മീനാക്ഷിയെ ട്രോളിയവർക്ക് മറുപടിയുമായി താരം, പഠിക്കാതെ എന്റെ ക്യാപ്ഷനെ കുറ്റം പറയുന്നോ
നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഷോയിൽ വിജിയി ആയില്ലെങ്കിലും മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ് റിയാലിറ്റി ഷോയിലെ മീനാക്ഷിയുടെ പ്രകടനങ്ങൾ. നിവലിൽ മഴവിൽമനോരമ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം3. O യിലെ അവതാരകയാണ്. ഡെയിൻ ഡേവിഡിനോടൊപ്പമാണ് മീനാക്ഷി ഷോ അവതരിപ്പിക്കുന്നത്. മികച്ച കാഴ്ചക്കാരുളള ചാനൽ ഷോകളിൽ ഒന്നാണ് ഉടൻ പണം.

സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുമൊക്കെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്ആരാധകന് നടി നൽകിയ മറുപടിയാണ്. ഇൻസ്റ്റഗ്രാമിൽ മീനാക്ഷി തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരുന്നു. ഇതിന് നൽകിയ ക്യാപ്ഷനാണ് ആരാധകരുടെ ഇടയിൽ ചർച്ചയായത്.
ക്യാപ്ഷൻ എഴുതുന്നതിന് മുൻപ് വല്ല ചാത്തൻ സാധനവും വലിച്ചോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ഉഗ്രൻ മറുപടിയായിരുന്നു മീനാക്ഷി നൽകിയത്. ഈ സ്കൂളിൽ വിട്ട സമയത്ത് പഠിക്കാതെ എന്റെ ക്യാപ്ഷനെ കുറ്റം പറയുന്നോ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. ഗൂഗിളിൽ അടിച്ച് നോക്കി കോപ്പി പേസ്റ്റ് അടിച്ചത് അല്ലേ എന്നായിരുന്നു അടുത്ത ആളുടെ കമന്‌റ്. അർഥം വളരെ എളുപ്പമാണ് വാക്കുകൾ അങ്ങനെ എഴുതിയതെന്നേയുള്ളൂവെന്നും മീനാക്ഷി കുറിച്ചു. താരത്തിന്റ ചിത്രവും കമന്റും വൈറലായിട്ടുണ്ട്.
Recommended Video
എയർഹോസ്റ്റസാണ് മീനാക്ഷി. 19-ാം വയസ്സിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെ കാബിൻ ക്രൂ ആയി ജോലി ലഭിച്ചിരുന്നു. ഒരു മാസം ലീവ് എടുത്താണ് 'നായികാ നായകനി'ൽ മത്സരിക്കാൻ എത്തിയത് . എന്നാൽ ജോലിയും ഷോയും ഒരുമിച്ചു തുടരാനാകാതെ വന്നപ്പോൾ ജോലി രാജിവെച്ച് അഭിനയത്തിൽ സജീവമാകുകയായിരുന്നു.


Click it and Unblock the Notifications