ബിഗ് ബോസ് 24 മണിക്കൂറും കാണാം; മലയാളത്തിലെ പുതിയ സീസണ്‍ ആരംഭിക്കുന്നത് സംഭവബഹുലമായി തന്നെ
മലയാളത്തില്‍ വീണ്ടും ബിഗ് ബോസ് ഷോ ആരംഭിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ആകാംഷയോടെ കാത്തിരിക്കുന്ന ഷോ ഇത് മാത്രമായിരിക്കും. തുടങ്ങുന്നതിന് മുന്‍പ് പലവിധത്തിലും കുറ്റങ്ങളാണ് പറയാറുള്ളത്. കഴിഞ്ഞ സീസണിലെ പോരായ്മകള്‍ മുന്‍നിര്‍ത്തിയാണ് പുതിയ സീസണെയും വിലയിരുത്തുന്നത്. എന്നാല്‍ പുതുമയുണ്ടെന്ന് മനസിലാവുന്നതോടെ വിമര്‍ശനങ്ങളെല്ലാം അവസാനിക്കും. ആദ്യ മൂന്ന് ബിഗ് ബോസ് പതിപ്പുകളെയും അപേക്ഷിച്ച് ഇത്തവണ ഷോ മനോഹരമാവുമെന്നാണ് അറിയുന്നത്.
നൂറ് ദിവസങ്ങളായി നടക്കുന്ന ഷോ യിലെ പ്രധാന സംഭവങ്ങളെല്ലാം ചേര്‍ത്ത് ഒരു മണിക്കൂര്‍ മാത്രമായി സംപ്രേക്ഷണം ചെയ്യുകയാണ് പതിവ്. ഇത്തവണ ഇരുപത്തിനാല് മണിക്കൂറും ഷോ പ്രേക്ഷകരിലേക്ക് എത്തി കൊണ്ടിരിക്കുമെന്നാണ് അറിയുന്നത്. ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതിയാണ് ഇക്കാര്യം വെളിപ്പെടുത്തി കൊണ്ട് എത്തിയിരിക്കുന്നത്. അത് സത്യമാണെന്ന് തെളിയിക്കുന്ന സംഭവവും സൂചിപ്പിച്ചിട്ടുണ്ട്.

'ബിഗ് ബോസ് മലയാളം സീസണ്‍ 4, ഇരുപത്തിനാല് മണിക്കൂറും ഹോട്‌സ്റ്റാറില്‍ കാണാന്‍ പറ്റും. അതിന്റെ തെൡവുമായിട്ടാണ് താന്‍ വന്നതെന്ന് രേവതി വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിന്റെ പരസ്യ ബോര്‍ഡില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരിക്കുകയാണ്. 24*7 ഫുള്‍ ടൈം ഓണ്‍ എന്നാണ് ബിഗ് ബോസിന്റെ ഫ്‌ള്കിസില്‍ എഴുതിയിരിക്കുന്നത്. സംഗതി കളര്‍ ആയിരിക്കുമെന്നാണ് രേവതി പറയുന്നത്. ഇന്നോ നാളെയോ പ്രൊമോ വീഡിയോ പുറത്ത് വരുമായിരിക്കും.

മലയാളത്തില്‍ ആദ്യമായിട്ടാണ് 24 മണിക്കൂറും ബിഗ് ബോസ് എത്തുന്നത്. അതിൻ്റെ വ്യത്യാസം ഈ സീസണിൽ മുഴുവൻ ഉണ്ടായേക്കും. ഇതൊക്കെ സൂചിപ്പിക്കുന്ന പ്രൊമോ ഉടനെ എത്തും. എന്തായാലും ഹോട്ട്‌സ്റ്റാറില്‍ 24 മണിക്കൂര്‍ കാണിക്കുന്നതിനൊപ്പം ടിവിയില്‍ ഓരോ എപ്പിസോഡ് ആയി തന്നെ വരും. ഹിന്ദിയില്‍ ലൈവ് ആയി തന്നെയാണ് 24 മണിക്കൂറും കാണിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ റെക്കോര്‍ഡ് ചെയ്തത് ആവാനാണ് സാധ്യത. തമിഴിലും അങ്ങനെയാണ്. ഇന്ന് കാണിക്കുന്നത് ഇന്നലത്തെ കാര്യങ്ങളായിരിക്കും. ഹിന്ദിയില്‍ ഇന്നത്തെ കാര്യങ്ങള്‍ അന്നേരം തന്നെ ലൈവ് കാണിക്കും.
Recommended Video


ദിവസം മുഴുവന്‍ അത് കാണിക്കുകയാണെങ്കില്‍ ടിആര്‍പി കുറയുമോ എന്നൊന്നും വിചാരിക്കേണ്ടതില്ല. ടെലിവിഷനില്‍ അത് കാണാന്‍ എന്തായാലും ആളുകള്‍ ഉണ്ടാവും. പിന്നെ കണ്ടന്റ് നല്ലത് അല്ലെങ്കില്‍ എന്തായാലും ബാധിച്ചേക്കും. നല്ല സീസണ്‍ ആണെങ്കില്‍ ടിവിയിലും കാണും ഇരുപത്തിനാല് മണിക്കൂറും പ്രേക്ഷകര്‍ കാണും. ബിബി പ്ലസ് പോലെയുള്ള സംഭവങ്ങളൊക്കെ ഉണ്ടാവും. ഈ ബിഗ് ബോസ് പൊളിച്ച് അടുക്കുമെന്ന ഉറപ്പാണ് ബിഗ് ബോസ് മല്ലു ടോക്‌സ് പറയുന്നത്.

എങ്കിൽ ഇനി മത്സരാര്‍ത്ഥികള്‍ കൂടുതല്‍ അലേര്‍ട്ട് ആയിരിക്കും സംഗതി കൂടുതല്‍ ബോറാവാതിരിക്കട്ടെ. 24 മണിക്കൂര്‍ ഒക്കെ ഉണ്ടായാലും നല്ല മത്സരാര്‍ത്ഥികള്‍ ഉണ്ടാവണം. ഇല്ലെങ്കില്‍ 24മണിക്കൂര്‍ ഉണ്ടായിട്ട് എന്താ കാര്യം. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ആണെങ്കില്‍ ഇരുപത്തി നാല് മണിക്കൂറും കണ്ടന്റ് ഇല്ലാതെ ഉറക്കം തൂങ്ങേണ്ടി വരും. എന്ന് തുടങ്ങി രേവതിയുടെ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് അഭിപ്രായങ്ങളാണ് വരുന്നത്.


Click it and Unblock the Notifications