twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പറഞ്ഞത് പോലെ സംഭവിച്ചു, പാടാത്ത പൈങ്കിളി പുറത്ത്, കുടുംബവിളക്കും സ്വാന്തനവും തമ്മിൽ വൻ മത്സരം

    |

    കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലാണ് ഏഷ്യനെറ്റ്. നിലവിൽ മികച്ച പരമ്പരകളാണ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നത്. കുടുംബവിളക്ക്, സാന്ത്വനം, അമ്മയറിയാതെ, കൂടെവിടെ, മൗനരാഗം തുടങ്ങിയവയാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾ. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും പരമ്പരയകൾക്ക് മികച്ച ആരാധകരുണ്ട്.

    അപസരസിനെ പോലെ സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ തിളങ്ങി നടി അമല പോളിന്റെ ചിത്രങ്ങൾഅപസരസിനെ പോലെ സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ തിളങ്ങി നടി അമല പോളിന്റെ ചിത്രങ്ങൾ

    ലാലേട്ടൻ തിരിഞ്ഞപ്പോൾ വായ തുറന്ന് ഡയലോഗ് പറയാന്‍ പറ്റിയില്ല, പിന്നെ സംഭവിച്ചത്, രാജീവ് പറയുന്നുലാലേട്ടൻ തിരിഞ്ഞപ്പോൾ വായ തുറന്ന് ഡയലോഗ് പറയാന്‍ പറ്റിയില്ല, പിന്നെ സംഭവിച്ചത്, രാജീവ് പറയുന്നു

    ഇപ്പോഴിതാ ഈ ആഴ്ചത്തെ ടിആർപി റേറ്റിംഗ് പട്ടിക പുറത്തു വന്നിട്ടുണ്ട്. മികച്ച മത്സരമാണ് ഇപ്പോൾ മിനിസ്ക്രിനിൽ നടക്കുന്നത്. ലോക്ക് ഡൗണിന് ശേഷം പഴയത് പോലെ സീരിയൽ സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. പഴയ സമയത്താണ് ഇപ്പോൾ പരമ്പjകൾ സംപ്രേക്ഷണം ചെയ്യുന്നത്.

      ഇക്കാര്യം ചെയ്താൽ സീരിയൽ രക്ഷപ്പെടും, പാടാത്ത പൈങ്കിളി ടീമിനോട് പ്രേക്ഷകർ ഇക്കാര്യം ചെയ്താൽ സീരിയൽ രക്ഷപ്പെടും, പാടാത്ത പൈങ്കിളി ടീമിനോട് പ്രേക്ഷകർ

    കുടുംബവിളക്ക്

    ഇത്തവണയും കുടുംബവിളക്കാണ് ടിആർപി റേറ്റിങ്ങിൽ ആദ്യ സ്ഥാനത്തുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി രണ്ടാം സ്ഥാനത്തായിരുന്നു പരമ്പര. ഇപ്പോഴിത ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സുമിത്രയും കൂട്ടരും. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. നടി ശരണ്യ ആനന്ദാണ് വില്ലത്തിയായി എത്തുന്നത്. ആതിര മാധവ്, അമൃത, കെകെ മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    കുടുംബവിളക്ക്

    രണ്ടാം സ്ഥാനത്ത് സാന്ത്വനം പരമ്പരയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സാന്ത്വനം മടങ്ങി എത്തിയിട്ടുണ്ട്. മികച്ച തുടക്കത്തോടെയാണ് സാന്ത്വനം ആരംഭിച്ചിരിക്കുന്നത്. ശിവന്റേയും അഞ്ജലിയുടേയും റൊമാൻസാണ് ഇപ്പോൾ പരമ്പരയിൽ കാണിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, രക്ഷ, ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപിക, അച്ചു സുഗന്ധ് എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    അമ്മയറിയാതെ

    ടിആർപിയിൽ മൂന്നാം സ്ഥാനത്ത് അമ്മയറിയാതെ പരമ്പയാണ്. നിഖിലിന്റെ മടങ്ങി വരവ് കാഴ്ചക്കാരെ വർധിപ്പിച്ചിരുന്നു. എന്നാൽ കുടംബവിളക്കും സാന്ത്വനവു മുകളിലേയ്ക്ക് വന്നതോട് കൂടി അമ്മയറിയാതെ താഴേയ്ക്ക് വരുകയായിരുന്നു. അമ്പടിയുടേയും അലീന ടീച്ചറിന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.നിഖിൽ നായരും,ശ്രീതു കൃഷ്ണയുമാണ് അമ്പാടിയും അലീന ടീച്ചറുമായി എത്തുന്നത്. കഴിഞ്ഞ മാസം ടിആർപി റേറ്റിങ്ങിൽ ആദ്യ സ്ഥാനത്തായിരുന്നു പരമ്പര.

    Recommended Video

    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
    പാടാത്ത പൈങ്കിളി

    പുതിയ പരമ്പര തൂവൽസ്പർശമാണ് നാലാം സ്ഥാനത്ത്. 2021 ജൂലൈ 19 ന് ആണ് സീരിയൽ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നത്.രണ്ട് സഹോദരിമാരുടെ കഥയാണ് പരമ്പര പറയുന്നത്. തിങ്കൾ മുതൽ വൈള്ളി വരെരാത്രി 9 മണിക്കാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ ആഴ്ച തന്നെ സീരിയൽ ടിആർപി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് മൗനരാഗമാണ്. പോയവാരം പാടാത്ത പൈങ്കിളിയായിരുന്നു ഈ സ്ഥാനത്ത്. എന്നാൽ ഇപ്പോൾ ടോപ്പ് 5 ൽ നിന്ന് സീരിയൽ പുറത്തേയ്ക്ക് പോയിട്ടുണ്ട്. കൂടെവിടെയും സസ്നേഹവും ഇക്കുറി ടോപ്പ് ഫൈവിൽ ഇടം പിടിച്ചിട്ടില്ല.

    Read more about: serial
    English summary
    Twist In TRP Ratings: Padatha Painkili Out From Top Five, Kudumbavilakku And Santhwanam Secure Top Spot
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X