സ്ലോ റിക്കവറി, ഒരു വർഷം കൂടി കാത്തിരിക്കണം, എന്റെ വയ്യായ്മയിൽ ഒപ്പം നിന്നവർ, ലക്ഷ്മിക്കും പിഷാരടിക്കും നന്ദി!

മസ്തിഷ്കാഘാതം മൂലം ഒരു വശം ഭാഗികമായി തളർച്ച നേരിടുന്ന അവസ്ഥയിലാണ് പ്രേക്ഷകരുടെ ഇഷ്ടതാരം ഉല്ലാസ് പന്തളമിപ്പോൾ. സിനിമകൾ, ടെലിവിഷൻ ഷോകൾ എന്നിവയിലൂടെ പ്രശസ്തനായ താരം അസുഖബാധിതനാണെന്ന് പുറം ലോകം അറിഞ്ഞത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ഒരു പരിപാടിയിൽ അവതാരക ലക്ഷ്മി നക്ഷത്രയ്ക്കൊപ്പം വിശിഷ്ടാതിഥിയായി ഉല്ലാസും പങ്കെടുത്തിരുന്നു.

ഊന്നുവടിയുടെ സഹായത്തോടെ വേദിയിലേക്ക് നടന്നെത്തിയ ഉല്ലാസിനെ കണ്ട് എല്ലാവരും ആദ്യമൊന്ന് അമ്പരന്നു. പിന്നീട് രോ​ഗാവസ്ഥയെ കുറിച്ച് ഉല്ലാസും ലക്ഷ്മിയും വെളിപ്പെടുത്തുകയായിരുന്നു. കൃത്യമായ ചികിത്സയും ഫിസിയോതെറാപ്പിയും എല്ലാം കൊണ്ട് ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ട് തുടങ്ങി. ചെറിയ വർക്കുകളിൽ പ്രവർത്തിച്ചും തുടങ്ങി.

Ullas Pandalam

പ്രേമപനി എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയത്തിലേക്ക് തിരിച്ച് വരാൻ തയ്യാറെടുക്കുന്ന ഉല്ലാസ് പുതിയ വിശേഷങ്ങൾ പങ്കിടുകയാണിപ്പോൾ. വളരെ അധികം സന്തോഷത്തിലാണ്. ദൂരദർശനിലും എനിക്ക് ഒരു വർക്ക് കിട്ടിയിട്ടുണ്ട്. അത് ചെയ്യുകയാണിപ്പോൾ. എന്റെ സഹപ്രവർത്തകരായിട്ടുള്ള സുഹൃത്തുക്കൾ, മലയാളി പ്രേക്ഷകർ, പ്രവാസികളായ എന്റെ ചങ്ക് സുഹൃത്തുക്കൾ അവർ എല്ലാവരും എന്റെ കൂടെ നിന്നു.

എന്നെ ചേർത്ത് പിടിച്ചു. എന്റെ വയ്യായ്മയിൽ ഇവരെല്ലാം എനിക്കൊപ്പം നിന്നു എന്നതിൽ സന്തോഷമാണ്. അതുപോലെ തന്നെ മിമിക്രി അസോസിയേഷൻ മായും ഭയങ്കര സപ്പോർട്ടായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്നെടുത്ത ഷോർട്ട് ഫിലിമാണ് പ്രേമപ്പനി. എന്റെ രോ​ഗാവസ്ഥ ലക്ഷ്മി നക്ഷത്രയാണ് ആദ്യം അറിയുന്നത്.

പിന്നീട് അവളിലൂടെയാണ് ആളുകളും മനസിലാക്കിയത്. അതുവരെ ആർക്കും അറിയില്ലായിരുന്നു. ആരോ​ഗ്യസ്ഥിതിയെ കുറിച്ച് പറയുകയാണെങ്കിൽ സ്ലോ റിക്കവറിയാണെന്ന് പറയേണ്ടി വരും. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. ഒരു വർഷം കൂടി കാത്തിരിക്കണം. അടുത്ത സീസൺ ആകുമ്പേഴേക്കും സ്റ്റേജിൽ കയറാൻ പറ്റും. അതിനുള്ള ശ്രമത്തിലാണ്. ലക്ഷ്മി നക്ഷത്ര വീട്ടിൽ വരാറുണ്ടായിരുന്നു. രണ്ട് പ്രാവശ്യം വന്ന് കാര്യങ്ങളെല്ലാം തിരക്കി.

ബിനു അടിമാലി, നെൽസൺ, നോബി തുടങ്ങിയവർ വിളിക്കാറുണ്ട്. അസീസൊക്കെ വീട്ടിൽ വന്നിരുന്നു. ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്ത് കൂടെ നിന്നൊരാൾ രമേഷ് പിഷാരടിയായിരുന്നു. എന്നെ ചേർത്ത് പിടിച്ചതിന് പിഷാരടിയോട് നന്ദിയുണ്ട്. ഇപ്പോഴും ഭയങ്കര സപ്പോർട്ടാണ്. എല്ലാവരും ഞങ്ങളുടെ ഷോർട്ട് ഫിലിം കണ്ട് വിജയിപ്പിക്കണം.

Ullas Pandalam

അഭിപ്രായങ്ങൾ പറയണം. തെറ്റ് പറഞ്ഞ് തന്നാലും നല്ല മനസോടെ സ്വീകരിക്കും. പ്രേമപ്പനിയിൽ നായകന്റെ അച്ഛന്റെ റോളാണ് ചെയ്യുന്നതെന്ന് ഉല്ലാസ് പറയുന്നു. പ്രേമപ്പനിയിൽ ഞാനും ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. ഒരു അമ്പലത്തിൽ പ്രോ​ഗ്രം അവതരിപ്പിക്കാൻ ഉല്ലാസ് ചേട്ടനെ വിളിച്ചാൽ വീണ്ടും അവിടേക്ക് തന്നെ വിളിക്കും. മൂന്നും നാലും വട്ടമൊക്കെ ക്ഷണം കിട്ടിയിട്ടുണ്ട്.

അവതരിപ്പിച്ച സ്കിറ്റ് തന്നെ അവതരിപ്പിച്ചാൽ മതിയെന്നാണ് അവർ പറയുന്നത്. അങ്ങനെ അവസരം കിട്ടുന്ന മറ്റൊരു നടൻ കേരളത്തിൽ ഇല്ല. ഉല്ലാസ് ചേട്ടന്റെ സ്കിറ്റുകൾ ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്നവയാണ്. അത്രമാത്രം എന്തോ ഒരു എനർജി ഉല്ലാസ് ചേട്ടനുണ്ട്. ചേട്ടന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് എല്ലാവരും അറിഞ്ഞ് കാണും. അതിൽ നിന്നെല്ലാം പുള്ളി റിക്കവർ ചെയ്ത് വരുന്ന സമയമാണ് എല്ലാവരുടേയും പിന്തുണ വേണമെന്നാണ് ഷോർട്ട് ഫിലിമിൽ ഉല്ലാസിനൊപ്പം അഭിനയിക്കുന്ന നടൻ പറഞ്ഞത്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ മിമിക്രി ആർട്ടിസ്റ്റും നടനുമാണ് ഉല്ലാസ് പന്തളം. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും അദ്ദേഹം ശ്രദ്ധേയനാവുകയായിരുന്നു. ഏഷ്യാനെറ്റിലെ കോമഡി റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിലേക്ക് അരങ്ങേറിയത്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X