മലയാളം കളഞ്ഞിട്ട് പോവില്ല, അന്യഭാഷ ചിത്രങ്ങള്‍ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി ഇന്ദ്രന്‍സ്
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രന്‍സ്. തലമുറ വ്യത്യാസമില്ലാതെയാണ് അദ്ദേഹത്തെ നെഞ്ചിലേറ്റിയത്. കോമഡി വേഷങ്ങളിലൂടെയാണ് സിനിമയിലെത്തിയ നടനെ അപ്രധാനമായ റോളുകളില്‍ കാലങ്ങളോളം സിനിമ തളച്ചിട്ടു. ഈ അടുത്ത കാലത്താണ് അദ്ദേഹത്തിലെ പ്രതിഭയെ മലയാള സിനിമ പരിഗണിച്ചത്. ഹാസ്യകഥാപാത്രഹങ്ങള്‍ക്കൊപ്പം
ശക്തമായ കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമെന്ന് താരം തെളിയിച്ചു. അഞ്ചാംപാതിരയും ഹോമും മേപ്പടിയാനുമൊക്കെ അത് അടിവരയിടുന്നുണ്ട്.
Recommended Video
'ഉടല്‍' ആണ് ഇന്ദ്രന്‍സിന്റെ ഏറ്റവും പുതിയ ചിത്രം. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഉടലിന്റെ
ട്രെയിലറും ടീസറുമൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. നടന്‌റെ വേഷപകര്‍ച്ചയാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. ഇന്ദ്രന്‍സിനോടൊപ്പം ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും അന്യഭാഷകള്‍ക്ക് പരിചിതമല്ലാത്ത മുഖമാണ് ഇന്ദ്രന്‍സിന്റേത്. എന്തുകൊണ്ട് ലയാളം വിട്ട് അന്യഭാഷകളിലേയ്ക്ക് പോകാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടന്‍. ഫില്‍മീ ബിറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഉടല്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെയാണ് നടന്റെ തുറന്ന് പറച്ചില്‍.

അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാത്തതിന്റെ കാരണം
അന്യഭാഷ ചിത്രങ്ങള്‍ ചെയ്യാറില്ലെന്നാണ് താരം പറയുന്നത്. അതിനുളള കാരണവും വ്യക്തമാക്കിയിട്ടുണ്ട്.' അന്യഭാഷ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓഫറുകള്‍ സ്വീകരിക്കാറില്ല. കാരണം മലയാളത്തില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിക്കാറുണ്ട്. ഇവിടെ സിനിമയില്ലാത്ത അവസ്ഥ തനിക്കില്ല. പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നതെന്ന് വിചാരിച്ചിട്ടാണ് അന്യഭാഷ ചിത്രങ്ങളുടെ ഓഫറുകള്‍ സ്വീകരിക്കാത്തത്. കൂടാതെ ചെറിയ ഭാഷ ബുദ്ധിമുട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

കോമഡി സിനിമകള്‍
ഇപ്പോള്‍ അധികവും ഇന്ദ്രന്‍സിനെ തേടി എത്തുന്നത് സീരിയസ് കഥാപാത്രങ്ങളാണ് കോമഡി സിനിമകള്‍ അധികം വരുന്നില്ലെന്നും അഭിമുഖത്തില്‍ നടന്‍ പറഞ്ഞു. കോമഡി സിനിമകള്‍ മിസ് ചെയ്യുമ്പോള്‍ തന്റെ സിനിമകള്‍ ഇട്ട് സമാധാനിക്കുമെന്നാണ് നടന്‍ പറയുന്നത്. താനുള്ളതും ഇല്ലാത്തതുമായ സിനിമകള്‍ കാണുമ്പോള്‍ ആ പഴയ കാലത്തേയക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോമഡി വേഷങ്ങള്‍ ഇനിയുംചെയ്യുമെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.
ധ്യാനും ശ്രീനിവാസനോടൊപ്പമുള്ള അനുഭവവും പങ്കുവെയ്ക്കുന്നുണ്ട്. പ്രായത്തിന്റെ എല്ലാ ചുറുചുറുക്കും ധ്യാനിനുണ്ട്. ആള്‍ നല്ല കുസൃതിയാണ്. വിനീതിനെക്കാളും കുറച്ച് ഇളക്കം കൂടുതലാണ് ധ്യാനിനെന്നും സ്വധസിദ്ധമായ ചിരിയോടെ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണം
മകനും സഹോദരന്റെ മകനുമാണ് സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നത്. ട്രോളുകളും അങ്ങനെയുള്ളതൊന്നും നോക്കാറില്ല. അത്യാവശ്യമുള്ള കാര്യങ്ങള്‍ അവര്‍ കാണിച്ചു തരും. അത് മാത്രമേയുള്ളൂ. അല്ലാതെ അധികം ശ്രദ്ധിക്കാന്‍ പോകാറില്ല.
ഓണ്‍ലൈനില്‍ കൂടി പത്രം വായിക്കാനും ബുക്കുകള്‍ വായിക്കനുമുള്ള സംവിധാനമുണ്ടെങ്കിലും പത്രത്തിലൂടെ വാര്‍ത്ത വായിക്കുമ്പോഴാണ് തൃപ്തി വരുന്നത്. അതുപോലെ തന്നെയാണ് പുസ്തകം വായിക്കുന്നതും. പുസ്തകം തുറക്കുമ്പോഴുള്ള മണം വലിയ ഇഷ്ടമാണ്. അതുകൊണ്ട് പുസ്തകവും അങ്ങനെ തന്നെയാണ് വായിക്കാറുള്ളതെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications