കട തുടങ്ങി ദിവസങ്ങള്‍ക്കകം വയ്യാതായി! ഇപ്പോള്‍ നല്ല മാറ്റമുണ്ട്! എല്ലാം വീണ്ടും തുടങ്ങുന്നു: ഉല്ലാസ് പന്തളം

ആരോഗ്യാവസ്ഥ വീണ്ടെടുത്ത് വരികയാണ് ഉല്ലാസ് പന്തളം. ആരാധകരെല്ലാം അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെക്കുന്നുണ്ടായിരുന്നു. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഈസ്റ്ററിന്റെ അന്നായിരുന്നു ഉല്ലാസിന് സ്‌ട്രോക്ക് വന്നത്. പുതിയൊരു റസ്റ്റോറന്റ് തുടങ്ങി ഇരുപത് ദിവസമായപ്പോഴായിരുന്നു വയ്യാതെയായത്. അതോടെയായിരുന്നു അത് പൂട്ടിയത്. ഇപ്പോള്‍ കട വീണ്ടും തുടങ്ങുകയാണ്. മുന്‍കാലങ്ങളില്‍ നല്‍കിയ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു. ലൈവ് വീഡിയോയിലൂടെയായിരുന്നു ഉല്ലാസ് പുതിയ വിശേഷം പങ്കുവെച്ചത്.

സ്റ്റാര്‍ മാജിക്ക് താരങ്ങളെല്ലാം ഉല്ലാസിന്റെ കടയുടെ ഉദ്ഘാടന സമയത്ത് എത്തിയിരുന്നു. ഇപ്പോള്‍ ദൂരദര്‍ശനിലും ചെറിയൊരു പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു അവസരം തന്നതിന് അവരോട് നന്ദി പറയുന്നു. ട്രീറ്റ്‌മെന്റ് തുടരുന്നുണ്ട്. ചെറിയ വ്യത്യാസമുണ്ട്. സുഖമായി വരുന്നു. മരുന്നുകളൊക്കെ കഴിക്കുന്നുണ്ട്. തെറാപ്പിയും ചെയ്യുന്നുണ്ട്. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഉല്ലാസ് മറുപടി നല്‍കിയിരുന്നു. നേരത്തേതിനെക്കാളും നല്ല കുറവുണ്ട്. മുഖത്ത് നല്ല കോട്ടമുണ്ടായിരുന്നു. അത് മാറി വരുന്നുണ്ട്. എക്‌സര്‍സൈസൊക്കെ ചെയ്യുന്നുണ്ട് അതിനായി. കുറേക്കാലമായി ലൈവിലൊക്കെ വന്നിട്ട്. കൊവിഡ് കാലത്തൊക്കെയായിരുന്നുവെന്ന് തോന്നുന്നു ലൈവ് ചെയ്യുന്നത്. രണ്ടുമൂന്ന് വര്‍ഷമായി അങ്ങനെ ലൈവൊന്നും വരുന്നില്ലായിരുന്നു.

Ullas Pandalam  live video
Photo Credit: Ullas Pandalam / Facebook

എളുപ്പം സ്റ്റേജിലേക്ക് തിരികെ വരാനാണ് ആഗ്രഹം. വൈകാതെ തന്നെ ഞാന്‍ വരും. പെട്ടെന്ന് വരാനുള്ള പോരാട്ടത്തിലാണ്. ഇടത്തെ കൈയ്യിലെ വേദന മാറുന്നില്ല. അതാണ് ഇപ്പോഴുള്ളൊരു പ്രശ്‌നം. ഇടയ്‌ക്കൊരു ആയുര്‍വേദ ട്രീറ്റ്‌മെന്റ് ചെയ്തപ്പോള്‍ കുറഞ്ഞിരുന്നു. ആ സമയത്ത് കുറഞ്ഞിരുന്നു. എക്‌സര്‍സൈസ് തുടങ്ങിയപ്പോള്‍ അത് വീണ്ടും വന്നു. വിരല്‍ മടങ്ങാതിരിക്കാന്‍ ബാന്റേജ് പോലെ ഇങ്ങനെ വെച്ചിരിക്കുകയാണ്. തന്റെ കൈയ്യും വീഡിയോയിലൂടെ ഉല്ലാസ് കാണിച്ചിരുന്നു. വേഗം വാ കേട്ടോ, നിങ്ങളെ കാണാനായി കാത്തിരിക്കുകയാണ്. പഴയത് പോലെ ചേട്ടന്‍ തിരിച്ചുവരും. പെട്ടെന്ന് കുറയും. മലയാളികള്‍ക്ക് ഒരുപാട് കൗണ്ടര്‍ മിസ്സായി. ജീവിതത്തില്‍ നല്ല കാലവും ചീത്ത കാലവും ഉണ്ടാവും, നമ്മള്‍ നേരിടേണ്ടത് ജീവിത സമരത്തെയാണ്. എല്ലാം മംഗളകരമായി ഭവിക്കട്ടെ. നിരവധി പേരായിരുന്നു കമന്റുകളിലൂടെയായി ഉല്ലാസിനെ ആശ്വസിപ്പിച്ചത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X