ഞാന്‍ വരുമെന്ന ഉറപ്പ് ഉല്ലാസേട്ടന്‍ പാലിച്ചു! ടീമിന് ലൈവായി പണി കൊടുത്ത് ലക്ഷ്മി നക്ഷത്രയും അനൂപും

ബിനീഷ് ബാസ്റ്റിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് സ്റ്റാര്‍ മാജിക്കിലൂടെയായിരുന്നു. സ്വന്തമായി പാട്ടുണ്ടാക്കുകയും, പാടി രസിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ടീം പെട്ടെന്ന് തന്നെ എല്ലാവരുടെയും ഇഷ്ടക്കാരനായി മാറുകയായിരുന്നു. ടീമേ എന്ന വിളി പ്രേക്ഷകരും, സഹതാരങ്ങളും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. ഷോയില്‍ വഴക്ക് പറയുകയും, കളിയാക്കുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവരാണെന്ന് ബിനീഷ് പറയുന്നു. തന്റെ എന്‍ഗേജ്‌മെന്റ് റിസപ്ക്ഷനിലേക്ക് അനൂപ് ജോണിനെയും, ലക്ഷ്മി നക്ഷത്രയേയും, ഉല്ലാസ് പന്തളത്തിനെയും ക്ഷണിച്ചിരുന്നു അദ്ദേഹം. ബാക്കിയുള്ളവരെയെല്ലാം കല്യാണത്തിന് വിളിക്കുന്നുണ്ടെന്നും ബിനീഷ് പറഞ്ഞിരുന്നു. അനൂപിന്റെ കാറിലായിരുന്നു ബിനീഷും ലക്ഷ്മിയും ഹാളിലേക്ക് എത്തിയത്. പുതിയ വ്‌ളോഗിലൂടെയായി പ്രിയപ്പെട്ടവര്‍ ചടങ്ങിനെത്തിയ സന്തോഷം പങ്കുവെച്ചിരുന്നു.

ഉല്ലാസേട്ടനെ ഇങ്ങനെ കാണുമ്പോള്‍ ഭയങ്കര വിഷമമാണ്. നേരത്തെ കണ്ടതിലും ബെറ്ററായി. ഭയങ്കര പോസിറ്റീവ് എനര്‍ജിയുള്ള മനുഷ്യനാണ്. സ്റ്റാര്‍ മാജിക്കില്‍ ഞാന്‍ വന്നപ്പോള്‍ എന്നെ ഒത്തിരി പോത്സാഹിപ്പിച്ച മനുഷ്യനാണ്. തൊണ്ണൂറ് ശതമാനവും അസുഖമൊക്കെ മാറി. അദ്ദേഹം ഇനിയും വേദികളില്‍ സജീവമാവട്ടെ. വികാരഭരിതനായാണ് ബിനീഷ് ഉല്ലാസിനെക്കുറിച്ച് സംസാരിച്ചത്. വല്ലപ്പോഴും കാശ് കടം തരുന്നൊരാളാണ് ബിനീഷ്. ഇനി പൈസയൊന്നും ചോദിക്കരുതെന്നായിരുന്നു ഉല്ലാസ് പറഞ്ഞത്. ബിനീഷുമായും, അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ബിനീഷ് ഇടയ്ക്ക് വീട്ടില്‍ നിന്നിറങ്ങിപ്പോവും, അമ്മച്ചീ എന്ന് വിളിച്ച് കയറി വരും. നീ എവിടെയായിരുന്നു എന്ന് ചോദിക്കും. അമ്മച്ചിക്കും മോനും അറിയാത്ത പോലെ. ഇവന്റെ കൈയ്യിലൊരു മീന്‍ കാണും. വാ എന്ന് പറഞ്ഞ് പിന്നെ അത് കറി വെക്കും. ഇടയ്ക്ക് സ്റ്റാര്‍ മാജിക്കില്‍ അയല കറി കൊണ്ടുവന്നിരുന്നു. എനിക്ക് അത് കൂട്ടാനുള്ള ഭാഗ്യം കിട്ടിയില്ല.

Bineesh Bastin engagement reception video
Photo Credit: Bineesh Bastin / Facebook

എന്നെ സംബന്ധിച്ചിടത്തോളം ബിനീഷ് സ്റ്റാര്‍ മാജിക്കിലെ ഒരാര്‍ട്ടിസ്റ്റ് മാത്രമല്ല. എന്റെ ഫാമിലി മെമ്പറാണ്. സാധാരണ ഉദ്ഘാടനങ്ങളിലൊക്കെ നിന്നേ ബിനീഷിന് പരിചയമുള്ളൂ. ആദ്യമായാണ് ഇങ്ങനെ അടങ്ങി ഒതുങ്ങി നില്‍ക്കുന്നത് കാണുന്നത്. സംസാരിക്കണം, പാട്ട് പാടണം. അതാണ് പുള്ളിയുടെ രീതി. കുറേനേരമായി പാട്ട് പാടാനുള്ള ശ്രമമാണ്. അമ്മച്ചിയുടെ ഒരു വലിയ ആഗ്രഹമാണ് ഇപ്പോള്‍ നടക്കാന്‍ പോവുന്നത്. ബിനീഷ് കല്യാണം കഴിച്ച് കാണണമെന്ന് എപ്പോഴും പറയാറുണ്ട്. അത് നടക്കുന്നതില്‍ സന്തോഷം. കഠിന പ്രയത്‌നത്തിലൂടെയാണ് ബിനീഷ് ഈ മേഖലയിലേക്ക് വന്നത്. ഇവിടെ പിടിച്ച് നില്‍ക്കാനും നന്നായി ശ്രമിച്ചിരുന്നു. ഒരു ദിവസം പോലും വീട്ടിലിരിക്കുന്ന ആളല്ല. കൂടെ അമ്മച്ചിയും. ഇനി താരയും ഉണ്ടാവണം എന്നായിരുന്നു അനൂപ് ജോണ്‍ പറഞ്ഞത്.

ടീമിനെ കാണാന്‍ വേണ്ടി ഒരു ഗ്രാമം മുഴുവനും കാത്തിരിക്കുകയായിരുന്നു. ടീമിനൊപ്പം താരയും ഞങ്ങളുടെ ഫാമിലി മെമ്പറായിക്കഴിഞ്ഞു. ഇന്ന് ഒരു ജില്ലയിലാണെങ്കില്‍ നാളെ വേറൊരിടത്തായിരിക്കും. അത്രയും തിരക്കിലാണ് ടീം. ഏറ്റവുമധികം ഇനാഗുറേഷന്‍ ചെയ്തിട്ടുള്ളത് ബിനീഷാണ്. എവിടെ പോയാലും ബന്ധമാണ്. ടീമിന്റെ നിഷ്‌കളങ്കത കൊണ്ടാവും. ഞാന്‍ ടീമിന്റെ വീട്ടില്‍ പോയപ്പോള്‍ ബിനീഷിന് വേണ്ടിയൊരു പെണ്‍കുട്ടിയെ കണ്ടുപിടിച്ച് തരാമോ എന്ന് ചോദിച്ചിരുന്നു എന്നോട്. ഞങ്ങളുടെ ബിനീഷിനൊപ്പം താര സേഫായിരിക്കും, കാണുമ്പോഴുള്ള ഈയൊരു ഇതൊക്കെയേ ഉള്ളൂ. അത്രയും പാവമാണ്. രണ്ടുപേരും മെയ്ഡ് ഫോര്‍ ഈച്ച് അദേഴ്‌സാണെന്നുമായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്. മുട്ടുകുത്തി താരയെ പ്രൊപ്പോസ് ചെയ്യുന്ന ടാസ്‌ക്കായിരുന്നു ലക്ഷ്മിയും അനൂപും കൂടെ ബിനീഷിന് കൊടുത്തത്. ഇതുപോലെയാണ് സ്റ്റാര്‍ മാജിക്കിലും സ്‌പോട്ടിലാണ് പണി കൊടുക്കാറുള്ളത്.

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X