For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണവാട്ടിയാകാൻ 6 മലയാളികൾ, രണ്ടു പേർ പുറത്ത്, ഇവരിൽ ആരാകും ആര്യയുടെ വധു...

  |

  ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം തെന്നിന്ത്യൻ സൂപ്പർ താരം ആര്യയുടെ വിവാഹത്തിനെ കുറിച്ചാണ്. കളേഴ്സ് ടിവിയുടെ തമിഴ് പതിപ്പ് സംഘടിപ്പിക്കുന്ന എങ്കെ വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ഇപ്പോൾ ഏറെ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. റിയാലിറ്റി ഷോയ്ക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഇത്രയേറെ വിമർശനങ്ങൾ ഉയർന്നാലും മികച്ച ജനപ്രീതിയാണ് ഷോയ്ക്ക് ലഭിക്കുന്നത്.

  ഇവരിൽ ആരാകും ആര്യയുടെ വധു! ഫാഷൻ റാംപിൽ സുന്ദരിമാരുടെ പോരാട്ടം, വീഡിയോ കാണാം

  ariya


  ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയിൽ രാജ്യത്തെമ്പാടുമുള്ള 16 പെൺകുട്ടികളാണ് മാറ്റുരക്കുന്നത്. അതിൽ 6 പേർ മലയാളി സുന്ദരികളാണ്. ആദ്യ എപ്പിസോഡിൽ തന്നെ ആര്യ മത്സരാർഥികളെ പരിചയപ്പെടുത്തിയിരുന്നു. വളരെ രസകരവും ആകാംക്ഷഭരിതവുമായ റൗഡുകളാണ് റിയാലിറ്റി ഷോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

  ശ്രീദേവിയുടെ സഹോദരിയുടെ മൗനത്തിനു പിന്നിലെ കാരണം ഇത്! വെളിപ്പെടുത്തലുമായി സഹോദരി ഭർത്താവ്...

  ആദ്യ എലിമിനേഷൻ

  ആദ്യ എലിമിനേഷൻ

  ആര്യയ്ക്ക് വധുവിനെ തേടിയുള്ള റിയാലിറ്റി ഷോയായ എങ്ക വീട്ടു മാപ്പിളൈ യുടെ ആദ്യ എലിമിനേഷൻ പൂർത്തിയായി. റിയാലിറ്റി ഷോ തുടങ്ങിയപ്പോൾ ഏറെ ചോദ്യങ്ങൾ ജനങ്ങളുടെ മനസിൽ ഉണ്ടായിരുന്നു. ഷോ എങ്ങനെയായിരിക്കുമെന്നും അതിന്റെ എലിമിനേഷനെ കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങൾ ആവർ ഉയർന്നിരുന്നു. എന്നാൽ അതിനുള്ള ഉത്തരം ആദ്യ എലിമിനേഷൻ കഴിഞ്ഞപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. 16 മത്സരാഥികളാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. അതിൽ 6 പേർ മലയാളെന്നതാണ് ശ്രദ്ധേയം. 29കാരിയായ ആൻസി, കോട്ടയം സ്വദേശി അനു (20), അയീഷ (28), ദേവസൂര്യ (27), ആലുവ സ്വദേശി സീതാലക്ഷ്മി (25), ശ്രീയ സുരേന്ദ്രൻ(20) എന്നിവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ ആൻസിയും അനവും ഷോയിൽ നിന്ന് പുറത്തായിരുന്നു.

  റാം വാക്കിങ്

  റാം വാക്കിങ്

  റിയാലിറ്റി ഷോ പോലെതന്നെ ഏറെ വ്യത്യസ്തമായ റൗണ്ടുകളാണ് മത്സരാഥികൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതുവരെ കണ്ട റിയാലിറ്റി ഷോകളെക്കാലും വ്യത്യസ്തമാണ്. ഒരു വിവാഹം കഴിക്കണമെങ്കിൽ ഇതൊക്കെ അറിയണോ എന്ന് ചിലപ്പോൾ ചിന്തിച്ചു പോകും . ഇതിൽ ഏറെ ശ്രദ്ധേയം റാമ്പ് വാക്കിങ് ആയിരുന്നു. മത്സരാഥികൾ അതീവ സുന്ദരിമാരായാണ് വേദിയിൽ പ്രത്യേക്ഷപ്പെട്ടത്. സുന്ദരിമാരുടെ സ്റ്റേജിലേയ്ക്കുള്ള ചുവടു വയ്പ്പ് സൗന്ദര്യ മത്സരത്തിനു സമാനമായിരുന്നു. വാസ്ത്രമായാലും അണിഞ്ഞൊരുങ്ങലായാലും അതുപോലെ തന്നെയായിരുന്നു.

  വിവാദങ്ങൾ

  വിവാദങ്ങൾ

  റിയാലിറ്റി ഷോ ആരംഭിച്ചതു മുതൽ അതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ചിറക് മുളച്ചിരുന്നു. ഇതുവെറും നാടകമാണെന്നും വിവാഹം കഴിക്കാൻ ആരെങ്കിലും റിയാലിറ്റി ഷോ നടത്തുമോ എന്നുള്ള സംശയങ്ങളും ചിലർ പ്രകടിപ്പിച്ചിരുന്നു. ജീവിതത്തിലെ ഒരു സുപ്രദ്ധാന വിഷയമാണ് വിവാഹം. ആ തീരുമാനം ആരെങ്കിലും റിയാലിറ്റി ഷോയെ ആശ്രയിച്ചു എടുക്കുമോ? അത് ശരിയായ നടപടി അല്ലാ എന്നാണ് വിമർശകരുടെ വാദം. പെൺകുട്ടികളുടെ ജീവിതം വെച്ചുള്ള കളിയാണെന്നും ചില ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. ഇവരെ ഇതു മാനസികമായി തളർത്തുമെന്നും വിമർശനം ഉയരുന്നുണ്ട്. വിവാഹത്തെ കച്ചവടവുമായി കൂട്ടി യോജിപ്പിക്കരുതെന്നും സോഷ്യൽ മീഡിയയിൽ നിന്ന് കമന്റുകൾ ഉയരുന്നുണ്ട്.

   ആര്യയുടെ വീഡിയോ

  ആര്യയുടെ വീഡിയോ

  കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് ഫേസ്ബുക്ക് ലൈവിൽ വന്നാണ് ആര്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. തനിയ്ക്ക് ജീവിക്കാൻ ഒരുകൂട്ട് വേണമെന്നാണ് അന്ന് ആര്യ പറഞ്ഞത്. എന്നാൽ ആദ്യം ഇതാരു വിശ്വസിച്ചിരുന്നില്ല.പിന്നീട് തന്റെ നമ്പറും ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങലളും നൽകിയപ്പോൾ സംഭവം സത്യമാണെന്ന് മനസിലാക്കിയത്. ഭാവി വധുവിനെ കുറിച്ചു തനിയ്ക്ക് ഡിമാന്റുകൾ ഒന്നു മില്ലെന്നും തന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറ‍ഞ്ഞു. ഇതിനു ശേഷം ഒരു ലക്ഷത്താളം ഫോൺ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടി എത്തിയത്. അതിൽ നിന്നാണ് 16 പെൺകുട്ടികളെ ഷോയിലേയ്ക്ക് തിര‍ഞ്ഞെടുത്തത്. ഇപ്പോഴും ഷോ തുടർന്നു കൊണ്ടിരിക്കുകയാണ്.

  English summary
  two malayali girls eliminating the ariyakku parinayam reality show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X