'ഭാവി വരന്‍ വായനോക്കിയാല്‍ കുഴപ്പമില്ല'; പങ്കാളിയെ കുറിച്ചുള്ള സ്വപ്‌നങ്ങളെ കുറിച്ച് മീനാക്ഷി
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഇപ്പോള്‍ ഉടന്‍ പണം എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനം കീഴടക്കിക്കൊണ്ടിരിയ്ക്കുകയാണ് മീനാക്ഷി. മീനാക്ഷി രവീന്ദ്രന്‍ അല്ല പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് താരം ഇന്ന്. ഡി ഡി യ്‌ക്കൊപ്പമുള്ള മീനാക്ഷിയുടെ അവതരണ മികവ് തന്നെയാണ് ഉടന്‍ പണം 2.0 യുടെ ആകര്‍ഷണവും വിജയവും.
ഉടന്‍ പണത്തില്‍ പല പല കഥാപാത്രങ്ങളായി എത്തുന്ന മീനാക്ഷി അടുത്തിടെ നല്‍കിയ യരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പത്തെ കുറിച്ചും വിവാഹ സ്വപ്‌നങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയുണ്ടായി. വളരെ വ്യക്തവും കൃത്യവുമായ വിവാഹ സ്വപ്‌നങ്ങളാണ് മീനാക്ഷിയുടേത് എന്ന് കേള്‍ക്കുന്നവര്‍ക്കും തോന്നിപ്പോവും. തന്റേത് തീര്‍ച്ചയായും ഒരു പ്രണയ വിവാഹം ആയിരിയ്ക്കും എന്ന് മീനാക്ഷി ആദ്യമേ വ്യക്തമാക്കി കഴിഞ്ഞു.

എങ്കില്‍ മീനാക്ഷി പ്രണയിച്ച് വിവാഹം ചെയ്യാന്‍ പോവുന്ന ആള്‍ക്ക് ഉണ്ടായിരിയ്‌ക്കേണ്ട അഞ്ച് ഗുണങ്ങളെ കുറിച്ച് പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടു. ഏറ്റവും ആദ്യത്തെ കാര്യം പയ്യന് ഉയരം വേണം എന്നാണ്. തനിയ്ക്ക് ഉയരം കുറവ് ആയതിനാല്‍ വിവാഹം ചെയ്യാന്‍ പോവുന്ന ആളിന് ഉയരം ഉണ്ടായിരിയ്ക്കണമെന്ന് മീനാക്ഷിയ്ക്ക് നിര്‍ബന്ധമുണ്ടത്രെ. ആറടി എങ്കിലും ഉയരം വേണം എന്നാണ് താരത്തിന്റെ ആവശ്യം.
ആള്‍ക്ക് കുറച്ച് പക്വത ഉണ്ടായിരിയ്ക്കണം എന്നതാണ് രണ്ടാമത്തെ കാര്യം. കാര്യങ്ങള്‍ ഗൗരവത്തോടെ കാണുന്ന, എന്നാല്‍ എല്ലായിപ്പോഴും തമാശയോടെ ഇരിയ്ക്കുന്ന ആളായിരിയ്ക്കണം എന്റെ ചെക്കന്‍. കള്ളം പറയുകയോ കാണിയ്ക്കുകയോ ചെയ്യരുത്. വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയില്‍ കള്ളം പറയുന്ന ആളെ അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീകളെ ബഹുമാനിയ്ക്കുന്ന ആളായിരിയ്ക്കണം.
Recommended Video
അതേ സമയം വായി നോക്കുന്നത് കൊണ്ട് എനിക്ക് കുഴപ്പമില്ല. ഞാന്‍ പെണ്ണുങ്ങളെ നോക്കാറുണ്ട്. പൂര്‍ണമായും ഫ്രീഡം നല്‍കുന്ന ഭാര്യയായിരിയ്ക്കും ഞാന്‍. ഫെമിനിസ്റ്റ് ആവണം. എന്റെ സ്വാതന്ത്രത്തില്‍ കൈ കടത്തുന്ന ആളായിരിയ്ക്കരുത്. പുള്ളിക്കാരന്റെ കാര്യത്തില്‍ ഞാനും അമിതമായി ഇടപെടില്ല. എന്റെ പാഷനും സ്വപ്‌നവും നേടാന്‍ അനുവദിയ്ക്കണം. ഈ 24 വയസ്സ് വരെ ഞാന്‍ എന്റെ വീട്ടില്‍ ചെയ്തുവരുന്ന എന്റെ രീതികള്‍ തുടര്‍ന്ന് കൊണ്ടു പോവാന്‍ അനുവദിയ്ക്കണം. നന്നായി പെരുമാറാന്‍ അറിയാവുന്ന ആളായിരിയ്ക്കണം. സ്വന്തം കാര്യം മാത്രം നോക്കുന്ന ആളാവരുത് എന്നതും പ്രധാനമാണ്- മീനാക്ഷി വ്യക്തമാക്കി.


Click it and Unblock the Notifications











