»   » പൊതുവേദിയില്‍ സാരി വലിച്ചു കീറി മഞ്ജു വാര്യര്‍.. ഞെട്ടലോടെ പ്രേക്ഷകര്‍.. പിന്നീട് നടന്നത്!

പൊതുവേദിയില്‍ സാരി വലിച്ചു കീറി മഞ്ജു വാര്യര്‍.. ഞെട്ടലോടെ പ്രേക്ഷകര്‍.. പിന്നീട് നടന്നത്!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ താരത്തിന് ഒന്നിനൊന്ന് മികച്ച കഥാപാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസ്സില്‍ മാത്രമല്ല താരത്തിന്റെ മനസ്സിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്. കരിയറില്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങള്‍ മാത്രമല്ല കഥാപാത്രങ്ങളുടെ പേരും മഞ്ജു വാര്യര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

ഉപ്പും മുളകും പരിപാടി നിര്‍ത്താന്‍ പോകുകയാണോ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍!

പരിപാടികള്‍ റദ്ദാക്കി മഞ്ജു വാര്യര്‍ പെട്ടെന്ന് മടങ്ങിയതിന് പിന്നിലെ കാരണം? ഇനി അവനൊപ്പമോ?

മഹിരയോടൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ വിനയായി.. രണ്‍ബീര്‍ കപൂര്‍ അച്ഛനെ അവഗണിക്കുന്നതിന് കാരണം??

മഞ്ജു വാര്യരുടെ പുതിയ ചിത്രമായ ഉദാഹരണം സുജാത തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിത്രം മുന്നേറുന്നതിനിടയിലാണ് സന്തോഷം പങ്കുവെക്കുന്നതിനായി മഞ്ജു വാര്യര്‍ കോമഡി സൂപ്പര്‍നൈറ്റ് പരിപാടിയില്‍ അതിഥിയായി എത്തിയത്. സുരാജ് വെഞ്ഞാറമൂടും അശ്വതിയും അവതാരകരായി എത്തിയ പരിപാടിയില്‍ അതിഥികളായി ഫാന്റം പ്രവീണ്‍, അരിസ്റ്റോ സുരേഷ് തുടങ്ങിയവരും എത്തിയിരുന്നു.

കഥാപാത്രങ്ങളെ ഓര്‍ത്തിരിക്കുന്നതിന് പിന്നില്‍

ഇതുവരെ അഭിനയിച്ച ചിത്രങ്ങള്‍ മാത്രമല്ല കഥാപാത്രങ്ങളെയും മഞ്ജു വാര്യര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. സുരാജ് ഓരോ ചിത്രങ്ങളുടെയും പേരു പറഞ്ഞപ്പോള്‍ കഥാപാത്രത്തിന്റെ പേര് കൃത്യമായി മഞ്ജു പറഞ്ഞു.

കുടുംബപ്രേക്ഷകരുടെ ഇഷ്ടനായിക

മഞ്ജു വാര്യരുടെ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് നായകന്‍ ആരാണെന്ന് അന്വേഷിക്കാതെയാണ് പ്രേക്ഷകര്‍ തിയേറ്ററുകളിലേക്കെത്തുന്നത്. അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും താരം പറയുന്നു. ആ രഹസ്യത്തെക്കുറിച്ച് സുരാജ് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ ഈ മറുപടി.

ഇഷ്ടം തോന്നുന്ന കഥാപാത്രം

നിത്യ ജീവിതത്തില്‍ കണ്ടിരിക്കാവുന്ന തരത്തിലുള്ള കഥാപാത്രമാണ് സുജാത. കഷ്ടപ്പാടുകളും പ്രതിസന്ധികളെയുമെല്ലാം തരണം ചെയ്യുന്ന സുജാതയുടെ ജീവിതകഥയാണ് ഈ ചിത്രത്തിന്റേതെന്ന് താരം പറയുന്നു.

തിരുവനന്തപുരം ശൈലിയിലുള്ള സംസാരം

ഉദാഹരണം സുജാതയില്‍ തിരുവനന്തപുരം ശൈലിയിലുള്ള സംസാരമാണ് . ഇക്കാര്യത്തെക്കുറിച്ച് സുരാജ് പരിപാടിക്കിടയില്‍ ചോദിച്ചു. പല അഭിനേത്രികളും ഈ ശൈലി പരീക്ഷിച്ചിട്ടുണ്ടെങ്കിലും സുരഭി ചെയ്തതാണ് തനിക്കേറെ ഇഷ്ടമായതെന്ന് സുരാജ് പറയുന്നു. മഞ്ജുവിനോട് തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

പ്രചോദിപ്പിക്കുന്ന ജീവിതം

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ളതാണെന്ന് അവതാരകര്‍ പറയുമ്പോള്‍ അത്ര മാത്രം മഹത്തരമായല്ല കാര്യമല്ല ചെയ്യുന്നതെന്ന് പറഞ്ഞ് താരം വിനീതയാവുന്നു. ഇനിയും മറ്റുളളവരെ സഹായിക്കാന്‍ കഴിയണമെന്നാണ് തന്റെ ആഗഗ്രഹമെന്നും താരം പറയുന്നു.

തേപ്പുപെട്ടിയുമായി എത്തിയ ദമ്പതികള്‍

വസ്ത്രങ്ങള്‍ തേച്ച് ജീവിക്കുന്ന ദമ്പതികള്‍ വേദിയിലേക്ക് എത്തിയിരുന്നു. ഇടയ്ക്ക് സാരി തേക്കുന്നതിനെക്കുറിച്ച് വാചാലരായ ഇവര്‍ മഞ്ജു വാര്യരെക്കൊണ്ട് സാരി പിടിപ്പിക്കുന്നു. വലിച്ചു പിടിക്കുന്നതിനിടയില്‍ സാരി കീറിപ്പോവുകയും ചെയ്യുന്നു. പ്രേക്ഷകരും താരവും ഒന്നടങ്കം ഞെട്ടിയൊരു സന്ദര്‍ഭമായിരുന്നു ഇത്.

അതിഥിയായി സംവിധായകനും എത്തിയപ്പോള്‍

പരിപാടി പുരോഗമിക്കുന്നതിനിടയില്‍ അതിഥിയായി ഉദാഹരണം സുജാതയുടെ സംവിധായകനായ ഫാന്റം പ്രവീണും എത്തിയിരുന്നു. ചിത്രം വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷം സംവിധായകന്‍ പങ്കുവെച്ചു.

സിനിമ സംഭവിക്കാന്‍ കാരണക്കാര്‍

സുജാതയെന്ന സിനിമ സംഭവിക്കാന്‍ കാരണമായവരാണ് തനിക്ക് ചുറ്റും ഉള്ളതെന്ന് പ്രവീണ്‍ പറയുന്നു. കൊച്ചൗവ പൗലോ അയപ്പ കൊയ്‌ലോ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സുരാജിനോടാണ് ആദ്യം തന്റെ സിനിമാ മോഹം പങ്കുവെച്ചത്.

മഞ്ജു വാര്യര്‍ ഇല്ലായിരുന്നുവെങ്കില്‍

മഞ്ജു വാര്യര്‍ എന്ന അഭിനേത്രി ഇല്ലായിരുന്നുവെങ്കില്‍ ഈ ചിത്രം സംഭവിക്കില്ലായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. യാതൊരുവിധ മുന്‍പരിചയവുമില്ലാതെയാണ് താരത്തെ സമീപിച്ചത്. സന്തോഷത്തോടെയാണ് അവര്‍ ഈ കഥാപാത്രത്തെ ഏറ്റെടുത്തതെന്നും സംവിധായകന്‍ പറയുന്നു.

പാട്ടുമായി അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ എന്ന ഗാനം കേട്ട പ്രേക്ഷകരാരും അരിസ്റ്റോ സുരേഷിനെ മറന്നു കാണാനിടയില്ല. ഈ ചിത്രത്തിലും മനോഹരമായ ഗാനവുമായി അദ്ദേഹം എത്തുന്നുണ്ട്. പരിപാടിക്കിടയില്‍ ആ ഗാനവും അദ്ദേഹം ആലപിക്കുന്നുണ്ട്.

English summary
Udaharanam Sujatha team participated in Comedy supernite episode.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam