ഫെമിനിസ്റ്റുകൾക്ക് കുടുംബമില്ല! സകല സ്ത്രീകളേയും ഉപദേശിച്ചു മേക്കിട്ട് കേറി! എന്നിട്ടെന്തായി? സങ്കടമുണ്ട്!
അൻസിബ ഹസൻ അമ്മയിൽ നിന്നും രാജിവെച്ചതോടെ നടി ലക്ഷ്മിപ്രിയ അടക്കം സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. നടിക്ക് ഭർത്താവിൽ നിന്ന് ഗാർഹിക പീഡനം വരെ ഏൽക്കേണ്ടി വന്നു. ലക്ഷ്മിപ്രിയ തന്നെ വാർത്തസമ്മേളനത്തിൽ അത് സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലക്ഷ്മിപ്രിയയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിൽ പ്രതികരിച്ച് യുട്യൂബറായ ഉണ്ണി വ്ലോഗ്സിന്റെ ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ലക്ഷ്മിപ്രിയ മുമ്പ് പറഞ്ഞ പല കാര്യങ്ങളേയും അവരുടെ മുൻകാല പ്രവൃത്തികളേയും ഉണ്ണി വ്ലോഗ്സ് വിമർശിച്ചു. ഫെമിനിസ്റ്റുകൾക്ക് കുടുംബമില്ലെന്ന് വരെ പറഞ്ഞയാളാണ് ലക്ഷ്മിപ്രിയയെന്നും എന്നിട്ട് ഇപ്പോൾ എന്തായെന്നും വിമർശിച്ച് ചോദിച്ചു.

സകലമാന സ്ത്രീകളുടേയും മേക്കിട്ട് കേറാനാണ് ലക്ഷ്മിപ്രിയ ജീവിതത്തിന്റെ നല്ലൊരു പങ്കും ചിലവഴിച്ചിട്ടുള്ളതെന്ന് ഉണ്ണി വ്ലോഗ്സ് ഇപ്പോൾ നടക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ടുള്ള കാഴ്ചപാടുകൾ പങ്കുവെച്ച് സംസാരിക്കവെ പറഞ്ഞു. ലക്ഷ്മിപ്രിയ ചേച്ചിയോടാണ് സംസാരിക്കാനുള്ളത്. വളരെ അധികം സങ്കടമുണ്ട്.
ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നുവെന്നത് നിങ്ങൾ തന്നെ ഇന്റർവ്യൂവിൽ സമ്മതിച്ചിട്ടുള്ള ഒരു കാര്യമാണ്. നിങ്ങൾ അങ്ങനെയാണ് പരാതി കൊടുത്തതെന്നും. ഒരു സ്ത്രീക്ക് ഭർത്താവിൽ നിന്നും ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നുവെന്ന് പറയുന്നത് ഏറ്റവും ദുഖകരമായ കാര്യമാണ്. യാതൊരു തരത്തിലും അനുവദിച്ച് കൊടുക്കാൻ കഴിയുന്ന ഒരു കാര്യവുമല്ല. നിങ്ങൾ ഓക്കെയായി ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു.
അല്ലെങ്കിൽ പ്ലീസ് നിങ്ങൾ മെന്റലിയാണെങ്കിലും ഫിസിക്കലിയാണെങ്കിലും ആവശ്യമായ ട്രീറ്റ്മെന്റുകൾ എടുത്ത് മുന്നോട്ട് പോകണം. അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് അത് ഇത്തരത്തിലുള്ള മോശമായ അവസ്ഥയിലേക്ക് പോകുമ്പോൾ അവിടെ കുഞ്ഞുങ്ങളും ഉൾപ്പെട്ടിരിക്കുകയാണ്. ബാധിക്കപ്പെട്ടിട്ടുള്ള എല്ലാ മനുഷ്യരും ആരോഗ്യം സംരക്ഷിച്ച് നന്നായിട്ട് ഇരിക്കുക. പക്ഷെ ഈ ഒരു സെന്റൻസ് ലക്ഷ്മിപ്രിയ ചേച്ചിയോട് പറയാതെ പോയി കഴിഞ്ഞാൽ അത് വളരെ മോശമാകും. ഇക്കണ്ട കാലമത്രെയും കേരളത്തിലെ സകലമാന സ്ത്രീകളേയും ഉപദേശിക്കാൻ വേണ്ടി മെനക്കെട്ട് നടന്നയാളാണ് ചേച്ചി.
കല്യാണം കഴിക്കാത്ത സ്ത്രീകളേയും സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിക്കുന്ന സ്ത്രീകളേയുമെല്ലാം കുടുംബത്തിൽ കയറ്റാൻ കൊള്ളില്ലെന്നും കുടുംബത്തിൽ പിറന്നിട്ടില്ലെന്നും ഇങ്ങനെയല്ല ഒരു സ്ത്രീ നടക്കേണ്ടതെന്നും ഭർത്താവിന്റെ കാൽ ചുവട്ടിലാണ് സ്വർഗമെന്നും കുടുംബമാണ് എല്ലാമെല്ലാമെന്നും പറഞ്ഞ് ഉപദേശിച്ച് സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ആർക്കും യാതൊരു ഉപദ്രവവും വരുത്താതെ സ്വന്തമായി സമ്പാദിച്ച് ജീവിക്കുന്ന കല്യാണം കഴിച്ച് ജീവിക്കാൻ താൽപര്യമില്ല.

കുടുംബം കുട്ടികൾ എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ല പറഞ്ഞ സകലമാന സ്ത്രീകളുടേയും മേക്കിട്ട് കേറാനാണ് ചേച്ചി ചേച്ചിയുടെ ജീവിതത്തിന്റെ നല്ലൊരു പങ്കും ചിലവഴിച്ചിട്ടുള്ളത്. എന്നിട്ടിപ്പോൾ എന്തായി?. ഫെമിനിസ്റ്റുകൾക്ക് കുടുംബമില്ലെന്ന് പറഞ്ഞു. അതുമാത്രമോ?. സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിച്ച സ്ത്രീകളെ എന്തൊക്കെ വൃത്തികേടുകൾ നിങ്ങൾ ഭാര്യയും ഭർത്താവും കൂടി അഭിമുഖങ്ങളിൽ വന്നിരുന്ന് പറഞ്ഞിട്ടുണ്ട്.
അവർക്കൊന്നും ലക്ഷ്മിപ്രിയ ചേച്ചിക്കുണ്ടായതുപോലുള്ള നിരുത്തരവാദപരമായ പെരുമാറ്റം ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്നിട്ടില്ല. അവർ അവരുടെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ തീരുമാനിച്ചതുകൊണ്ട് മാത്രം നിങ്ങൾ അവരുടെ പുറകെ നടന്ന് വേട്ടയാടിയതാണ്. നമ്മൾ ഇടുന്ന എഫേർട്ടിനെ അതേ റെസ്പെക്ടോട് കൂടി കാണുന്ന അതേ അണ്ടർസ്റ്റാന്റിങ്ങോടുകൂടി നിൽക്കുന്ന ഒരു പാട്നർ ഉണ്ടാകുന്നതിനേയാണ് നമ്മൾ പുരോഗമ ചിന്താഗതിയെന്ന് പറയുന്നത്.
കുടുംബം എന്ന് പറയുന്നത് എന്ത് സഹിച്ച് ഒരു പരസ്പര ബഹുമാനവും ഇല്ലാതെ ഭർത്താവ് എന്ത് ചെയ്താലും അതൊക്കെ ഏറ്റുവാങ്ങി സഹിച്ച് ക്ഷമിച്ച് കടിച്ച് പിടിച്ച് കിടക്കേണ്ടിടമല്ല എന്ന് കൂടി ഈ സംഭവത്തോട് കൂടി ചേച്ചി മനസിലാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു എന്നും ഉണ്ണി വ്ലോഗ്സ് പറഞ്ഞു.


Click it and Unblock the Notifications


