ഇനിയാണ് ശരിക്കും ട്വിസ്റ്റ്! ഇത്തവണത്തെ എലിമിനേഷനില്‍ ആരും പുറത്ത് പോവില്ല? സുരേഷിന്റെ മോഹമോ?

വേദനാജനകമായ കാര്യമാണ് എലിമിനേഷന്‍. റിയാലിറ്റി ഷോകളെ സംബന്ധിച്ച് ഒഴിവാക്കാന്‍ പറ്റാത്തൊരു കാര്യം കൂടിയാണിത്. അതാത് ആഴ്ചയിലെ പ്രകടനത്തെ വിലയിരുത്തുന്നതിനോടൊപ്പം പ്രേക്ഷകരുടെ വോട്ടിങ്ങും കൂടി പരിഗണിച്ചാണ് ബിഗ് ബോസില്‍ എലിമിനേഷന്‍ നടപ്പാക്കുന്നത്. അത്ര ഇഷ്ടമല്ലാത്ത കാര്യമാണെങ്കിലും ബിഗ് ബോസ് തന്നെ ഏല്‍പ്പിച്ചരിക്കുന്ന ദൗത്യവുമായി മോഹന്‍ലാല്‍ കൃത്യമായി എത്താറുണ്ട്. അതുവരെ കൂടെയുണ്ടായിരുന്നവരിലൊരാള്‍ പെട്ടെന്ന് വിട പറഞ്ഞുപോവുന്നതില്‍ തനിക്ക് സങ്കടമുണ്ടാവാറുണ്ടെന്നും എന്നാല്‍ ഇത് തന്റെ ഡ്യൂട്ടിയാണെന്നും അദ്ദേഹം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

എലിമിനേഷനുള്ള നോമിനേഷന്‍ ലിസ്റ്റില്‍ ഡേഞ്ചര്‍ സോണില്‍ നില്‍ക്കുന്നവരാവട്ടെ ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാതെയാണ് നില്‍ക്കുന്നത്. ബിഗ് ബോസിലെ വാരാന്ത്യം എലിമിനേഷന് കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്. മറ്റൊരു എലിമിനേഷന് കൂടി സമയമായിരിക്കുകയാണ് ഇപ്പോള്‍. അഞ്ച് പേരാണ് ഇത്തവണത്തെ സാധ്യതപട്ടികയില്‍ ഇടംപിടിച്ചത്. ഇവരിലാരായിരിക്കും പുറത്തുപോവുകയെന്നതിനെക്കുറിച്ച് ഒരു സൂചനയും നല്‍കാതെയാണ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പോയത്. എന്നാല്‍ ഇത്തവണ ആരും പുറത്ത് പോയേക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

താരത്തിളക്കത്തിന് പിന്നാലെ എലിമിനേഷന്‍

താരത്തിളക്കത്തിന് പിന്നാലെ എലിമിനേഷന്‍

ഉലകനായകന്‍ ബിഗ് ഹൗസിലേക്കെത്തിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന ടാസ്‌ക്കായിരുന്നു കഴിഞ്ഞ ദിവസം നല്‍കിയത്. ഇതിന് പിന്നാലെയായാണ് എലിമിനേഷന്‍ എപ്പിസോഡിലേക്ക് എത്തിയത്. അഞ്ച് പേരാണ് ഇത്തവണ പുറത്താവല്‍ ഭീഷണി നേരിടുന്നത്. ഇവരില്‍ ആരാവും പുറത്തുപോവുന്നതെന്നറിയാനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ആരും പുറത്ത് പോയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ആരും പുറത്ത് പോയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഇത്തവണത്തെ എലിമിനേഷനില്‍ ആരും പുറത്ത് പോയേക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ റിപ്പോര്‍ട്ട് വൈറലായി മാറിയത്. ഐബി ടൈംസാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. പ്രേക്ഷകരില്‍ നിന്നും വോട്ടിങ് ആവശ്യപ്പെട്ട് കബളിപ്പിക്കുകയാണോ ചാനലെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായി നടക്കുന്നുണ്ട്. എന്നാല്‍ അതിഥിയേയും അനൂപിനേയും സേഫാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ശ്രമങ്ങളെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

എല്ലാവരും സേഫ് സോണില്‍

എല്ലാവരും സേഫ് സോണില്‍

പേളി മാണി, അരിസ്റ്റോ സുരേഷ്, സാബു മോന്‍ എന്നിവര്‍ സേഫ് സോണിലാണെന്നും അതിഥിയും അനൂപുമാണ് പുറത്തുപോവേണ്ടി വരുന്നതെന്ന തരത്തിലാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. അതിഥി പുറത്തുപോവുന്നതിനോട് ഫാന്‍സുകാര്‍ക്ക് തീരെ താല്‍പര്യമില്ലാത്തതിനാല്‍ താരത്തിന് ശ്കതമായ പിന്തുണയാണ് അവര്‍ നല്‍കുന്നത്. നിലവിലെ ലിസ്റ്റില്‍ എല്ലാവരും സേഫാണെന്നും ഇവരിലാരും പുറത്തുപോയേക്കില്ലെന്നുമാണ് ഐബി ടൈംസിന്റെ വിലയിരുത്തല്‍.

സസ്‌പെന്‍സ് നിലനിര്‍ത്തി മോഹന്‍ലാല്‍

സസ്‌പെന്‍സ് നിലനിര്‍ത്തി മോഹന്‍ലാല്‍

ട്വിസ്റ്റുകള്‍ നല്‍കി ഞെട്ടിക്കുന്ന തരത്തില്‍ ബിഗ് ബോസ് ഏറെ മുന്നിലാണ്. എലിമിനേഷന്‍ എപ്പിസോഡാണ് വരാനിരിക്കുന്നതെന്നും ഇത്തവണ ആരൊക്കെയാണ് നോമിനേഷനില്‍ ഉള്ളതെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അഞ്ച് പേരും മുന്നോട്ട് വന്നപ്പോള്‍ അവരെ ഓരോരുത്തരെയായി പരിചയപ്പെടുത്തിയതും അദ്ദേഹമായിരുന്നു. ഇക്കൂട്ടത്തില്‍ രണ്ട് പേര്‍ സേഫാണെന്നും അതായിരിക്കുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയുമാണ് അദ്ദേഹം വിടവാങ്ങിയത്.

സുരേഷിന്റെ മോഹം പൂവണിയുമോ?

സുരേഷിന്റെ മോഹം പൂവണിയുമോ?

മാനസികമായ സമ്മര്‍ദ്ദം കാരണം ശരീരവും പ്രതികരിച്ച് തുടങ്ങിയെന്നും ആരോഗ്യനില വഷളായിത്തുടങ്ങിയെന്നും അരിസ്‌റ്റോ സുരേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തവണ തനിക്ക് പുറത്തുപോയേ തീരൂ എന്ന നിലപാടിലാണ് അദ്ദേഹം. മറ്റുള്ളവരുമായൊക്കെ അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. മോഹന്‍ലാലിനോടും ഇക്കാര്യം പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എലിമിനേഷനിലെ നോമിനേഷനെക്കുറിച്ച് പറയുന്നതിനിടയില്‍ ആരും നോമിനേറ്റ് ചെയ്തതല്ല, സ്വയം സന്നദ്ധനായാണ് ഇവിടെ നില്‍ക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ മോഹം സഫലമാവുന്ന ലക്ഷണമില്ലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

പുതുതായി ആരെങ്കിലുമെത്തുമോ?

പുതുതായി ആരെങ്കിലുമെത്തുമോ?

നേരത്തെ എലിമിനേറ്റായി പോയവര്‍ക്ക് വൈല്‍ഡ് എന്‍ട്രി നല്‍കുന്നുണ്ടെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു മനോജ് വര്‍മ്മയും അഞ്ജലി അമീറും പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത്. ഡേവിഡ് ജോണ്‍, ശ്രീലക്ഷ്മി, ദീപന്‍ മുരളി, ഹിമ ശങ്കര്‍, ദിയ സന, ശ്വേത മേനോന്‍ തുടങ്ങിയവരും പരിപാടിയില്‍ നിന്നും പുറത്തായിരുന്നു. ഇവരില്‍ ആരായിരിക്കും തിരിച്ചെത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഹിമയായിരിക്കും തിരിച്ചെത്തുന്നതെന്നാണ് പലരും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X