സർവൈവ് ചെയ്യാനുള്ള കുക്കിങ് പെൺകുട്ടികൾ പഠിച്ചാൽ മതി; ആനി നന്നായിയെന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ചു; കമന്റുകൾ!

നടി ആനി അവതാരകയായുള്ള ആനീസ് കിച്ചണിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. യുവനടി വിൻസിയായിരുന്നു അതിഥി. പതിവുപോലെ ഇത്തവണയും ആളുകൾക്ക് ട്രോളാനും വിമർശിക്കാനുമുള്ള വക ആനി തന്നെ എപ്പിസോഡിൽ നൽകി. കുക്കിങിനെ കുറിച്ചുള്ള സംസാരത്തിന് ഇടയിൽ സർവൈവ് ചെയ്യാനുള്ള എല്ലാ കുക്കിങും എനിക്ക് അറിയാം. അത് മറ്റുള്ളവർക്ക് കഴിക്കാൻ ഓക്കെയാണോയെന്നുള്ളത് എനിക്ക് അറിയില്ല എന്നായിരുന്നു വിൻസി പറഞ്ഞത്.

അതിന് ആനി നൽകിയ മറുപടിയാണ് ട്രോളുകൾക്ക് കാരണമായത്. സർവൈവ് ചെയ്യാനുള്ള കുക്കിങ് പെൺകുട്ടികൾ പഠിച്ചാൽ മതി. ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. പെൺകുട്ടികൾ കെട്ടിച്ച് വിടും മുമ്പ് അത് പഠിക്കണം, ഇത് പഠിക്കണം, ഒന്ന് പഠിക്കാതെ പോകരുത് എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.

Actress Annie

എന്റെ അഭിപ്രായത്തിൽ പെൺകുട്ടികൾ ബേസിക്കലി ഒരു പാചകവും പഠിക്കരുത്. അത്യാവശ്യം പട്ടിണിയില്ലാതെ പോകാൻ ഒരു ചായയിടാനും ദോശയുണ്ടാക്കാനും ഓംലറ്റുണ്ടാക്കാനുമെല്ലാം പഠിച്ചാൽ മതി. അതൊക്കെ പഠിച്ചാൽ മതി. അതിൽ കൂടുതൽ ഒന്നും പഠിക്കരുത്. കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ പഠിക്കുന്നത് ആയിരിക്കില്ല... കെട്ടിച്ച് വിട്ട വീട്ടിൽ ചെന്നാൽ ഉണ്ടാക്കേണ്ടത്. അവരുടേത് നമ്മളിൽ നിന്നും വളരെ വ്യത്യസ്തമായ ടേസ്റ്റായിരിക്കും.

നമ്മളുണ്ടാക്കുന്ന ടേസ്റ്റ് പിടിക്കണമെന്നുമില്ല. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ ശേഷം ആ വീട്ടിൽ ചെന്ന് അവിടുത്തെ പാചക രീതികൾ പഠിക്കുന്നതല്ലേ എളുപ്പം. വിശക്കുമ്പോൾ ഒരു ദേശയോ ബ്രെഡ് ഓംലറ്റോ ഉണ്ടാക്കി കഴിക്കാൻ പഠിക്കുന്നതിൽ തെറ്റ് ഒന്നുമില്ല എന്നായിരുന്നു ആനി പറഞ്ഞത്.

വീഡിയോ വൈറലായതോടെ ആനിക്ക് ബുദ്ധിവെച്ചുവെന്നും മാറി ചിന്തിച്ച് തുടങ്ങിയെന്നും അറിയാതെ തെറ്റിദ്ധരിച്ചുവെന്നായിരുന്നു കമന്റുകൾ. ആനിയുടെ പുതിയ വൈറൽ വീഡിയോ കണ്ട് യുട്യൂബർ ഉണ്ണി വ്ലോ​ഗ്സ് വിമർശിച്ച് പറഞ്ഞത് ഇങ്ങനെയാണ്. വിൻസിയുടെ മാനസീകാവസ്ഥയാണ് ഞാൻ ആ വീഡിയോ കണ്ടപ്പോൾ ഏറ്റവും കൂടുതൽ ആലോചിച്ചത്. നമ്മൾ ഒന്നും ചെയ്യാൻ പഠിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

ചായയിടാനോ ഓംലെറ്റിടാനോ ഓക്കെ മാത്രം പഠിച്ചാൽ മതിയെന്ന് ആനി പറഞ്ഞപ്പോൾ വിൻസി ചിലപ്പോൾ അറിയാതെ ചിന്തിച്ച് കാണും ഇത് ആനീസ് കിച്ചൺ അല്ലേ..? ഞാൻ മറ്റ് എവിടെ എങ്കിലും ചെന്ന് പെട്ടതാണോയെന്ന്. പക്ഷെ അപ്പോൾ തന്നെ കൃത്യമായ ഓർമപ്പെടുത്തൽ വന്നു... ഇത് ആനീസ് കിച്ചൺ തന്നെയാണെന്നും ആനി തന്നെയാണ് സംസാരിക്കുന്നതെന്നും.

Actress Annie

സ്വന്തം വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ടേസ്റ്റിൽ പാചകം പഠിച്ച് കഴിഞ്ഞാൽ ചെന്ന് കയറുന്ന വീട്ടിലെ ടേസ്റ്റിന് കുക്ക് ചെയ്യാൻ നമ്മൾ വേറെ പഠിക്കേണ്ടി വരില്ലേ?. അതുകൊണ്ട് അവിടെ ചെന്നിട്ട് കുക്കിങ് പഠിച്ച് തുടങ്ങുന്നതാണ് നല്ലത് എന്നാണ് ആനി പറയുന്നത്. എന്തൊക്കെ തന്നെയായാലും എല്ലാം പെൺകുട്ടി പഠിക്കണം എന്ന പ്രോസസിലേക്ക് തന്നെയാണ് ചെന്ന് നിൽക്കുന്നത്.

കുക്കിങ് എന്നത് പെൺ‌കുട്ടിയിലേക്ക് തന്നെ ഫോക്കസ് ചെയ്യപ്പെടുന്നുവെന്ന പ്രശ്നം ഇവിടെയുണ്ട്. ആനി പറഞ്ഞ സ്റ്റേറ്റ്മെന്റിൽ മറ്റൊരു കാര്യം കൂടിയുണ്ട്. ഒന്നും സ്വന്തമായി കരുതാൻ പെൺകുട്ടി പ്രിപ്പേഡ് ആവണ്ട എന്നതാണ് അത്. അങ്ങനെയാണ് പറഞ്ഞ് വെക്കുന്നത്. സ്വന്തം നാവിന്റെ രുചി എന്തായിരിക്കണമെന്ന് പറയാൻ പോലും പെൺകുട്ടികൾക്ക് അവകാശമില്ലെന്ന് പറയാതെ പറയുന്നു എന്നായിരുന്നു ആനിയുടെ അഭിപ്രായത്തോട് വിയോജിപ്പ് അറിയിച്ച് ഉണ്ണി പറഞ്ഞത്.

സുനിത വില്യംസിനേ കണ്ടിരുന്നെങ്കിൽ ആനി ചോദിച്ചേനെ... അയ്യേ കുക്കിങ് അറില്യാ, അയ്യേ അത് മോശമായി പോയിട്ടോയെന്ന്, എല്ലാ ആഴ്ചയിലും ട്രോളന്മാരുടെ സ്ഥിര വേട്ടമൃഗം ആനീസ് കിച്ചൺ. എന്തായാലും അവരുടെ വായിൽ നിന്ന് വിവരക്കേട് മാത്രമെ വരൂ,

ആനീസ് കിച്ചണൊക്കെ ബാൻ ചെയ്യേണ്ട സമയം കഴിഞ്ഞു, തുടക്കത്തിലെ ആനിയുടെ സംസാരം കേട്ട് ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി. പിന്നെ ബാക്കി കൂടി കേട്ടപ്പോഴാ ഒരു ആശ്വാസം ആയത് എന്നിങ്ങനെ നർമ്മം നിറഞ്ഞ നിരവധി കമന്റുകൾ ആനിയുടെ വൈറൽ വീഡിയോയ്ക്ക് താഴെ നിറഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X