ഡേറ്റിങ് സൈറ്റില്‍ ഉണ്ണി മുകുന്ദന്റെ സെല്‍ഫി! സത്യാവസ്ഥ തുറന്നുപറഞ്ഞ് നടന്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധകരുളള നടന്‍ ശ്രദ്ധേയ സിനിമകളുമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഉണ്ണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡേറ്റിങ് സൈറ്റില്‍ തന്റെ ചിത്രം ഉപയോഗിച്ചതില്‍ രോഷം കൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.

ഡേറ്റിങ് സൈറ്റിലെ ചെറി എന്ന പേരിലുളള പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ എത്തിയത്. ഇനി സമൂഹ മാധ്യമങ്ങളില്‍ സെല്‍ഫി പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തിയെന്നും നടന്‍ പറഞ്ഞു. അബദ്ധത്തില്‍ ആരെങ്കിലും ഈ സൈറ്റില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴെ പറയുകയാണ്, ഇത് ഞാനല്ല.
എനിക്ക് 25 വയസുമല്ല പ്രായം. ബിരുദധാരിയല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്‍ക്ക് പോകാന്‍ എനിക്ക് വട്ടൊന്നും ഇല്ല. എന്റെ പേര് ചെറി എന്നല്ല. ഉണ്ണി മുകുന്ദന്‍ കുറിച്ചു. ഇരുപത്തിയഞ്ച് വയസുളള ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ചിത്രം നല്‍കിയത്. അവിവാഹിതനാണെന്നും ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില്‍ കൊടുത്തിരുന്നു.



Click it and Unblock the Notifications