For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടിൽ സമ്മതിച്ചില്ല, ദീപയ്ക്കും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു, വിവാഹം നടന്നതിനെ കുറിച്ച് കുക്കു

  |

  മഴവിൽ മനോരമ അവതരിപ്പിച്ച നൃത്ത റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സുഹൈദ് കുക്കു. കുക്കു എന്നാണ് അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് കുക്കുവും ഭാര്യ ദീപയും. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.

  അത് എന്തായിരിക്കും പ്രേക്ഷകർക്ക് താങ്ങാൻ പറ്റാത്ത ആ കാര്യം, രസകരമായ ട്രോളുമായി യുവ കൃഷ്ണ

  പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ഇവർ പ്രതിസന്ധികൾ തരണം ചെയ്താണ് വിവാഹം കഴിക്കുന്നത്. ഇപ്പോഴിത ഇവരുടെ വിവാഹത്തെ കുറിച്ചും പ്രണയത്ത കുറിച്ചും വെളിപ്പെടുത്തുകയാണ് കുക്കുവും ദീപയും. ബിഹൈൻഡ്വുഡ്സിനോടാണ് ഇരുവരും മനസ് തുറന്നത്. കുക്കുവിന്റെ അടുത്ത ഡാൻസ് പഠിക്കാൻ എത്തിയതായിരുന്നു ദീപ.

  വേർപിരിയലിന് ശേഷവും നാഗചൈതന്യയുടെ പ്രിയപ്പെട്ട നായിക സാമന്ത തന്നെ, തുറന്ന് പറഞ്ഞ് നടൻ...

  ഒരു കൂട്ടുകാരി വഴിയാണ് താന്‍ കുക്കുവിനെ പരിചയപ്പെടുന്നത് എന്ന് ദീപ പറയുന്നു. ഒരു ഇവന്റിന് വേണ്ടി ഡാന്‍സ് പഠിക്കാന്‍ വേണ്ടിയായിരുന്നു. ആ ഇവന്റ് കഴിയുമ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പ്രണയം ആദ്യം പ്രപ്പോസ് ചെയ്തത് കുക്കുവാണ്. അപ്പോള്‍ തന്നെ നടക്കില്ല എന്നാണ് ദീപ പറഞ്ഞത് എന്ന് കുക്കു പറയുന്നു. ഞങ്ങള്‍ രണ്ട് പേരും രണ്ട് തരത്തില്‍ നില്‍ക്കുന്നവരാണ്. മതത്തിന്റെ ആണെങ്കിലും സംസാരത്തിന്റെ ആണെങ്കിലും ചിന്തയുടെ ആണെങ്കിലും എല്ലാം. ഞാന്‍ ഭയങ്കര സയലന്റ് ആണ്. അധികം സംസാരിക്കില്ല. ദീപ ഒരുപാട് സംസാരിക്കും. എന്നിരുന്നാലും പിന്നീട് പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചു. ഞാന്‍ എന്തെങ്കിലും നേടി വിജയിച്ച ശേഷം എന്റെ ജീവിതത്തിലേക്ക് വന്ന ആളല്ല ദീപ. എന്റെ കഷ്ടപ്പാടിലും ഒപ്പം നിന്ന്, ആരും കാണാതെ വിജയത്തിലേക്ക് എത്തും വരെ കൂടെ നിന്ന ആളാണ്.

  പ്രണയം വീട്ടില്‍ പറയുമ്പോള്‍ രണ്ട് വീട്ടുകാരും എതിര്‍ക്കും എന്ന് ഉറപ്പായിരുന്നു. അത് എല്ലാം അറിഞ്ഞ് കൊണ്ട് തന്നെയാണ് പ്രണയിച്ചത്. ഒരു ഘട്ടം എത്തിയപ്പോള്‍ അവള്‍ വീട്ടില്‍ വന്ന് ചോദിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ എനിക്ക് എന്റെ പാഷനില്‍ എത്തുന്നത് വരെ ദീപയുടെ വീട്ടില്‍ പോയി കാര്യം അവതരിപ്പിക്കാന്‍ കഴിയില്ല. എന്റെ തൊഴില്‍ വലിയൊരു മാനദണ്ഡമാണ്. ഒരു അക്കാഡമി തുടങ്ങണം എന്നത് എന്റ വലിയ ആഗ്രഹമായിരുന്നു. അങ്ങനെ അതിന് വേണ്ടി രണ്ട് വര്‍ഷം കാത്തിരുന്നു.

  അക്കാഡമിയൊക്കെ ആയ ശേഷമാണ് ഞാന്‍ ദീപയുടെ ചേട്ടന്മാരെ കാണാനായി പോകുന്നത്. വഴിയില്‍ വച്ചാണ് കണ്ടത്. അന്ന് അവരുടെ പ്രതികരണം എല്ലാം ഞാന്‍ പ്രതീക്ഷിച്ചത് ആണ്. എനിക്ക് അവരുടെ ഭാഗത്ത് നിന്നും ചിന്തിക്കാന്‍ കഴിയുന്നത് കണ്ട് പറയുന്നത് എല്ലാം കേട്ട് നിന്നു. ദീപയ്ക്കും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. വീട്ടില്‍ നിന്ന് വേറെ ഒരിടത്തൊക്കെ ആക്കി. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ ഒന്നുമല്ലാത്തപ്പോള്‍ എനിക്കൊപ്പം നിന്ന ആളാണ്. അതുകൊണ്ട് വിട്ടുകളയാന്‍ ആകില്ലായിരുന്നു. പിന്നീട് ഞാന്‍ വീട്ടില്‍ പോയി ദീപയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചു. പക്ഷെ അപ്പോഴും സമ്മതിച്ചില്ല. എന്നെ ഇറക്കി വിട്ടു. പിന്നെ ഒറ്റ വഴി പ്രാര്‍ത്ഥന മാത്രമാണ്. ഞങ്ങള്‍ രണ്ട് പേരും പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. വിധി ഒന്നാക്കി- കുക്കു പറഞ്ഞു.

  രസകരമായ ചില ചോദ്യങ്ങളും അവതാരകൻ ചോദിക്കുന്നുണ്ട്. ആദ്യത്തെ ചുംബനത്തെ കുറിച്ചും കുക്കുവിനെ കുറിച്ച് കേട്ട മൂന്ന് ഗോസിപ്പുകളെ കുറിച്ചും ചോദിച്ചിരുന്നു. ചുംബനത്തെ കുറിച്ച് കുക്കു ആയിരുന്നു. ഫോണിൽ കൂടിയായിരുന്നു എന്നാണ് പറഞ്ഞത്. ഗോസിപ്പിനെ കുറിച്ച് പറഞ്ഞത് ദീപയായിരുന്നു. ഇന്നസെന്റ് ആണെന്ന് കേട്ടിട്ടുണ്ട്. കൂടാതെ കുക്കുവിന കുറെ ഗേൾസ് ഫാൻസ് ഉണ്ടെന്ന് പുറത്ത് നിന്ന് കേട്ടിട്ടുള്ളതായും ദീപ പറഞ്ഞു. അടുത്തത് ചോദിച്ചപ്പോൾ മറ്റൊന്നും ഇല്ലെന്നായിരുന്നു അവതാരകനോട് പറഞ്ഞത്.

  ദിലീപിനെ ന്യായീകരിക്കാൻ വന്ന ഒമർ ലുലു പോസ്റ്റ് മുക്കി കണ്ടംവഴി ഓടി | FilmiBeat Malayalam

  മുൻപ് ഒരിക്കൽ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ഇന്റർ കാസ്റ്റ് വിവാഹമാണെന്നും എല്ലാ ഇന്റർ കാസ്സറ് വിവാഹത്തിലും ഉണ്ടാകുന്ന വിഷയങ്ങൾ ഞങ്ങളുടെയും കാര്യത്തിൽ ഉണ്ടായിരുന്നു എന്നും ഇവർ പറഞ്ഞിരുന്നു. '' ഇന്റർ കാസ്റ്റ് വിവാഹത്തെകുറിച്ചുള്ള ചോദ്യങ്ങളും ഒരുപാട് ആളുകൾ ചോദിച്ചിരുന്നു. ഞാൻ ക്രിസ്ത്യൻ ആണ് കുക്കു മുസ്ലീമാണ്. എല്ലാ ഇന്റർ കാസ്റ്റ് വിവാഹത്തിലും ഉണ്ടാകുന്ന വിഷയങ്ങൾ ഞങ്ങളുടെയും കാര്യത്തിൽ ഉണ്ടായിരുന്നു. ഒരുപാട് പ്രശ്നങ്ങൾ ഫേസ് ചെയ്തിട്ടാണ് ഞങ്ങൾ വിവാഹം എന്ന കടമ്പയിലേക്ക് എത്തിയത്. രണ്ടു കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കുക്കുവിന്റെ കുടുംബം ഓക്കെ ആയി. പയ്യെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും എന്നും ദീപ പറഞ്ഞിരുന്നു

  Read more about: tv
  English summary
  Udan Panam Fame kukku and Wife Deepa Opens Up About their Love And marriage,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X