‍ വെച്ചാണ് വിവാഹം. ഓഗസ്തില്‍ മുംബൈയില്‍ വെച്ച് റിസപ്ഷനും സംഘടിപ്പിച്ചിട്ടുണ്ട്.

രണ്ടരവര്‍ഷം മുന്‍പാണ് ഒരു പരിപാടിക്കിടെ ഇരുവരും കണ്ടുമുട്ടുന്നത്. അതിനുശേഷം സൗഹൃദത്തിലാകുകയും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇരുവീട്ടുകാരുടെയും ആശീര്‍വാദത്തോടെയാണ് വിവാഹം. പരമ്പരാഗത ചടങ്ങുകളില്‍ വിശ്വസിക്കുന്നവരാണ് ഇരു കുടുംബങ്ങളുമെന്ന് നിഗാര്‍ പറഞ്ഞു.
പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അതിന്റേതായ പ്രതീക്ഷകളുണ്ട്. ഇന്ത്യയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് മാറ്റപ്പെടുകയാണ്. വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം നിശ്ചയമായും മിസ് ചെയ്യുമെന്നും നിഗാര്‍ പറയുന്നു. വിവാഹശേഷവും അഭിനയിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും പുതിയ കരാറിലൊന്നും നടി ഏര്‍പ്പെട്ടിട്ടില്ല.


Click it and Unblock the Notifications











