»   » ഈ തലശ്ശേരിക്കാരി മൊഞ്ചത്തി ആളു കിടുവാ.. വൈറലാകുന്ന ഉടന്‍ പണം എപ്പിസോഡ് കാണൂ..

ഈ തലശ്ശേരിക്കാരി മൊഞ്ചത്തി ആളു കിടുവാ.. വൈറലാകുന്ന ഉടന്‍ പണം എപ്പിസോഡ് കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

ആര്‍ജെ മാത്തുക്കുട്ടിയും രാജ് കലേഷും അവതാരകരായി എത്തുന്ന മഴവില്‍ മനോരമയിലെ ഓട്ട്‌ഡോര്‍ ഗെയിം ഷോ ആണ് ഉടന്‍ പണം. ഒരു എടിഎം മെഷിനുമായി ആള്‍ത്തിരക്കിലേക്ക് അവതാരകര്‍ ഇറങ്ങും. ആള്‍ക്കൂട്ടത്തില്‍ ഒരാളെ മത്സരാര്‍ത്ഥിയാക്കി ചോദ്യം ചോദിക്കും, വെല്ലുവിളിയ്ക്കും. വിജയിച്ചാല്‍ പണം- ഇതാണ് ഉടന്‍ പണം എന്ന പരിപാടിയുടെ ആശയം.

'നിവിനെ അറിയില്ല എന്ന് പറഞ്ഞാല്‍ ഇത്ര വിഷമിക്കാനൊന്നുമില്ല, മമ്മൂട്ടിയും മോഹന്‍ലാലും ആരാ?'

അങ്ങനെ എടിഎം മെഷിനുമായി ഉടന്‍ പണത്തിന്റെ മുപ്പത്തി മൂന്നാമത് എപ്പിസോഡ് എത്തിയത് തലശ്ശേരി ബ്രണ്ണന്‍ കോളേജിലാണ്. ഈ എപ്പിസോഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുകയാണ്. മത്സരിക്കാനെത്തിയ സന എന്ന കുട്ടിയുടെ മൊഞ്ചും സംസാരവും തന്നെയാണ് ആളുകളെ ആകര്‍ഷിക്കുന്നത്.

 udan-panam

കാണാന്‍ മൊഞ്ചുള്ള പെണ്‍കുട്ടികള്‍ മാത്രമല്ല, കരുത്തും ബുദ്ധിയും വിനയവുമുള്ള പെണ്‍കുട്ടികള്‍ തലശ്ശേരിയില്‍ ഉണ്ട് എന്ന് പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്തു പോവുന്നത്. അതിനൊപ്പം തലശ്ശേരി പശ്ചാത്തലമാക്കി ഒരുക്കിയ വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവുമാകുമ്പോള്‍ പൊളിച്ച്!!. എപ്പിസോഡ് കാണൂ..

English summary
Udan Panam 33rd episode goes viral because of this girl

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam