twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സങ്കടത്തോടെ ജൂഹി റുസ്തഗിയുടെ വാക്കുകള്‍! റോവിനൊപ്പം ഒന്നും ഒന്നും മൂന്നിലേക്ക് താരം! വീഡിയോ വൈറല്‍!

    |

    ഉപ്പും മുളകുമെന്ന പരിപാടി കണ്ടവരാരും ലച്ചുവായെത്തിയ ജൂഹി റുസ്തഗിയെ മറക്കാനിടയില്ല. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ജൂഹിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. വളരെ ആശങ്കയോടെയായിരുന്നു അന്ന് ആ അവസരം സ്വീകരിച്ചതെന്ന് ജൂഹി പറഞ്ഞിരുന്നു. ഉപ്പും മുളകിനെ നെഞ്ചേറ്റിയ പ്രേക്ഷകര്‍ ജൂഹിക്കും ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഉപ്പും മുളകും ആയിരം എപ്പിസോഡിലേക്ക് കടന്നതിന് പിന്നാലെയായാണ് പരമ്പരയില്‍ നിന്നും ജൂഹിയും പിന്‍വാങ്ങിയത്. ലച്ചുവിന്റെ വിവാഹമായിരുന്നു ഉപ്പും മുളകില്‍ നടന്നതെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തിലെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.

    ഉപ്പും മുളകിലേക്ക് ഇനിയില്ലേയെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയ എത്തിയപ്പോഴായിരുന്നു ഇനിയങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ച് താരം വിവരിച്ചത്. പഠനവുമായി മുന്നോട്ട് പോവാണ് തീരുമാനമെന്നും കുടുംബാംഗങ്ങളെല്ലാം ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ജൂഹി പറഞ്ഞിരുന്നു. യാത്രകള്‍ക്കായി നേരത്തെ സമയമുണ്ടായിരുന്നില്ലെന്നും ജൂഹി പറഞ്ഞിരുന്നു. താന്‍ മാത്രമല്ല യാത്ര പോവുന്നത് പോവുന്നിടത്തെല്ലാം നിങ്ങളേയും കൊണ്ടുപോവുമെന്നും ജൂഹി പറഞ്ഞിരുന്നു. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുകയാണെന്നും എല്ലാവരും ഒപ്പമുണ്ടാവണമെന്നും താരം പറഞ്ഞിരുന്നു. റോവിനൊപ്പം ഒന്നും ഒന്നും മൂന്നിലേക്ക് എത്തുകയാണ് ജൂഹി. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചുള്ള സ്‌പെഷല്‍ എപ്പിസോഡിലേക്കാണ് ഇവര്‍ എത്തുന്നത്.

    ഒന്നും ഒന്നും മൂന്നിലേക്ക് ജൂഹിയും റോവിനും

    ഒന്നും ഒന്നും മൂന്നിലേക്ക് ജൂഹിയും റോവിനും

    മോഡിലിംഗില്‍ സജീവമായ ഡോക്ടര്‍ റോവിനും ജൂഹി റുസ്തഗിയും അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്ക് ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ടുമായും ഇവരെത്തിയിരുന്നു. ഇവര്‍ ഇരുവരും പ്രണയമാണോയെന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. അടുത്തിടെയായിരുന്നു ജൂഹി ഇത് സ്ഥിരീകരിച്ചത്. ഉപ്പും മുളകും സംവിധായകന്റെ സിനിമയുടെ പൂജ ചടങ്ങിലേക്ക് ഇരുവരും ഒരുമിച്ചെത്തിയതിന് പിന്നാലെയായി പങ്കുവെച്ച ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനിലൂടെയായിരുന്നു പ്രണയം പരസ്യമായത്. ഇതാദ്യമായാണ് ഇരുവരും ഒരു ചാനല്‍ പരിപാടിക്കായി ഒരുമിച്ചെത്തിയത്. റിമി ടോമി നയിക്കുന്ന ഒന്നും ഒന്നും മൂന്നിലേക്കാണ് ജൂഹിയും റോവിനും എത്തിയത്.

    ഹേമന്ദ് മേനോനും ഭാര്യയും

    ഹേമന്ദ് മേനോനും ഭാര്യയും

    പ്രണയദിനത്തില്‍ തങ്ങള്‍ ഒന്നും ഒന്നും മൂന്നില്‍ എത്തുന്നുണ്ടെന്ന് ഹേമന്ദ് മേനോന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. റിമി ടോമിക്കൊപ്പം താനും ഭാര്യയും എത്തുന്നുണ്ടെന്നായിരുന്നു ഹേമന്ദ് പറഞ്ഞത്. ജൂഹി റുസ്തഗിക്കും ഡോക്ടര്‍ റോവിനുമൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഈ എപ്പിസോഡിന്റെ പ്രമോയെക്കുറിച്ചും സംപ്രേഷണ സമയത്തെക്കുറിച്ചുമൊക്കെയായിരുന്നു പിന്നീട് ആരാധകര്‍ ചോദിച്ചത്.

    കല്യാണത്തീയതിയും കത്തും

    കല്യാണത്തീയതിയും കത്തും

    തന്‍രെ വിവാഹത്തിന്റെ തീയതിയും ക്ഷണക്കത്തും വരെ ചിലര്‍ പ്രചരിപ്പിച്ചിരുന്നുവെന്നായിരുന്നു ജൂഹി പറഞ്ഞത്. വേറൊരാളുടെ ജീവിതം വെച്ച് അവരുടെ പബ്ലിസിറ്റിക്ക് വേണ്ടി അങ്ങനെ ചെയ്യുന്നത് വല്ലാതെ വിഷമിപ്പിച്ചിരുന്നുവെന്ന് ജൂഹി പറയുന്നു. എന്തൊക്കെയോ ഊഹാപോഹങ്ങളായിരുന്നു പ്രചരിച്ചതെന്നായിരുന്നു രിമി ടോമി ചോദിച്ചത്. തന്റെ കല്യാണത്തിന്റെ കുറിയും തീയതിയും വരെ ഇത്തരത്തില്‍ പ്രചരിച്ചിരുന്നുവെന്നും ജൂഹി പറയുന്നുണ്ട്. സങ്കടത്തോടെയായിരുന്നു താരം ഇതേക്കുറിച്ച് പറയുന്നത്.

    എന്‍ഗേജ്‌മെന്റ് കഴിഞ്ഞോ?

    എന്‍ഗേജ്‌മെന്റ് കഴിഞ്ഞോ?

    ഇതിനിടയിലായിരുന്നു നിങ്ങള്‍ വിവാഹിതരാണോയെന്ന് റിമി ചോദിച്ചത്. അല്ലായെന്ന് ഇരുവരും ഒറ്റ സ്വരത്തില്‍ പറഞ്ഞപ്പോള്‍ എന്‍ഗേജ്‌മെന്‍ഖ് കഴിഞ്ഞോയെന്നായിരുന്നു റിമിയുടെ ചോദ്യം. ഇല്ലെന്നുള്ള ഉത്തരമായിരുന്നു റോവിനും ജൂഹിയും നല്‍കിയത്. ചിരിച്ചായിരുന്നു ഇരുവരും ആ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇതിനിടയില്‍ ഇരുവരും ഒരുമിച്ച് നൃത്തവും ചെയ്തിരുന്നു. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പമായി രസകരമായ ടാസ്‌ക്കും ഇവര്‍ക്കായി റിമി നല്‍കിയിരുന്നു.

     വൈറലായ പ്രമോ

    വൈറലായ പ്രമോ

    ഉപ്പും മുളകില്‍ നിന്നും ജൂഹി പിന്‍മാറിയതോടെ ആരാധകര്‍ നിരാശയിലായിരുന്നു. പഠനവുമായി മുന്നേറുകയാണെന്നറിഞ്ഞപ്പോള്‍ ഇടയ്‌ക്കെങ്കിലും വന്നൂടേയെന്നായിരുന്നു ചോദ്യം. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലെ അവസരം സ്വീകരിക്കുമെന്ന് ജൂഹി പറഞ്ഞിരുന്നു. ചിത്രങ്ങളിലും വീഡിയോയിലും ജൂഹിയേയും റോവിനേയും ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ചാനല്‍ പരിപാടിയില്‍ വരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇതിനകം തന്നെ പ്രമോ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

    യൂട്യൂബ് ചാനല്‍

    പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ് എന്ന പേരിലായിരുന്നു ജൂഹി റുസ്ഗതി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. താന്‍ പോകുന്ന സ്ഥലങ്ങളിലേക്കെല്ലാം നിങ്ങളേയും കൊണ്ടുപോവുമെന്നായിരുന്നു താരം പറഞ്ഞത്. റോവിനൊപ്പം തിരുനെല്ലിയിലേക്കായിരുന്നു ആദ്യമായി പോയത്. തിരുനെല്ലിയിലെ വിശേഷങ്ങളെക്കുറിച്ചും ഐതിഹ്യങ്ങളെക്കുറിച്ചും ജൂഹി പറഞ്ഞിരുന്നു.

    English summary
    Juhi Rustagi And DR Rovin In Onnum Onnum Moonnu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X